The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഗ്രാന്റ്‌ കൊടുവള്ളി മണ്ഡലം ഫെസ്റ്റ്‌: ഓമശ്ശേരിയിൽ കൊയ്ത്തുത്സവത്തോടെ ആവേശത്തുടക്കം

കൊടുവള്ളി മണ്ഡലത്തിൽ ആരംഭിച്ച പതിനഞ്ച്‌ ദിവസം നീണ്ടു നിൽക്കുന്ന ഗ്രാന്റ്‌ കൊടുവള്ളി മണ്ഡലം ഫെസ്റ്റിന്റെ ഓമശ്ശേരി പഞ്ചായത്ത്തല പരിപാടികൾക്ക്‌ കൊയ്ത്തുത്സവത്തോടെ തുടക്കമായി. ജില്ലാ കലക്ടർ സ്നേഹിൽ കുമാർ…

Kerala08 Feb 2024, 2:10 AM 26,230
ഗ്രാന്റ്‌ കൊടുവള്ളി മണ്ഡലം ഫെസ്റ്റ്‌: ഓമശ്ശേരിയിൽ കൊയ്ത്തുത്സവത്തോടെ ആവേശത്തുടക്കം

കൊടുവള്ളി മണ്ഡലത്തിൽ ആരംഭിച്ച പതിനഞ്ച്‌ ദിവസം നീണ്ടു നിൽക്കുന്ന ഗ്രാന്റ്‌ കൊടുവള്ളി മണ്ഡലം ഫെസ്റ്റിന്റെ ഓമശ്ശേരി പഞ്ചായത്ത്തല പരിപാടികൾക്ക്‌ കൊയ്ത്തുത്സവത്തോടെ തുടക്കമായി. ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്‌ ഉദ്ഘാടനം ചെയ്തു. ഓമശ്ശേരി റൊയാഡ്‌ ഫാം ഹൗസിലെ ഒരേക്കർ വയലിൽ നടന്ന കൊയ്ത്തുത്സവം ജനപ്രതിനിധികളുടേയും സ്കൂൾ വിദ്യാർത്ഥികളുടേയും സാന്നിദ്ധ്യത്തിൽ നടന്നു. എംകെ മുനീർ എംഎൽഎ.മുഖ്യാതിഥിയായി.


രാവിലെ ഓമശ്ശേരി പഞ്ചായത്ത്‌ ഓഫീസ്‌ പരിസരത്ത്‌ നിന്നാരംഭിച്ച ഘോഷയാത്രയോടെയാണ്‌ പരിപാടി ആരംഭിച്ചത്‌. ഘോഷയാത്ര റൊയാഡ്‌ ഫാം ഹൗസ്‌ പരിസരത്ത്‌ സമാപിച്ചു. പഞ്ചായത്തംഗങ്ങളായ എം.എം.രാധാമണി ടീച്ചർ,എം.ഷീജ ബാബു, കെ.പി.രജിത, സി.എ.ആയിഷ ടീച്ചർ,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,എം.ഷീല, ഡി.ഉഷാദേവി ടീച്ചർ, സി.ഡി.എസ്‌.ചെയർപേഴ്സൺ സുഹറാബി നെച്ചൂളി, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ഘോഷയാത്രക്ക്‌ നേതൃത്വം നൽകി. പൊതുജനങ്ങൾ, ഹരിത കർമ്മ സേന, അങ്കണവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ആശ വർക്കർമാർ ഉൾപ്പടെ നൂറുകണക്കിനാളുകൾ ചെണ്ട മേളങ്ങളുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ അണിനിരന്നു. മണ്ഡലം ഫെസ്റ്റിന്റെ ഭാഗമായി ഓമശ്ശേരിയിൽ 9,10,11 തിയ്യതികളിൽ മഡ്‌ ഫുട്‌ ബോളും സപ്ത ദിന കാർഷിക വിപണന പ്രദർശന മേളയും നടക്കും.


പഞ്ചായത്ത്‌ ലേണിംഗ്‌ സെന്ററിന്റെ ഭാഗമായി ദ്വിദിന സന്ദർശനത്തിന്‌ ഓമശ്ശേരിയിലെത്തിയ കൊല്ലം ജില്ലയിലെ കുന്നത്തൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻ്റ് കെ.വൽസല കുമാരി,വൈസ്‌ പ്രസിഡന്റ് ബിനേഷ്‌,സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർ മാന്മാരായ ഷീജ രാധാകൃഷ്ണൻ,ഡാനിയേൽ തരകൻ,ടി.ശ്രീലേഖ,മെമ്പർമാരായ ബി.അരുണാമണി, റെജി കുര്യൻ, അമൽ രാജ്‌,എസ്‌.ബിജു,രശ്മി രഞ്ജിത്ത്‌, പ്രഭാകുമാരി, ജെ.സൂര്യ, രാജൻ നാട്ടിശ്ശേരി എന്നിവർ കൊയ്ത്തുത്സവത്തിന്‌ അഭിവാദ്യമർപ്പിച്ചു.


ചടങ്ങിൽ ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻ്റ് പി.കെ.ഗംഗാധരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ വൈസ്‌ പ്രസിഡൻ്റ് ഫാത്വിമ അബു,വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ, ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ സീനത്ത്‌ തട്ടാഞ്ചേരി, മുൻ പഞ്ചായത്ത്‌ പ്രസിഡൻ്റ് പി.അബ്ദുൽ നാസർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.കെ.അബ്ദുല്ലക്കുട്ടി,റൊയാഡ്‌ ഫാം ഹൗസ്‌ മാനേജിംഗ്‌ ഡയറക്ടർ അഷ്‌റഫ്‌ കാക്കാട്ട്‌, മണ്ഡലം സംഘാടക സമിതി ഭാരവാഹികളായ കെ.കെ.എ.ഖാദർ,നസീഫ്‌ കൊടുവള്ളി, സൈനുദ്ദീൻ കൊളത്തക്കര,എ.കെ.അബ്ദുല്ല,മുൻ പഞ്ചായത്ത്‌ പ്രസിഡൻ്റ് കെ.എം.കോമളവല്ലി,ബ്ലോക്‌ പഞ്ചായത്തംഗം എസ്‌.പി.ഷഹന,പഞ്ചായത്തംഗം കെ.ആനന്ദകൃഷ്ണൻ,കൃഷി ഓഫീസർ പി.പി.രാജി എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി എം.പി.മുഹമ്മദ്‌ ലുഖ്മാൻ സ്വാഗതവും സംഘാടക സമിതി വർ.കൺവീനർ പി.വി.സ്വാദിഖ്‌ നന്ദിയും പറഞ്ഞു.


Share this story

Share

Related Stories