The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ജനകീയ ക്യാമ്പയിനിലൂടെ മാലിന്യമുക്ത കേരളം യാഥാർത്ഥ്യത്തിലേയ്ക്ക്

* മാർച്ച് 30ന് തദ്ദേശ സ്വയംഭരണ സ്ഥാപനതല പ്രഖ്യാപനത്തെ തുടർന്ന് ഏപ്രിൽ 7 വരെ വിവിധ കേന്ദ്രങ്ങളിൽ മന്ത്രിമാർ ജില്ലാതല പ്രഖ്യാപനം നിർവഹിക്കുംകേരളത്തെ സമ്പൂർണ്ണ മാലിന്യമുക്തമാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന വ്…

Kerala30 Mar 2025, 5:45 AM 44,029
ജനകീയ ക്യാമ്പയിനിലൂടെ മാലിന്യമുക്ത കേരളം യാഥാർത്ഥ്യത്തിലേയ്ക്ക്

* മാർച്ച് 30ന് തദ്ദേശ സ്വയംഭരണ സ്ഥാപനതല പ്രഖ്യാപനത്തെ തുടർന്ന് ഏപ്രിൽ 7 വരെ വിവിധ കേന്ദ്രങ്ങളിൽ മന്ത്രിമാർ ജില്ലാതല പ്രഖ്യാപനം നിർവഹിക്കും


കേരളത്തെ സമ്പൂർണ്ണ മാലിന്യമുക്തമാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ലക്ഷ്യം കൈവരിക്കുന്നു. 2024 ഒക്ടോബർ 02 ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച് മാർച്ച് 30 അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തിൽ കേരളത്തെ ഖരമാലിന്യ മുക്തമാക്കാൻ വേണ്ടിയാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. സംസ്ഥാന തലത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാനതല നിർവ്വഹണ സമിതി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ കോർ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ നടന്ന ജനകീയ ക്യാമ്പയിന്റെ സംഘാടനാ ചുമതല ഹരിതകേരളം മിഷനും തദ്ദേശ സ്വയംഭരണ വകുപ്പിനുമായിരുന്നു. വാർഡ്, ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ, ബ്ലോക്ക് തലങ്ങളിൽ വിവിധ നിർവഹണ സമിതികൾ ക്യാമ്പയിൻ പ്രവർത്തനങ്ങളിൽ സജീവമായി. ജില്ലാതല ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെയും ജില്ലാ കളക്ടറുടെയും നേതൃത്വത്തിലുള്ള നിർവഹണ സമിതിയും പ്രവർത്തിച്ചു. സർക്കാർ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ അനുസരിച്ച് സമ്പൂർണ്ണമായി മാലിന്യമുക്തമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രഖ്യാപനം പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇതിനകം നടന്നു കഴിഞ്ഞു. അവശേഷിക്കുന്ന ഇടങ്ങളിലാണ് മാർച്ച് 30ന് പ്രഖ്യാപനങ്ങൾ നടക്കുന്നത്. ഹരിത പദവിയിലെത്തിയ സ്‌കൂളുകൾ, കലാലയങ്ങൾ, ടൗണുകൾ, മാർക്കറ്റുകൾ, അയൽക്കൂട്ടങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, ഓഫീസുകൾ, ലൈബ്രറികൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ തുടങ്ങിയവയുടെ പ്രഖ്യാപനങ്ങളും ഇതോടൊപ്പം നടക്കും.


