The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഹാപ്പിനസ്സ് അന്താരാഷ്ട്ര ചലച്ചിത്ര മേള: 35 സിനിമകള്‍ പ്രദര്‍ശിപ്പിക്കും

ഹാപ്പിനസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ദ ഓള്‍ഡ് ഓക്ക്, ഫാളന്‍ ലീവ്‌സ്, ദ പ്രോമിസ്ഡ് ലാന്‍ഡ് ഉള്‍പ്പെടെ 35 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഐ എഫ് എഫ് ക…

Kerala11 Jan 2024, 4:35 PM 46,006
ഹാപ്പിനസ്സ് അന്താരാഷ്ട്ര ചലച്ചിത്ര മേള: 35 സിനിമകള്‍ പ്രദര്‍ശിപ്പിക്കും

ഹാപ്പിനസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ദ ഓള്‍ഡ് ഓക്ക്, ഫാളന്‍ ലീവ്‌സ്, ദ പ്രോമിസ്ഡ് ലാന്‍ഡ് ഉള്‍പ്പെടെ 35 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഐ എഫ് എഫ് കെയില്‍ പ്രദര്‍ശിപ്പിച്ച അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയ സിനിമകളാണ് പ്രദര്‍ശനത്തിനായി തെരഞ്ഞെടുത്തത്. ജനുവരി 21, 22, 23 തീയതികളിലായി തളിപ്പറമ്പിലെ ആലിങ്കീല്‍, ക്ലാസ്സിക് തിയേറ്ററുകളിലാണ് ചലച്ചിത്രോത്സവം നടക്കുക. ലോകസിനിമ, ഇന്ത്യന്‍ സിനിമ, മലയാളം സിനിമ എന്നീ വിഭാഗങ്ങളിലാണ് പ്രദര്‍ശനം. ഐ എഫ് എഫ് കെയില്‍ പ്രേക്ഷകപ്രീതി നേടിയ ഗുഡ്‌ബൈ ജൂലിയ, എന്‍ഡ്‌ലെസ് ബോര്‍ഡേഴ്‌സ്, തടവ്, ആപ്പിള്‍ ചെടികള്‍, നീല മുടി, ഷെഹരസാദേ, വലാസൈ പറവകള്‍, ഫെസിറ്റേഷന്‍ വൂണ്ട്, ദ മങ്ക് ആന്‍ഡ് ഗണ്‍, ദായം തുടങ്ങിയ സിനിമകളും പ്രദര്‍ശിപ്പിക്കും.


മേളയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജനുവരി 11ന് രാവിലെ 11 മണിക്ക് ആരംഭിക്കും. പൊതു വിഭാഗത്തില്‍ 354 രൂപയും വിദ്യാര്‍ഥികള്‍ക്ക് 177 രൂപയുമാണ് ഡെലിഗേറ്റ് നിരക്ക്. iffk.in എന്ന വെബ്‌സൈറ്റില്‍ രജിസ്ട്രേഷന്‍ നടത്താം. ഓഫ്‌ലൈന്‍ രജിസ്‌ട്രേഷന് മേളയുടെ മുഖ്യ വേദിയായ തളിപ്പറമ്പ് ക്ലാസിക് തിയേറ്ററിന് സമീപത്തെ സംഘാടകസമിതി ഓഫീസില്‍ ബന്ധപ്പെടാം.


12ന് ടൂറിങ് ടാക്കീസ് പര്യടനം പയ്യന്നൂരില്‍ ഉദ്ഘാടനം ചെയ്യും. എം ടി, മധു@90 എന്ന പേരില്‍ എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുടെയും നടന്‍ മധുവിന്റെയും ചലച്ചിത്ര ജീവിതത്തിലെ അനര്‍ഘനിമിഷങ്ങളുടെ എക്‌സിബിഷനും കലാപരിപാടികളും മേളയില്‍ നടക്കും. തളിപ്പറമ്പ് പ്രസ്സ് ഫോറത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ എം വി ഗോവിന്ദന്‍ എം എല്‍ എ, സംഘാടക സമിതി ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, സിനിമ സംവിധായകന്‍ ഷെറി ഗോവിന്ദ് എന്നിവര്‍ പങ്കെടുത്തു.


Share this story

Share

Related Stories