The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപിണറായിയെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്ക് ഇല്ല: എം. സ്വരാജ്ഇതാ കിട്ടി പോയി എന്നാണ് ഉത്തരവാദിത്തപ്പെട്ട ഒരു കേന്ദ്ര ഏജൻസി പറയുന്നത്; ഇ ഡിയെ പരിഹസിച്ച് പിണറായി വിജയൻ‘സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്’; വിജയ്‌യുടെ നേതൃത്വത്തിൽ പുതിയ സഖ്യംഅതിവേഗ റെയിൽ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇ ശ്രീധരൻനീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി, പാലക്കാട് തിരച്ചിൽഡൽഹിയിൽ കെട്ടിടം തകർന്ന് വീണ സംഭവം; രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു, ഉടമയുടെ ഭാര്യയും മകനും അറസ്റ്റിൽഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ബുക്കിങ്ങിനുള്ള നിയന്ത്രണം നീക്കിശോഭാ യാത്രക്കിടയിൽ യുവാവിനെ RSS-BJP പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിച്ചെന്ന് പരാതിഇന്ധന ചോർച്ചയെ തുടർന്ന് കിണറ്റിൽ അ​ഗ്നിബാധ; കല്ലമ്പലത്തെ പമ്പ് അടച്ചുപൂട്ടിഫുക്കറ്റ്-ഡല്‍ഹി വിമാനം താഴേയ്ക്ക് പതിച്ച സംഭവം; പൈലറ്റിനെ പുറത്താക്കി എയര്‍ ഇന്ത്യഡൽഹിയിൽ കനത്ത മഴ; റെഡ് അലർട്ട് പ്രഖ്യാപിച്ചുതൃശൂരിൽ സർക്കാർ യു പി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്മുട്ടില്‍ മരംമുറി: അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് തിരിച്ചടി; വിചാരണ നടപടികള്‍ക്ക് അടിയന്തര സ്റ്റേ ഇല്ലപിഎം ശ്രീയിൽനിന്ന് പിൻമാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപിണറായിയെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്ക് ഇല്ല: എം. സ്വരാജ്ഇതാ കിട്ടി പോയി എന്നാണ് ഉത്തരവാദിത്തപ്പെട്ട ഒരു കേന്ദ്ര ഏജൻസി പറയുന്നത്; ഇ ഡിയെ പരിഹസിച്ച് പിണറായി വിജയൻ‘സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്’; വിജയ്‌യുടെ നേതൃത്വത്തിൽ പുതിയ സഖ്യംഅതിവേഗ റെയിൽ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇ ശ്രീധരൻനീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി, പാലക്കാട് തിരച്ചിൽഡൽഹിയിൽ കെട്ടിടം തകർന്ന് വീണ സംഭവം; രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു, ഉടമയുടെ ഭാര്യയും മകനും അറസ്റ്റിൽഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ബുക്കിങ്ങിനുള്ള നിയന്ത്രണം നീക്കിശോഭാ യാത്രക്കിടയിൽ യുവാവിനെ RSS-BJP പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിച്ചെന്ന് പരാതിഇന്ധന ചോർച്ചയെ തുടർന്ന് കിണറ്റിൽ അ​ഗ്നിബാധ; കല്ലമ്പലത്തെ പമ്പ് അടച്ചുപൂട്ടിഫുക്കറ്റ്-ഡല്‍ഹി വിമാനം താഴേയ്ക്ക് പതിച്ച സംഭവം; പൈലറ്റിനെ പുറത്താക്കി എയര്‍ ഇന്ത്യഡൽഹിയിൽ കനത്ത മഴ; റെഡ് അലർട്ട് പ്രഖ്യാപിച്ചുതൃശൂരിൽ സർക്കാർ യു പി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്മുട്ടില്‍ മരംമുറി: അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് തിരിച്ചടി; വിചാരണ നടപടികള്‍ക്ക് അടിയന്തര സ്റ്റേ ഇല്ലപിഎം ശ്രീയിൽനിന്ന് പിൻമാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

സ്വയം നിയന്ത്രിത വാഹനങ്ങളുടെ ചിപ്പ് വികസനത്തിലേക്ക് ഗവൺമെന്റ് മോഡൽ എൻജിനീയറിങ്ങ് കോളേജ്

സ്വയം നിയന്ത്രിത വാഹനങ്ങളുടെ ചിപ്പ് വികസന ഗവേഷണ പദ്ധതിയുമായി ഗവൺമെന്റ് മോഡൽ എൻജിനീയറിങ്ങ് കോളേജ് അധ്യാപകർ. കേന്ദ്ര ഗവൺമെന്റിന്റെ ചിപ്പ് ടു സ്റ്റാർട്ടപ്പ് (സി.ടു.എസ്സ്) പദ്ധതിയിലേക്ക് ഐ.എച്ച്.ആർ.ഡി സ്ഥ…

