The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

മത്സ്യമേഖലയിൽ മികച്ച ഇടപെടലാണ് സർക്കാർ നടത്തുന്നത് : മന്ത്രി സജി ചെറിയാൻ

പുനരുദ്ധാരണ പ്രവൃത്തി പൂർത്തിയാക്കിയ 44 റോഡുകൾ ഉദ്ഘാടനം ചെയ്തുസംസ്ഥാനത്തെ മത്സ്യതൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും മത്സ്യമേഖലയുടെ പുരോഗതി ഉറപ്പുവരുത്തുന്നതിനുമായി സർക്കാർ മികച്ച ഇടപെട…

Kerala12 Feb 2024, 9:50 PM 45,608
മത്സ്യമേഖലയിൽ മികച്ച ഇടപെടലാണ് സർക്കാർ നടത്തുന്നത് : മന്ത്രി സജി ചെറിയാൻ
പുനരുദ്ധാരണ പ്രവൃത്തി പൂർത്തിയാക്കിയ 44 റോഡുകൾ ഉദ്ഘാടനം ചെയ്തു


സംസ്ഥാനത്തെ മത്സ്യതൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും മത്സ്യമേഖലയുടെ പുരോഗതി ഉറപ്പുവരുത്തുന്നതിനുമായി സർക്കാർ മികച്ച ഇടപെടലുകളാണ് നടത്തി വരുന്നതെന്ന് സാംസ്കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ. സംസ്ഥാനത്ത് നിർമ്മാണം പൂർത്തീകരിച്ച 44 തീരദേശ റോഡുകളുടെ ഉദ്ഘാടനം ഓൺലൈനായി  നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.


തീരദേശ മേഖലയിൽ സ്ത്രീ ശാക്തീകരണം, വിദ്യാർഥികളുടെ ഉന്നമനം എന്നിവ ലക്ഷ്യമാക്കി നിരവധി പദ്ധതികളാണ് സർക്കാർ വിഭാവനം ചെയ്തു വരുന്നത്.  കേരളത്തിൽ തീരദേശ ഹൈവേ പൂർത്തിയാവുന്നതോടെ മേഖലയിൽ സമഗ്രമായ വികസനത്തിന് വലിയ തരത്തിൽ ഇടവരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


മത്സ്യബന്ധന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ് ശ്രീനിവാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയർ എം.എ മുഹമ്മദ് അൻസാരി റിപ്പോർട്ട് അവതരിപ്പിച്ചു.


ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൻ്റെ ഫണ്ടിൽ നിന്നും നിർമാണം പൂർത്തിയാക്കിയ മൂന്ന് റോഡുകളുടെ ഉദ്ഘാടനമാണ് പൊന്നാനി മണ്ഡലത്തിൽ മന്ത്രി നിർവ്വഹിച്ചത്.


26.70 ലക്ഷം രൂപ ചെലവിൽ  നിർമ്മിച്ച പൊന്നാനി മുനിസിപാലിറ്റിയിലെ ബദരിയ്യ മദ്രസ്സ മുതൽ നാലകത്ത് കുഞ്ഞീവി വീട് വരെയുള്ള റോഡും ഡ്രൈനേജിൻ്റെ നിർമ്മാണവും, 66 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ചെയ്ത കരാർകോട് ചെറവല്ലൂർ കടവ് റോഡ്,

42 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച തെക്കേത്തട്ടുപറമ്പ് അള്ളായി മദ്രസ്സ റോഡ് എന്നീ റോഡുകളാണ് പൊന്നാനിയിൽ ഉദ്ഘാടനം ചെയ്തത്.


പൊന്നാനി നഗരസഭയിൽ നടന്ന പരിപാടിയിൽ പി.നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ശിലാഫലകം എം.എൽ.എ അനാച്ഛാദനം ചെയ്തു. പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചർ, പൊന്നാനി നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ ഷീന സുദേശൻ, ഒ.ഒ. ഷംസു, വെളിയങ്കോട് സ്ഥിരം സമിതി അധ്യക്ഷൻ സൈദ് പുഴങ്കര,  കൗൺസിലർ സൈഫു പൂളക്കൽ, ഹാർബർ എ.ഇ.ഇ. രാജീവ്, മുൻ നഗരസഭാ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ പങ്കെടുത്തു.

Share this story

Share

Related Stories