സർക്കാർ നിർദ്ദേശിച്ച നിബന്ധനകൾ അനുസരിച്ച് 375 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മാലിന്യമുക്തമായി ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. ബാക്കിയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഏപ്രിൽ 03 നകം പ്രഖ്യാപനം നടക്കും. മാർച്ച് 30 നു നടക്കുന്ന പ്രഖ്യാപനങ്ങളോടെ ഈ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മാലിന്യമുക്ത പദവിയിലെത്തും. ഇതിന്റെ തുടർച്ചയായി ഏപ്രിൽ 05 നകം മാലിന്യമുക്ത ജില്ലാതല പ്രഖ്യാപനങ്ങളും നടക്കും. മാർച്ച് 30 നകം മറ്റ് ഗ്രാമപഞ്ചായത്ത്-നഗരസഭകൾ പ്രഖ്യാപനം നടത്തും. 19,119 വാർഡുകളിൽ 16,799 വാർഡുകളിൽ ഇതിനകം ഹരിതപദവി പ്രഖ്യാപനങ്ങൾ നടന്നു. കണ്ണൂർ ജില്ലാതല പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. ഏപ്രിൽ 05 ന് കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിൽ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ കോഴിക്കോട് ജില്ലാതല പ്രഖ്യാപനം നടത്തും. കോട്ടയത്ത് തിരുനക്കര മൈതാനത്ത് ഏപ്രിൽ 07 ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ കോട്ടയം ജില്ലാതല പ്രഖ്യാപനം നടത്തും. മലപ്പുറം ജില്ലാതല പ്രഖ്യാപനം കായിക ന്യൂനപക്ഷ ക്ഷേമ ഹജ്ജ് വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ കോട്ടക്കുന്ന് ഓഡിറ്റോറിയത്തിൽ (മലപ്പുറം മുനിസിപ്പാലിറ്റി) നിർവഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഇടുക്കി മാലിന്യമുക്ത ജില്ലാതല പ്രഖ്യാപനം നടത്തും. ചെറുതോണി ടൗൺ ഹാളിൽ ഏപ്രിൽ 05 നാണ് പ്രഖ്യാപനം. ആലപ്പുഴയിൽ ഏപ്രിൽ 05 ന് തണ്ണീർമുക്കത്തു നടക്കുന്ന ചടങ്ങിൽ കൃഷി മന്ത്രി പി. പ്രസാദ് ജില്ലാതല പ്രഖ്യാപനം നടത്തും. ഏപ്രിൽ 07 ന് പാലക്കാട് ജില്ലാതല പ്രഖ്യാപനം തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. തിരുവനന്തപുരം ജില്ലാതല പ്രഖ്യാപനം ഏപ്രിൽ ഏഴിന് ജില്ലാ പഞ്ചായത്തിലെ ഇ.എം.എസ്. ഹാളിൽ നടക്കും. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. ടി.എൻ. സീമ തുടങ്ങിയവർ പങ്കെടുക്കും. കൊല്ലം സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ഏപ്രിൽ 7ന് കൊല്ലം ജില്ലാതല പ്രഖ്യാപനം നിർവഹിക്കും. കാസർഗോഡ് ജില്ലാതല പ്രഖ്യാപനം ഏപ്രിൽ 5ന് മുനിസിപ്പാലിറ്റി ടൗൺ ഹാളിൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ നിർവഹിക്കും. വയനാട് ജില്ലാതല പ്രഖ്യാപനവും ഏപ്രിൽ 5ന് നടക്കും. സുൽത്താൻ ബത്തേരി മുനിസിപ്പൽ ടൗൺ ഹാളാണ് പ്രഖ്യാപനവേദി.


ജനകീയ ക്യാമ്പയിന്റെ ഭാഗമായി ശുചിത്വം, മാലിന്യ പരിപാലനം എന്നീ മേഖലകളിൽ സംസ്ഥാനത്തിന് നിർണ്ണായക പുരോഗതി കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. അജൈവ മാലിന്യങ്ങളുടെ വാതിൽപ്പടി ശേഖരണം സംസ്ഥാനത്ത് 89%ത്തിലെത്തി. നിലവിൽ 19,721 മിനി എം.സി.എഫ്.കളും 1,330 എം.സി.എഫ്. കളും 192 ആർ.ആർ.എഫ്.കളും പ്രവർത്തന സജ്ജമാണ്. 37,134 ഹരിത കർമസേനാംഗങ്ങൾ പ്രവർത്തിക്കുന്നു. അജൈവ മാലിന്യ ശേഖരണ വിവരങ്ങൾ നിരീക്ഷിക്കാനായി രൂപ കൽപ്പന ചെയ്ത ഹരിത മിത്രം ആപ് 1,018 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. ജലാശയങ്ങളിലെ മാലിന്യ നീക്കം കൂടി ഉൾപ്പെടുത്തി നീർച്ചാൽ വീണ്ടെടുപ്പ് ലക്ഷ്യമിട്ട് ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ഇനി ഞാനൊഴുകട്ടെ ക്യാമ്പിയിനിലൂടെ 4,830.11 കിലോ മീറ്ററിലെ മാലിന്യം നീക്കി വീണ്ടെടുത്തു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷരുമായും വകുപ്പുതല ഉദ്യോഗസ്ഥരുമായും നിരന്തരം മോണിറ്ററിംഗ് നടത്തിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.


Share this story

Share

Related Stories