The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

എൽ.ബി.എസ് എൻജിനീയറിങ് കോളേജിലെ പ്രോജക്ടുകൾക്ക് ധനസഹായം

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ കീഴിലെ എഞ്ചിനീയറിംഗ് കോളേജുകളുടെ നേതൃത്വത്തിൽ നിരന്തരമായ ഗവേഷണ പദ്ധതികൾ വിഭാവനം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തുവരുന്നതിന്റെ ഭാഗമായി മദ്രാസ് ഐ.ഐ.ടി വിപ…

Kerala29 Mar 2025, 4:20 AM 13,803
എൽ.ബി.എസ് എൻജിനീയറിങ് കോളേജിലെ പ്രോജക്ടുകൾക്ക് ധനസഹായം

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ കീഴിലെ എഞ്ചിനീയറിംഗ് കോളേജുകളുടെ നേതൃത്വത്തിൽ നിരന്തരമായ ഗവേഷണ പദ്ധതികൾ വിഭാവനം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തുവരുന്നതിന്റെ ഭാഗമായി മദ്രാസ് ഐ.ഐ.ടി വിപ്രോ ഫൗണ്ടേഷനുമായി സഹകരിച്ച് അഖിലേന്ത്യ അടിസ്ഥാനത്തിൽ നടത്തുന്ന ഐഡിയസ് ടു ഇംപാക്ട ചലഞ്ച് മത്സരത്തിലേക്ക് കാസർഗോഡ് എൽ.ബി.എസ് എൻജിനീയറിങ് കോളേജിലെ ഇലക്ട്രിക്കൽ വിഭാഗം സമർപ്പിച്ച രണ്ട് പ്രോജക്ടുകളും 50,000 രൂപ വീതമുള്ള ധനസഹായത്തിന് അർഹമായി.


ഡ്രോണിന്റെ സഹായത്താൽ വൈദ്യുതി വിതരണശൃംഗലയിലെ താപ ചിത്രമെടുക്കാനും അത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്താൽ അപഗ്രഥിച്ച് കേടുപാടുകൾ നേരത്തെ കണ്ടുപിടിക്കാൻ സഹായിക്കുന്ന ഒരു പ്രോജക്ടും, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിയുടെ പുനരുപയോഗവുമായി ബന്ധപ്പെട്ട ചാർജിങ് സംവിധാനങ്ങളുടെ നിർമ്മാണത്തിനുള്ള രണ്ടാമത്തെ പ്രോജക്ടും വിദഗ്ധസമിതിയുടെ പ്രശംസ പിടിച്ചു പറ്റി.


ആദ്യത്തെ പ്രോജക്ട് ഡോ.കണ്ണൻ എം, പ്രൊഫസർ അരുൺ എസ് മാത്യു എന്നിവരുടെ നേതൃത്വത്തിൽ അർജുൻ പി., ശ്രീറാം എസ്., ഹരികൃഷ്ണ ടി.എസ്., ഫാത്തിമ സഹ്‌റ എന്നീ വിദ്യാർത്ഥികളും, രണ്ടാമത്തെ പ്രോജക്ട് ഡോ.ഷീജ വി., പ്രൊഫ.ബേബി സിന്ധു, എന്നിവരുടെ നേതൃത്വത്തിൽ, അബ്ദുള്ള ഹനാൻ, ആദിൽ സിദാൻ, നന്ദന എ.എസ്., റിതിക സി. എന്നീ വിദ്യാർത്ഥികളുമാണ് വികസിപ്പിച്ചത്. കൂടാതെ എ.പി.ജെ അബ്ദുൽ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളുടെ നൂതന ആശയങ്ങൾക്കായി നൽകിവരുന്ന സി.ഇ.ആർ.ഡി ഫണ്ടിങ് ഇലക്ട്രിക്കൽ വിഭാഗത്തിലെ തന്നെ മറ്റ് രണ്ട് ടീമുകൾക്കും ലഭ്യമായി. ഡോ.അസീമിന്റെ നേതൃത്വത്തിൽ, ആതിര ഏവി, പ്രത്യുരാജ് വി, അജയ് കൃഷ്ണൻ വി., ആകാശ് ബാബു, വൈഷ്ണവി പ്രേം, രമിത്. ആർ.കെ. എന്നീ വിദ്യാർത്ഥികളും പ്രൊഫസർ ജയകുമാർ എം ന്റെ നേതൃത്വത്തിൽ അഭിനന്ദ്. ഇ.വി, അഭിനവ് കെ.കെ., അർജുൻ എം., ദൃശ്യാ പി.വി. എന്നീ വിദ്യാർത്ഥികളുമാണ് ഫണ്ടിങ്ങിന് അർഹരായാത്.


Share this story

Share

Related Stories