The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഹയർസെക്കൻഡറി പ്ലസ് വൺ പ്രവേശനം: വേക്കൻസി സീറ്റുകളിലേക്ക് അപേക്ഷിക്കാം

മെറിറ്റ് ക്വാട്ടയിലെ വിവിധ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും നാളിതുവരെ അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്നവർക്കും നിലവിലുള്ള വേക്കൻസിയിൽ പ്രവേശനം നേടുന്നതിന…

Kerala07 Aug 2024, 4:10 AM 39,254
ഹയർസെക്കൻഡറി പ്ലസ് വൺ പ്രവേശനം: വേക്കൻസി സീറ്റുകളിലേക്ക് അപേക്ഷിക്കാം

മെറിറ്റ് ക്വാട്ടയിലെ വിവിധ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും നാളിതുവരെ അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്നവർക്കും നിലവിലുള്ള വേക്കൻസിയിൽ പ്രവേശനം നേടുന്നതിന് ആഗസ്റ്റ് 7 ന് ഉച്ചയ്ക്ക് 1 മണി മുതൽ ആഗസ്റ്റ് 8 ന് വൈകിട്ട് 4 മണി വരെ അപേക്ഷ സമർപ്പിക്കാം. എന്നാൽ നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്ക് അപേക്ഷിക്കുവാൻ സാധിക്കുകയില്ല. നിലവിലുള്ള വേക്കൻസി അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ൽ ആഗസ്‌റ്റ് 6 ന് വൈകിട്ട് 4 മണിക്ക് പ്രസിദ്ധീകരിക്കും.


പ്രസ്തുത വേക്കൻസിയിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ ആഗസ്റ്റ് 7 ന് ഉച്ചയ്ക്ക് 1 മണി മുതൽ ആഗസ്ത് 8 ന് വൈകിട്ട് 4 മണി വരെയുള്ള സമയ പരിധിക്കുള്ളിൽ കാൻഡിഡേറ്റ് ലോഗിനിലെ അപ്ലൈ ഫോർ വേക്കന്റ് സീറ്റ്സ് എന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കണം. ഇതുവരെയും അപേക്ഷ നൽകാൻ കഴിയാത്തവർ വെബ്‌സൈറ്റിലെ പ്രവേശനത്തിന്റെ തുടർ പ്രവർത്തനങ്ങൾക്കായി കാൻഡിഡേറ്റ് ലോഗിനും ‘Create Candidate Login-SWS’ എന്ന ലിങ്കിലൂടെ രൂപീകരിക്കണം.


തുടർന്ന് കാൻഡിഡേറ്റ് ലോഗിനിലെ ‘APPLY ONLINE’ എന്ന ലിങ്കിലൂടെ പ്രസിദ്ധപ്പെടുത്തുന്ന വേക്കൻസിക്കനുസൃതമായി ഓപ്ഷനുകളും നൽകി അപേക്ഷ അന്തിമമായി സമർപ്പിക്കണം. അപേക്ഷയിൽ പ്രസിദ്ധപ്പെടുത്തിയ വേക്കൻസികൾക്കനുസൃതമായി എത്ര സ്‌കൂൾ/ കോഴ്സുകൾ വേണമെങ്കിലും ഓപ്ഷനായി ഉൾപ്പെടുത്താവുന്നതാണ്.


പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കിഴിലുള്ള 14 മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിൽ മുഖ്യഘട്ടത്തിലെ രണ്ട് അലോട്ട്മെന്റിനും ഒരു സപ്ലിമെന്ററി അലോട്ട്മെന്റിനും ശേഷമുള്ള ഒഴിവുകളും വെബ്‌സൈറ്റിൽ സ്‌പോട്ട് അഡ്മിഷനായി ആഗസ്റ്റ് 6 ന് വൈകിട്ട് 4 മണിയ്ക്ക് പ്രസിദ്ധീകരിക്കും. യോഗ്യരായ അപേക്ഷകർക്ക് പ്രസ്തുത ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള നിർദ്ദേശവും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അറിയിച്ചു.


Share this story

Share

Related Stories