The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

പൂക്കാലം 2024: ഉപഹാരങ്ങള്‍ വിതരണം ചെയ്തു

മലമ്പുഴ ഉദ്യാനത്തില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും ജലസേചന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ജനുവരി 23 മുതല്‍ 28 വരെ നടത്തിയ ഫ്ളവര്‍ ഷോ പൂക്കാലം 2024…

Kerala24 Feb 2024, 8:10 PM 12,299
പൂക്കാലം 2024: ഉപഹാരങ്ങള്‍ വിതരണം ചെയ്തു

മലമ്പുഴ ഉദ്യാനത്തില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും ജലസേചന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ജനുവരി 23 മുതല്‍ 28 വരെ നടത്തിയ ഫ്ളവര്‍ ഷോ പൂക്കാലം 2024 ല്‍ പങ്കെടുത്ത ഉദ്യാനത്തിലെ ജീവനക്കാര്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. എ. പ്രഭാകരന്‍ എം.എല്‍.എ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പുഷ്പമേളയില്‍ മികച്ച ജനപങ്കാളിത്തം ഉണ്ടായെന്നും മലമ്പുഴയുടെ പഴയ പ്രതാപം തിരിച്ചെടുക്കാനുള്ള പ്രചോദനമായി മേള മാറിയെന്നും എം.എല്‍.എ പറഞ്ഞു.


പുഷ്പമേള എന്ന ആശയം വലിയ വിജയമാക്കി തീര്‍ക്കാനായെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര പറഞ്ഞു. ജീവനക്കാരുടെ ഉള്‍പ്പെടെ കൂട്ടായ പ്രവര്‍ത്തനം ഫ്‌ളവര്‍ ഷോയുടെ വിജയത്തിന് കാരണമായി. മലമ്പുഴ ഉദ്യാനത്തില്‍ സര്‍ക്കാരില്‍ നിന്ന് ഫണ്ട് ലഭ്യമാക്കി ഘട്ടം ഘട്ടമായി ചെയ്യേണ്ട വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് മേള പ്രചോദനമായെന്നും വരും വര്‍ഷങ്ങളില്‍ ന്യൂനതകള്‍ പരിഹരിച്ച് കൂടുതല്‍ ഭംഗിയായി പുഷ്പമേള സംഘടിപ്പിക്കണമെന്നും ജില്ല കലക്ടര്‍ പറഞ്ഞു.


പുഷ്പമേളയില്‍ 15 സ്വകാര്യ നഴ്സറികളുടെ പൂക്കളുടെ പ്രദര്‍ശനവും വില്‍പ്പനയുമാണ് നടന്നത്. പാലക്കാടിന്റെ തനത് വിഭവങ്ങളും ഗോത്ര വിഭവങ്ങളും ഉള്‍പ്പെടുത്തി ഹരിത ചട്ടങ്ങളനുസരിച്ച് ആറ് ഫുഡ് സ്റ്റാളുകളും സന്ദര്‍ശകര്‍ക്ക് ഗാനങ്ങള്‍ ആലപിക്കുന്നതിനായി പാട്ടുപുരയും വൈകുന്നേരങ്ങളില്‍ കലാപരിപാടികളും ഉണ്ടായിരുന്നു. മേള കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനായി ഉദ്യാനത്തിനകത്ത് മലമ്പുഴ ആശ്രമം സ്‌കൂള്‍, മലമ്പുഴ ലീഡ് കോളെജ്, മുണ്ടൂര്‍ യുവക്ഷേത്ര കോളെജ്, ചിറ്റൂര്‍ ഗവ കോളെജ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ വരച്ച ചുമര്‍ചിത്രങ്ങളും ഒരുക്കിയിരുന്നു. മലമ്പുഴ ഉദ്യാനത്തില്‍ നടന്ന ഉപഹാര വിതരണ പരിപാടിയില്‍ മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന്‍, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, ഡി.ടി.പി.സി സെക്രട്ടറി ഡോ. എസ്.വി സില്‍ബര്‍ട്ട് ജോസ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Share this story

Share

Related Stories