The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിനാളെ രാവിലെ മണിക്ക് ജന്തര്‍ മന്തറില്‍ സമരമെന്ന് CJP; പുതിയ പോസ്റ്റർ പുറത്തുവിട്ടുപുനലൂർ മോർഫിങ് കേസ്: എബിവിപി നേതാവിനെ അറസ്റ്റു ചെയ്തുഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം; രാഷ്ട്രപതി ഭവനിലേക്ക് മാർച്ചുമായി പ്രതിപക്ഷ എംപിമാർസമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനേതം നവിപിള്ളൈയ്ക്ക്പുറത്താക്കിയവരെ തിരിച്ചെടുക്കും; കെഎസ്ഇബി മീറ്റർ റീഡർമാരുടെ സമരം പിൻവലിച്ചുപിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദേശംഇന്‍ഡിഗോയ്ക്ക് പിന്നാലെ ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയുംകാന്‍സര്‍ ഉള്‍പ്പെടെ ജീവന്‍രക്ഷാ മരുന്നുകളുടെ വില കുത്തനെ കുറച്ചേക്കുംകനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്ഗ്യാനേഷ് കുമാറിനേക്കാൾ വലിയ വഞ്ചകൻ വേറെയില്ല, ധ്രുവ് റാഠിവ്യാജ ഒപ്പ്: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര്‍ സുഗതന്‍ രണ്ടാം പ്രതിസൗദിയിലെ രണ്ട് വിമാനത്താവളങ്ങള്‍ക്ക് നേരെ ഹൂതി ആക്രമണം: മൂന്ന് പേര്‍ കൊല്ലപ്പെട്ടു'കേരളത്തില്‍ എയിംസ് വരും, അത് ഞാൻ നൽകിയ വാക്കാണ്, തറക്കല്ലിടാതെ അടുത്ത തെരഞ്ഞെടുപ്പിന് വോട്ട് ചോദിക്കില്ല'രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും വിട്ടയച്ചുപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിനാളെ രാവിലെ മണിക്ക് ജന്തര്‍ മന്തറില്‍ സമരമെന്ന് CJP; പുതിയ പോസ്റ്റർ പുറത്തുവിട്ടുപുനലൂർ മോർഫിങ് കേസ്: എബിവിപി നേതാവിനെ അറസ്റ്റു ചെയ്തുഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം; രാഷ്ട്രപതി ഭവനിലേക്ക് മാർച്ചുമായി പ്രതിപക്ഷ എംപിമാർസമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനേതം നവിപിള്ളൈയ്ക്ക്പുറത്താക്കിയവരെ തിരിച്ചെടുക്കും; കെഎസ്ഇബി മീറ്റർ റീഡർമാരുടെ സമരം പിൻവലിച്ചുപിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദേശംഇന്‍ഡിഗോയ്ക്ക് പിന്നാലെ ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയുംകാന്‍സര്‍ ഉള്‍പ്പെടെ ജീവന്‍രക്ഷാ മരുന്നുകളുടെ വില കുത്തനെ കുറച്ചേക്കുംകനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്ഗ്യാനേഷ് കുമാറിനേക്കാൾ വലിയ വഞ്ചകൻ വേറെയില്ല, ധ്രുവ് റാഠിവ്യാജ ഒപ്പ്: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര്‍ സുഗതന്‍ രണ്ടാം പ്രതിസൗദിയിലെ രണ്ട് വിമാനത്താവളങ്ങള്‍ക്ക് നേരെ ഹൂതി ആക്രമണം: മൂന്ന് പേര്‍ കൊല്ലപ്പെട്ടു'കേരളത്തില്‍ എയിംസ് വരും, അത് ഞാൻ നൽകിയ വാക്കാണ്, തറക്കല്ലിടാതെ അടുത്ത തെരഞ്ഞെടുപ്പിന് വോട്ട് ചോദിക്കില്ല'രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും വിട്ടയച്ചു

കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര, ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്; സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം

ഇന്ദിരാഗ്യാരണ്ടികളുമായി മുന്നോട്ടെന്നും ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലെന്നും പ്രഖ്യാപിച്ച് വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി ഗുരുതരമാണെന്നും വെല്ലുവിളികളെ അവ…

