The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ബാങ്കിന്റെ സ്ട്രോങ് റൂമിൽനിന്ന് 96 ലക്ഷം രൂപയുടെ സ്വർണാഭരണം മോഷ്ടിച്ചു വിറ്റു; ബാങ്ക് മാനേജർ ഉൾപ്പെടെ 3 പേർ പിടിയിൽ

സിഎസ്‌ബി ബാങ്കിന്റെ നാലാഞ്ചിറ ശാഖയിലെ സ്ട്രോങ് റൂമിൽ നിന്നും 96 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ബാങ്ക് മാനേജർ അടക്കം മൂന്നു പേർ പൊലീസ് പിടിയിൽ. ബാങ്ക് മാനേജർ ചേർത്തല നോർത്ത് സ…

Kerala17 Jan 2024, 5:12 AM 42,852
ബാങ്കിന്റെ സ്ട്രോങ് റൂമിൽനിന്ന് 96 ലക്ഷം രൂപയുടെ സ്വർണാഭരണം മോഷ്ടിച്ചു വിറ്റു; ബാങ്ക് മാനേജർ ഉൾപ്പെടെ 3 പേർ പിടിയിൽ
സിഎസ്‌ബി ബാങ്കിന്റെ നാലാഞ്ചിറ ശാഖയിലെ സ്ട്രോങ് റൂമിൽ നിന്നും 96 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ബാങ്ക് മാനേജർ അടക്കം മൂന്നു പേർ പൊലീസ് പിടിയിൽ. ബാങ്ക് മാനേജർ ചേർത്തല നോർത്ത് സിഎംസി കമ്പികാൽ ജംക്‌ഷൻ കാർത്തികയിൽ എച്ച്.രമേഷ് (31), പേരൂർക്കട ആർകെവി കൺസൾട്ടൻസി ഉടമ കുടപ്പനക്കുന്ന് കിണവൂർ അഞ്ചുമുക്കുവയൽ എഎംആർഎ നസ്രത്തിൽ ബി.വർഗീസ് (43), ജ്വല്ലറി ഉടമ നെടുമങ്ങാട് പൂവത്തൂർ വേങ്കവിള ചന്ദ്രോദയത്തിൽ എം.കിഷോർ (42) എന്നിവരെയാണ് മണ്ണന്തല പൊലീസ് അറസ്‌റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ബന്ധുക്കളുടെ പേരിൽ രമേഷ് 51 ലക്ഷം രൂപ വായ്‌പ എടുത്തിരുന്നു. ഇതു തിരിച്ചടയ്ക്കാൻ വേണ്ടിയാണ് തിരിമറി നടത്തിയതെന്നു പൊലീസ് പറഞ്ഞു. വായ്‌പയ്ക്കായി ഏഴ് ഇടപാടുകാർ ഈടായി നൽകിയ 1727 ഗ്രാം സ്വർണാഭരണങ്ങളാണ് സ്ട്രോങ് റൂമിൽ നിന്നെടുത്തത്. സ്വർണാഭരണങ്ങൾ വിൽക്കാനായി സ്വകാര്യ കൺസൾട്ടൻസി ഉടമ വർഗീസിന്റെ സഹായത്തോടെ ജ്വല്ലറി ഉടമ കിഷോറിനെ സമീപിച്ചു. കിഷോർ വഴി സ്വർണം വിൽക്കുകയും കിഷോറിനും വർഗീസിനും രമേഷ് കമ്മിഷൻ നൽകുകയും ചെയ്തു.

ബന്ധുക്കളുടെ പേരിൽ വ്യാജരേഖ ചമച്ച് എടുത്ത വായ്‌പ തിരിച്ചടച്ചെങ്കിലും ഇടപാടിൽ സംശയം തോന്നിയ ബാങ്കിലെ ജീവനക്കാർ വിവരം റീജണൽ ഓഫിസിൽ അറിയിച്ചു. പിന്നാലെ നടന്ന ഓഡിറ്റിങിൽ ആണ് സ്വർണാഭരണങ്ങൾ നഷ്ടമായെന്നു കണ്ടെത്തിയത്. പലയിടത്തായി വിറ്റ ആഭരണങ്ങൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. എസ്എച്ച്ഒ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Share this story

Share

Related Stories