Kerala04 Mar 2024, 9:10 PM 12,711
സ്വയം നിയന്ത്രിത വാഹനങ്ങളുടെ ചിപ്പ് വികസനത്തിലേക്ക് ഗവൺമെന്റ് മോഡൽ എൻജിനീയറിങ്ങ് കോളേജ്

സ്വയം നിയന്ത്രിത വാഹനങ്ങളുടെ ചിപ്പ് വികസന ഗവേഷണ പദ്ധതിയുമായി ഗവൺമെന്റ് മോഡൽ എൻജിനീയറിങ്ങ് കോളേജ് അധ്യാപകർ. കേന്ദ്ര ഗവൺമെന്റിന്റെ ചിപ്പ് ടു സ്റ്റാർട്ടപ്പ് (സി.ടു.എസ്സ്) പദ്ധതിയിലേക്ക് ഐ.എച്ച്.ആർ.ഡി സ്ഥാപകനായ ഗവൺമെന്റ് മോഡൽ എൻജിനീയറിങ്ങ് കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗം പ്രൊഫസർ ഡോ. ജോബിമോൾ ജേക്കബ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജഗദീഷ്കുമാർ പി. എന്നിവർ സമർപ്പിച്ച ഗവേഷണ പദ്ധതിക്ക് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു.


സാങ്കേതികരംഗം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ‘ഓട്ടണോമസ് വെഹിക്കിൾ’ അഥവാ ‘സ്വയം നിയന്ത്രിത വാഹനങ്ങൾ’ വികസിപ്പിക്കുന്നതിൽ നേരിടുന്ന വെല്ലുവിളികളെ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ മറികടന്ന് കൂടുതൽ കൃത്യതയും സുരക്ഷയും ഉറപ്പുവരുത്താൻ ഈ പദ്ധതി ലക്ഷ്യമിടുന്നു. വിവിധ സെന്ററുകളുടെ സഹായത്തോടെ ശേഖരിക്കുന്ന വിവരങ്ങളെ വിശകലനം ചെയ്യുവാനും ഇവയെ ആസ്പദമാക്കി നിർമ്മിത ബുദ്ധി ഉപയോഗിച്ച് വാഹനത്തിന്റെ വേഗം, ദിശ എന്നിവ ക്രമീകരിക്കാനുള്ള ചിപ്പുകൾ വികസിപ്പിക്കുക എന്നിവയാണ് പ്രസ്തുത പദ്ധതിയുടെ ലക്ഷ്യങ്ങൾ.


ഇതോടൊപ്പം, സെമികണ്ടക്ടർ, വി.എൽ.എസ്.ഐ മേഖലകളിൽ വലിയ തോതിലുള്ള മാനവവിഭവശേഷി വികസനവും ലക്ഷ്യം വയ്ക്കുന്നു. അഞ്ചു വർഷത്തെ ഗവേഷണ പദ്ധതിയ്ക്ക് 86 ലക്ഷം രൂപയുടെ ഗവേഷണ ഗ്രാൻഡ് ലഭിക്കും. കൂടാതെ, ചിപ്പുകളുടെ വികസനത്തിന് ആവശ്യമായ ഉപകരണവും ഇലക്ട്രോണിക് ഡിസൈൻ ഓട്ടോമേഷൻ സോഫ്റ്റ്‌വെയറുകളും കേന്ദ്രം സൗജന്യമായി നൽകും. മോഡൽ എൻജിനീയറിങ്ങ് കോളേജ് അധ്യാപകരായ ശ്രീ. റാഷിദ് എം.ഇ, ഡോ. ജെസ്സി ജോൺ, വി.എൽ.എസ്.ഐ ഗവേഷണ വിദ്യാർഥിനിയായ എയ്മി ജോസ് എന്നിവരും ഈ പദ്ധതിയിൽ പങ്കാളികളാണ്.


വി.എൽ.എസ്.ഐ മേഖലയിലെ പ്രമുഖ കമ്പനികൾ ആയ ഇഗ്നിറ്റേറിയം ടെക്നോളജി സൊലൂഷൻസ്, വി.വി.ഡി.എൻ ടെക്നോളജിസ്റ്റ്, വിവിധ പ്രോസസറുകൾ വികസിപ്പിക്കുന്ന കേന്ദ്ര ഗവൺമെന്റ് ഏജൻസിയായ സി-ഡാക് തിരുവനന്തപുരം സെന്റർ എന്നിവരും മോഡൽ എൻജിനീയറിങ്ങ് കോളേജിന്റെ ഈ പദ്ധതിയിൽ സഹകരിക്കുന്നു.


Share this story

Share

Related Stories