The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

പൂവച്ചലിൽ ലൈഫ് മിഷൻ ഭവന സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു

സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷൻ ഭവന പദ്ധതിയുടെ ഭാഗമായി പൂവച്ചൽ ഗ്രാമപഞ്ചായത്തിൽ 112 ഭൂരഹിത-ഭവനരഹിതർക്കായുള്ള ഭവന സമുച്ചയത്തിന്റെ ശിലാസ്ഥാപനം തദ്ദേശസ്വയംഭരണ, എക്സൈസ്, പാർലമെന്ററി കാര്യ…

Kerala04 Jun 2025, 6:20 AM 42,884
പൂവച്ചലിൽ ലൈഫ് മിഷൻ ഭവന സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു
സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷൻ ഭവന പദ്ധതിയുടെ ഭാഗമായി പൂവച്ചൽ ഗ്രാമപഞ്ചായത്തിൽ 112 ഭൂരഹിത-ഭവനരഹിതർക്കായുള്ള ഭവന സമുച്ചയത്തിന്റെ ശിലാസ്ഥാപനം തദ്ദേശസ്വയംഭരണ, എക്സൈസ്, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. പന്നിയോട് സുകുമാരൻ വൈദ്യർ സൗജന്യമായി നൽകിയ 2.75 ഏക്കർ ഭൂമിയിൽ 24.99 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഈ ഭവന സമുച്ചയം ഭൂരഹിതർക്ക് സ്വന്തം വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള സുപ്രധാന ചുവടുവയ്പാണ്.


കോടികൾ വിലമതിക്കുന്ന ഭൂമിയാണ് പാവപ്പെട്ട മനുഷ്യരോടുള്ള സഹാനുഭൂതിയാൽ സുകുമാരൻ വൈദ്യർ സർക്കാരിന് സംഭവന ചെയ്തതെന്നും  അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റുക എന്നത് സർക്കാർ ഒരു കടമയായി ഏറ്റെടുത്തിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. 112 ഫ്ലാറ്റുകൾ ഉൾപ്പെടുന്ന ഈ സമുച്ചയത്തിൽ അംഗൻവാടി, മാലിന്യ സംസ്കരണ പ്ലാന്റ് തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും ഒരുക്കുമെന്ന് മന്ത്രി വ്യക്തമാക്കി.



ഇതുവരെ ലൈഫ് മിഷനിലൂടെ ഭവന നിർമ്മാണത്തിനു കേരളം ചിലവഴിച്ച തുക 18,080 കോടി രൂപയാണ്. അതിൽ 2,080 കോടി രൂപയാണ് കേന്ദ്ര സർക്കാരിന്റെ വിഹിതം. ബാക്കി 16,000 കോടി കേരളത്തിന്റെ വിഹിതമാണ്. നാല് ലക്ഷം രൂപയാണ് ഒരു വീട് നിർമ്മിക്കുന്നതിന് ലഭ്യമാക്കുന്നത്. ഇന്ത്യയിൽ ഭവന നിർമ്മാണത്തിന് ഏറ്റവുമുയർന്ന തുക ലഭ്യമാക്കുന്നത് കേരളത്തിലാണെന്ന് മന്ത്രി പറഞ്ഞു.


അരുവിക്കര എം.എൽ.എ. അഡ്വ. ജി. സ്റ്റീഫൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സനൽകുമാർ സ്വാഗതം ആശംസിച്ചു. ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സൂരജ് ഷാജി പദ്ധതി അവതരണം നടത്തി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാർ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ എസ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Share this story

Share

Related Stories