The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർ

ശുചിത്വ അവബോധം  എല്ലാ വിഭാഗം ജനങ്ങളും പ്രാവർത്തികമാക്കണം: മന്ത്രി ഒ ആർ കേളു

* 1000 ആവാസ വ്യവസ്ഥകളെയെങ്കിലും ഹരിത നഗറുകളാക്കാൻ തീരുമാനംമാലിന്യമുക്തം നവകേരളം എന്ന ലക്ഷ്യത്തിന്റെ ഭാഗമായി നമ്മളിൽ സൃഷ്ടിക്കപ്പെടുന്ന ശുചിത്വ അവബോധം ജീവിതത്തിൽ പരമാവധി പ്രാവർത്തികമാക്കാൻ എല്ലാ ജനവിഭാ…

Kerala08 Oct 2024, 4:40 AM 20,924
ശുചിത്വ അവബോധം  എല്ലാ വിഭാഗം ജനങ്ങളും പ്രാവർത്തികമാക്കണം: മന്ത്രി ഒ ആർ കേളു

* 1000 ആവാസ വ്യവസ്ഥകളെയെങ്കിലും ഹരിത നഗറുകളാക്കാൻ തീരുമാനം




മാലിന്യമുക്തം നവകേരളം എന്ന ലക്ഷ്യത്തിന്റെ ഭാഗമായി നമ്മളിൽ സൃഷ്ടിക്കപ്പെടുന്ന ശുചിത്വ അവബോധം ജീവിതത്തിൽ പരമാവധി പ്രാവർത്തികമാക്കാൻ എല്ലാ ജനവിഭാഗങ്ങളും ശ്രദ്ധിക്കണമെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു അഭിപ്രായപ്പെട്ടു.


സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെയും ലോക ആവാസ ദിനത്തിന്റെയും ഭാഗമായി തിരുവനന്തപുരത്ത്  പട്ടികജാതി, പട്ടിക വർഗ, പിന്നാക്ക വികസന വകുപ്പ്  സംഘടിപ്പിച്ച  ശുചിത്വ കേരളം സുസ്ഥിര കേരളം  ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പരിസ്ഥിതി സംരക്ഷണം, ഊർജ സംരക്ഷണമടക്കമുള്ള മേഖലകളിൽ വിവിധ പരിപാടികൾ വകുപ്പ് നടത്തി വരികയാണ്. പുരപ്പുറ സൗരവൈദ്യുതിയടക്കമുള്ള പദ്ധതികൾ നടപ്പിലാക്കാൻ പൊതു സമൂഹം ശ്രദ്ധിക്കണം. ഉറവിട മാലിന്യ സംസ്‌കരണത്തിലും പ്ലാസ്റ്റിക്കിന്റെ നിയന്ത്രിത ഉപഭോഗത്തിലും ശ്രദ്ധ ചെലുത്തിയാൽ മാത്രമേ നിലവിലെ മാലിന്യ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ കഴിയൂ. ശുദ്ധജല ദൗർലഭ്യം നേരിടുന്ന കാലം കൂടിയാണിത്. കക്കൂസ് മാലിന്യമടക്കമുള്ളവ ശാസ്ത്രീയ ദ്രവമാലിന്യ സംസ്‌കരണത്തിന് വിധേയമാക്കണ്ടത് അത്യാവശ്യമാണ്. തിരക്ക് പിടിച്ച ജീവിതത്തിൽ പ്രകൃതി സൗഹൃദമായ പ്രവർത്തനങ്ങൾ നമ്മൾ ഏറ്റെടുക്കേണ്ടതുണ്ട്.\"\"


ജനകീയാസൂത്രണ പദ്ധതിയോടെ ആരംഭിച്ച സമ്പൂർണ ശൗചാലയ പദ്ധതി കാലത്തിനനസുരിച്ച് ആധുനിക സൗകര്യങ്ങളോടെ നടപ്പിലാക്കാനാണ്  സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. പ്രകൃതി സൗഹൃദമായ നല്ല പാഠങ്ങൾ പകർന്ന് പുതുതലമുറയേയും കാലാവസ്ഥ വ്യതിയാനത്തെയടക്കം ചെറുക്കാൻ പ്രാപ്തരാക്കണമെന്നും മന്ത്രി പറഞ്ഞു.


പട്ടികജാതി, പട്ടിക വർഗ, പിന്നാക്ക വിഭാഗ സങ്കേതങ്ങളിലെ 1000 ആവാസ വ്യവസ്ഥകളെയെങ്കിലും ഹരിത നഗറുകളാക്കാനും തീരുമാനിച്ചു. തദ്ദേശ, ശുചിത്വ, തൊഴിലുറപ്പ് , ആരോഗ്യം, ഊർജ്ജം തുടങ്ങിയ വകുപ്പുകളുമായി ചേർന്ന് ഹരിത നഗറുകൾക്കുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും.


സെന്റർ ഫോർ മാനേജ്‌മെന്റ് ആൻഡ് ഡെവലപ്പ്മെന്റ് ചെയർമാൻ  എസ്. എം വിജയാനന്ദ്, കില മുൻ ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ, തിരുവനന്തപുരം കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗായത്രി ബാബു, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ എ. നിസാമുദ്ദീൻ, കോസ്റ്റ് ഫോർഡ്  ജോയിന്റ് ഡയറക്ടർ പി. ബി. സാജൻ, ജില്ലാ പട്ടികജാതി വികസന ഓഫീസർ മീനാറാണി എസ്. എന്നിവർ സംബന്ധിച്ചു.


Share this story

Share

Related Stories