The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ജെൻഡർ ഇക്വാളിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കും: മന്ത്രി ഡോ. ആർ ബിന്ദു

* മാതൃകാ വനിതാ നിയമസഭ ഉദ്ഘാടനം ചെയ്തുഉന്നതവിദ്യാഭ്യാസ മേഖലയിലെ സമഗ്ര പരിഷ്‌കരണത്തിന്റെ ഭാഗമായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെൻഡർ ഇക്വാളിറ്റി ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹിക നീതി വകുപ്…

Kerala10 Dec 2024, 9:40 PM 24,659
ജെൻഡർ ഇക്വാളിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കും: മന്ത്രി ഡോ. ആർ ബിന്ദു

* മാതൃകാ വനിതാ നിയമസഭ ഉദ്ഘാടനം ചെയ്തു


ഉന്നതവിദ്യാഭ്യാസ മേഖലയിലെ സമഗ്ര പരിഷ്‌കരണത്തിന്റെ ഭാഗമായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെൻഡർ ഇക്വാളിറ്റി ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. കാലടി സർവകലാശാല കേന്ദ്രീകരിച്ചാണ് മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നത്. അടുത്ത വർഷം ഇതിന്റെ ആഭിമുഖ്യത്തിൽ എല്ലാ കലാലയങ്ങളിലും ജെൻഡർ പാർലമെന്റുകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. നിയമസഭാ പുസ്തകോത്സവത്തിന്റെ പ്രചരണാർത്ഥം സെക്രട്ടേറിയേറ്റിലെ പഴയ നിയമസഭാ ഹാളിൽ സംഘടിപ്പിച്ച മാതൃകാ വനിതാ നിയമസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.\"\"


നിയമനിർമാണ സഭ സമത്വ വേദിയാകണമെങ്കിൽ സ്ത്രീകളുടെ പങ്കാളിത്തവും പ്രാതിനിധ്യവും ഉറപ്പാക്കണം. അനീതികൾക്കെതിരെ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ബോധപൂർവമായ ഇടപെടലുകൾ ആവശ്യമാണ്. രാജ്യത്തെ സാമൂഹ്യ വ്യവസ്ഥയിൽ അസമത്വവും ചൂഷണവും നിലനിൽക്കുന്നതിനാൽ വിവിധ വിഭാഗങ്ങൾ അരികുവൽക്കരിക്കപ്പെട്ടവരായി നിലവിലുണ്ട്. സ്ത്രീ വിരുദ്ധ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. പുതിയ തലമുറ ഇത്തരം വിലക്കുകളെ അതിജീവിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ടു കടന്നുവരുന്നത് പ്രതീക്ഷ നൽകുന്നു. ആധുനിക യുഗത്തിലെ സാങ്കേതികവിദ്യാ മേഖലയിലും വിദ്യാർത്ഥിനികളുടെ മുന്നേറ്റം പ്രകടമാണ്. സമഭാവനയുടെ നവകേരളം സൃഷ്ടിക്കാൻ സ്ത്രീ മുന്നേറ്റത്തിന്റെ പ്രതിഫലനം നിയമനിർമാണ വേദികളിൽ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.\"\"


തലസ്ഥാനത്തെ മുപ്പത്തിയഞ്ച് കോളേജുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിനികളാണ് മാതൃകാ വനിതാ നിയമസഭക്ക് നേതൃത്വം നൽകിയത്. നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നിയമസഭാ സെക്രട്ടറി ഡോ എൻ കൃഷ്ണകുമാർ, സ്പെഷ്യൽ സെക്രട്ടറി ഷാജി സി ബേബി തുടങ്ങിയവർ സംബന്ധിച്ചു.


Share this story

Share

Related Stories