Kerala29 May 2026, 3:09 PM 6,983
കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര, ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്; സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം
കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര, ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്; സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം

ഇന്ദിരാഗ്യാരണ്ടികളുമായി മുന്നോട്ടെന്നും ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലെന്നും പ്രഖ്യാപിച്ച് വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി ഗുരുതരമാണെന്നും വെല്ലുവിളികളെ അവസരമാക്കി മാറ്റുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ പറഞ്ഞു. മാനുഷികതയില്‍ ഊന്നിയ, സുതാര്യമായ ഭരണമാണ് ലക്ഷ്യമിടുന്നത്. ക്ലീന്‍ ഗവര്‍ണേന്‍സ് എന്നതായിരിക്കും സര്‍ക്കാര്‍ മുദ്രാവാക്യമെന്നാണ് നയപ്രഖ്യാപനം.

രാസലഹരി ഉള്‍പ്പെടെ ലഹരിയുടെ വേരറുക്കാന്‍ സമഗ്ര പദ്ധതികള്‍ നടപ്പാക്കുമെന്നാണ് നയപ്രഖ്യാപന പ്രസംഗം. എക്‌സ്സൈസ്, ആഭ്യന്തര, ആരോഗ്യ വകുപ്പുകളെ യോജിപ്പിച്ചാകും പദ്ധതികള്‍. സ്‌കൂളുകള്‍ വഴി ബോധവല്‍ക്കരണം നടപ്പാക്കും. ഓണ്‍ലൈന്‍ ലഹരി ശൃംഖലകള്‍ തടയും. ലഹരിക്കേസുകളില്‍ ഉള്‍പ്പെടുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും പ്രഖ്യാപനമുണ്ട്.

പൊലീസ് സംരക്ഷകരാകുമെന്നും പ്രഖ്യാപനത്തിലുണ്ട്. പൊലീസ് സംവിധാനം ആധുനികവത്കരിക്കുമെന്നും ആശുപത്രി മേഖല ശക്തിപ്പെടുത്തുമെന്നും നയപ്രഖ്യാപനപ്രസംഗത്തില്‍ പറയുന്നു.

കേന്ദ്രവുമായി ഫെഡറലിസത്തില്‍ ഊന്നിയുളള ക്രിയാത്മകമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ഗവര്‍ണര്‍ പ്രഖ്യാപനത്തില്‍ പറഞ്ഞു. വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് ആദ്യ മന്ത്രിസഭാ യോഗത്തില്‍ രൂപീകരിച്ചു. തുറമുഖ വികസന ഹബായി സംസ്ഥാനത്തെ പടുത്തുയര്‍ത്തുമെന്ന് പ്രസംഗത്തില്‍ പറയുന്നു.

കാര്‍ഷിക രംഗത്തിനും മികച്ച ഊന്നല്‍ നല്‍കിയിട്ടുണ്ട്. കൃഷി മുഖ്യവിഷയമായി സര്‍ക്കാര്‍ പരിഗണിക്കുന്നു, കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തിര പ്രാധാന്യം നല്‍കും, സ്ത്രീകള്‍ക്ക് കൃഷിയില്‍ സ്ത്രീകളായ കര്‍ഷകര്‍ക്ക് പ്രത്യേക പരിഗണന, സ്ത്രീകളെ കൂടുതല്‍ കാര്‍ഷിക മേഖലയിലേക്ക് എത്തിക്കാന്‍ പദ്ധതി, വനിതാ കര്‍ഷകരുടെ കണ്‍സോര്‍ഷ്യം ഈ വര്‍ഷം തന്നെ – എന്നിവയാണ് പ്രധാനപ്പെട്ടവ. മണ്ണ് പരിശോധന രജിസ്റ്റര്‍ തയ്യാറാക്കും. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ സ്പൈസ് പാര്‍ക്ക് രൂപീകരിക്കും. സുഗന്ധദ്രവ്യ കയറ്റുമതി മെച്ചപ്പെടുത്തും – എന്നീ പ്രഖ്യാപനങ്ങളുമുണ്ട്.

Share this story

Share

Related Stories