The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഹരിതകർമ്മ സേന: ത്രിദിന പരിശീലനം സംഘടിപ്പിച്ചു

മാലിന്യമുക്ത നവകേരളത്തിന്റെ വക്താക്കളാണ് ഹരിതകർമ്മ സേനാംഗങ്ങളെന്ന് കേരള ഖരമാലിന്യ പരിപാലന പദ്ധതി(കെഎസ്ഡബ്ല്യുഎംപി) പ്രോജക്ട് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ പറഞ്ഞു. 116 ബാച്ചുകളിലായി സംസ്ഥാനത്തെ 93 നഗരസഭ…

Kerala15 Mar 2024, 8:40 PM 50,827
ഹരിതകർമ്മ സേന: ത്രിദിന പരിശീലനം സംഘടിപ്പിച്ചു

മാലിന്യമുക്ത നവകേരളത്തിന്റെ വക്താക്കളാണ് ഹരിതകർമ്മ സേനാംഗങ്ങളെന്ന് കേരള ഖരമാലിന്യ പരിപാലന പദ്ധതി(കെഎസ്ഡബ്ല്യുഎംപി) പ്രോജക്ട് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ പറഞ്ഞു. 116 ബാച്ചുകളിലായി സംസ്ഥാനത്തെ 93 നഗരസഭകളിൽ സംഘടിപ്പിച്ച ഹരിതകർമ്മ സേനയുടെ ത്രിദിന പരിശീലന പരിപാടിയുടെ സമാപനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.


മാലിന്യസംസ്‌കരണത്തെ കുറിച്ച് വലിയ ഗവേഷണങ്ങൾ നടക്കുന്ന കാലഘട്ടത്തിൽ മാലിന്യസംസ്‌കരണ പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നത് അഭിമാനകരമായ കാര്യമാണ്. സംസ്ഥാനത്തിന് പുറത്തു പോലും ഹരിതകർമ്മ സേനാംഗങ്ങളുടെ പ്രവർത്തിയുടെ തിളക്കം എത്തിച്ചേരുന്നുണ്ടെന്നും മുൻ തലമുറ പ്ലാസ്റ്റിക്കിന് പകരം ഉപയോഗിച്ചതെന്തെന്ന് ചിന്തിച്ചാൽ ഇപ്പോൾ നേരിടുന്ന മാലിന്യപ്രശ്‌നങ്ങൾ പകുതി കുറയ്ക്കാൻ സാധിക്കുമെന്നും അവർ പറഞ്ഞു.


കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി കിലയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 116 ബാച്ചുകളിലായി 7500 ഓളം ഹരിതകർമ്മ സേനാംഗങ്ങളാണ് പരിശീലനം പൂർത്തീകരിച്ചത്.


ഹരിതകർമ്മ സേനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുക, 100% മാലിന്യശേഖരണവും യൂസർഫീ ശേഖരണവും ഉറപ്പ് വരുത്തുക, അധിക വരുമാനത്തിന്റെ കൂടുതൽ സാധ്യതകൾ പരിചയപ്പെടുത്തുക, പശ്ചാത്തല സംവിധാനങ്ങളും വാഹനങ്ങളും ആരോഗ്യ പരിരക്ഷാ മുൻകരുതലുകളും കൂടുതൽ സ്വീകരിക്കുക എന്നിവയാണ് പരിശീലന പരിപാടിയിലൂടെ ലക്ഷ്യമിട്ടത്.


സത്യൻ സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ്, കെഎസ്ഡബ്ല്യുഎംപി സോഷ്യൽ എക്‌സ്‌പേർട്ട് വൈശാഖ് എം ചാക്കോ, കപ്പാസിറ്റി ബിൽഡിംഗ് എക്‌സ്‌പേർട്ട് സുനിൽകുമാർ, ഡെപ്യൂട്ടി ജില്ലാ കോർഡിനേറ്റർ അതുൽ സുന്ദർ, ക്ലീൻ സിറ്റി മാനേജർ ബി ബിജു, സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് എൻജിനീയർ കാർത്തിക, കില ജില്ലാ ഫെസിലിറ്റേറ്റർ സുഭാഷ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.


Share this story

Share

Related Stories