The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

‘നെല്ലിക്ക’; ജീവിതശൈലീ രോഗങ്ങൾ തടയാന്‍ ജില്ലയില്‍ ജനകീയ ക്യാമ്പയിന്‍

ജീവിതശൈലീ രോഗങ്ങൾ വര്‍ധിക്കുന്നതിനെതിരെ  മലപ്പുറം ജില്ലാ ഭരണകൂടം ഭക്ഷ്യ സുരക്ഷാ വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കുന്ന ജനകീയ ക്യാമ്പയിന്‍ ‘നെല്ലിക്ക’ മാര്‍ച്ച് ഒന്നു മു…

Kerala29 Feb 2024, 9:10 PM 49,595
‘നെല്ലിക്ക’; ജീവിതശൈലീ രോഗങ്ങൾ തടയാന്‍ ജില്ലയില്‍ ജനകീയ ക്യാമ്പയിന്‍

ജീവിതശൈലീ രോഗങ്ങൾ വര്‍ധിക്കുന്നതിനെതിരെ  മലപ്പുറം ജില്ലാ ഭരണകൂടം ഭക്ഷ്യ സുരക്ഷാ വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കുന്ന ജനകീയ ക്യാമ്പയിന്‍ ‘നെല്ലിക്ക’ മാര്‍ച്ച് ഒന്നു മുതല്‍ ആരംഭിക്കും.  ക്യാമ്പയിന്റെ ഉദ്ഘാടനം മാര്‍ച്ച് ഒന്ന് രാവിലെ ഏഴ് മണിക്ക് കോട്ടക്കുന്നില്‍ ജില്ലാ കളക്ടർ വി. ആർ. വിനോദ് നിര്‍വഹിക്കും. നിലവിലുള്ള ഭക്ഷണ രീതികൾ തുടരുന്നതിനോടൊപ്പം തന്നെ ആരോഗ്യത്തിന് ഹാനീകരമാകുന്ന  കൃത്രിമ നിറങ്ങൾ, അമിതമായ അളവിലുളള ഓയിൽ, ഉപ്പ്, പഞ്ചസാര എന്നിവ കുറവുളള ഭക്ഷണങ്ങള്‍ കൂടി  സമാന്തരമായി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയെന്ന  ലക്ഷ്യവുമായാണ് ‘നെല്ലിക്ക’ ക്യാമ്പയിന്‍ ആരംഭിക്കുന്നത്.


സമൂഹത്തിലെ എല്ലാ തലങ്ങളിലുള്ളവരേയും ഒരു പോലെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ട്  ഭക്ഷണ നിര്‍മാണ രീതിയിലും ഉപയോഗത്തിലും വലിയൊരു മാറ്റം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ക്യാമ്പയിന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ്, ആരോഗ്യ വകുപ്പ്, നാഷണൽ ഹെൽത്ത് മിഷൻ, ഐ.എം.എ, കുടുംബശ്രീ, തദ്ദേശസ്ഥാപനങ്ങൾ, ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ്സ് അസോസിയേഷൻ, ബേക്കേഴ്സ‌് അസോസിയേഷൻ, കേറ്ററേഴ്സ് അസോസിയേഷന്‍, ട്രോമാകെയർ, റസിഡൻ്റ്സ് അസോസിയേഷൻ, യുവജന സന്നദ്ധ സംഘടനകള്‍, സാമൂഹ്യ സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ്  നടപ്പിലാക്കുക.


ക്യാമ്പയിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ വി .ആർ. വിനോദ് അധ്യക്ഷത വഹിച്ചു. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ  ഡി.സുജിത്ത് പെരേര, ഭക്ഷ്യസുരക്ഷാ നോഡൽ ഓഫീസർ  പി. അബ്ദുള്‍ റഷീദ്., ബേക്കേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സിഗോ ബാവ,  ഹോട്ടൽ ആന്റ് റെസ്റ്റോറന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി എച്ച് അബ്ദുസമദ്, കേരള കേറ്ററേഴ്സ് അസോസിയേഷന്‍ കോ.ഓര്‍ഡിനേറ്റര്‍ സുരേഷ് ഇ. നായര്‍, ജില്ലാ പ്രസിഡന്റ്  ഷാജി മഞ്ചേരി, കോണ്‍ഫെഡറേഷന്‍ ഓഫ് കേരള കേറ്ററേഴ്സ് പ്രസിഡന്റ്  സി.പി.അബ്ദുള്‍ ലത്തീഫ്, ട്രോമാകെയർ പ്രതിനിധി പ്രതീഷ്, റസിഡൻ്റസ് അസോസിയേഷൻ പ്രതിനിധി റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.


Share this story

Share

Related Stories