The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

സൗഹൃദമാണ് ജീവിതത്തിന്റെ സൗന്ദര്യം : കൃഷ്ണകുമാര്‍

മറ്റുള്ളവരെ ചേര്‍ത്തുപിടിക്കുമ്പോഴാണ് ഓരോരുത്തരും മനുഷ്യനാകുകയെന്ന് മോട്ടിവേറ്റീവ് സ്പീക്കറും മൈന്‍ഡ് ട്രെസ്റ്റ് ഓര്‍ഗനൈസേഷന്‍ വൈസ് ചെയര്‍പേഴ്‌സനുമായ കൃഷ്ണകുമാര്&#x2…

Kerala09 Jan 2025, 10:45 PM 35,449
സൗഹൃദമാണ് ജീവിതത്തിന്റെ സൗന്ദര്യം : കൃഷ്ണകുമാര്‍

മറ്റുള്ളവരെ ചേര്‍ത്തുപിടിക്കുമ്പോഴാണ് ഓരോരുത്തരും മനുഷ്യനാകുകയെന്ന് മോട്ടിവേറ്റീവ് സ്പീക്കറും മൈന്‍ഡ് ട്രെസ്റ്റ് ഓര്‍ഗനൈസേഷന്‍ വൈസ് ചെയര്‍പേഴ്‌സനുമായ കൃഷ്ണകുമാര്‍. വിരലുകള്‍ക്കിടയിലെ വിടവുകള്‍ സഹൃദയരെ ചേര്‍ത്തുപിടിക്കാനുള്ളതാണ്. ജീവിതം സൗന്ദര്യപൂര്‍ണമാക്കുന്നത് സൗഹൃദങ്ങളാണെന്നും കെഎല്‍ഐബിഎഫിലെ ജീവിതമെന്ന സൗന്ദര്യത്തെക്കുറിച്ചുള്ള പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.


ജനിച്ച് ഒമ്പത് മാസം പ്രായമുള്ളപ്പോഴാണ് തനിക്ക് ജനിതകരോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി പിടിപെടുന്നത്. അനുജത്തി ജനിച്ചപ്പോള്‍ അവള്‍ക്കും ഇതേ രോഗമാണെന്ന് തിരിച്ചറിയുകയായിരുന്നു. ജീവിതം ഒരിക്കലും എളുപ്പമായിരുന്നില്ല. ഹോം ട്യൂഷനിലൂടെ വിദ്യാഭ്യാസം നേടി. ഞങ്ങളെ സ്വപ്‌നം കാണാനാണ് മാതാപിതാക്കള്‍ പഠിപ്പിച്ചത്. അനുജത്തി നിരീക്ഷകയും ചിത്രകാരിയുമായിരുന്നു. അച്ഛന്‍ പുസ്തക പരിപാടികള്‍ക്ക് കൈപിടിച്ചു കൊണ്ടുപോകുമായിരുന്നു.


ഒരു അപകടത്തില്‍ അച്ഛനേയും അനുജത്തിയേയും നഷ്ടമായി. അത് മനസ്സിനെ മുറിവേല്‍പ്പിച്ചു. ജീവനുതുല്യം സ്‌നേഹിച്ച രണ്ടു വ്യക്തികള്‍ ജീവിതത്തില്‍ നിന്ന് പെട്ടെന്ന് നഷ്ടമാകുന്ന വേദന. ആ സംഭവത്തിനുശേഷം അമ്മ ഒരു ഭ്രാന്തിയെ പോലെയാണ് പെരുമാറിയിരുന്നത്. നാലുവര്‍ഷം താനും ഈ അനങ്ങാത്ത ശരീരവുമായി ഫാന്‍ നോക്കി കിടന്നു. ആ നിമിഷങ്ങളില്‍ തന്നെ വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞ സുഹൃത്തുക്കളാണ് തനിക്ക് എല്ലാമെല്ലാം. ഇത്തരം അവസ്ഥകളിലുള്ളവര്‍ക്ക് വേണ്ടി ഒരു സംഘടന ആരംഭിക്കാന്‍ പിന്തുണ വേണമെന്നാവശ്യപ്പെട്ടു വന്ന ഫോണ്‍കോള്‍ പിന്നീട് ജീവിതം മാറ്റിമറിച്ചു. അങ്ങനെ സഹൃദയര്‍ക്കൊപ്പം ജീവിതത്തിലേക്ക് വീണ്ടും തിരിച്ചുനടക്കാനായതായും അദ്ദേഹം പറഞ്ഞു.


Share this story

Share

Related Stories