The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഇന്ത്യയിലെ അഞ്ച് തണ്ണീർ തടങ്ങൾ കൂടി റാംസർ പട്ടികയിൽ

ആഗോള തണ്ണീര്‍ത്തടങ്ങളുടെ പട്ടികയായ റാംസർ സൂചികയിൽ ഇന്ത്യയിലെ അഞ്ച് തണ്ണീര്‍ത്തടങ്ങള്‍ കൂടി ഇടം പിടിച്ചു. തമിഴ് നാട്ടിലും കർണ്ണാടകയിലുമായി സ്ഥിതി ചെയ്യുന്നവയാണ് ഇവ. ഈ രണ്ടു സംസ്ഥാനങ്ങളുടെയും സംരക്ഷിത പ…

Kerala01 Feb 2024, 4:09 AM 14,815
ഇന്ത്യയിലെ അഞ്ച് തണ്ണീർ തടങ്ങൾ കൂടി റാംസർ പട്ടികയിൽ
ആഗോള തണ്ണീര്‍ത്തടങ്ങളുടെ പട്ടികയായ റാംസർ സൂചികയിൽ ഇന്ത്യയിലെ അഞ്ച് തണ്ണീര്‍ത്തടങ്ങള്‍ കൂടി ഇടം പിടിച്ചു. തമിഴ് നാട്ടിലും കർണ്ണാടകയിലുമായി സ്ഥിതി ചെയ്യുന്നവയാണ് ഇവ. ഈ രണ്ടു സംസ്ഥാനങ്ങളുടെയും സംരക്ഷിത പട്ടികയിലുള്ള പ്രദേശങ്ങളാണ്.

കര്‍ണാടകയിലെ മഗഡി കേരെ പക്ഷിത്താവളം, അങ്കസമുദ്ര പക്ഷി സംരക്ഷണ മേഖല, ഉത്തര കർണാടകയിലെ അഘനാശിനി നദീതടം, തമിഴ്‌നാട്ടിലെ തഞ്ചാവൂരിന് അടുത്തുള്ള കരൈവെട്ടി പക്ഷിസങ്കേതം, നീലഗിരിയിലെ ലോംഗ് വുഡ് ഷോല റിസര്‍വ് എന്നിവയാണ് റാംസർ അംഗീകാരം നേടിയത്.

ഇന്ത്യയില്‍നിന്ന് പട്ടികയില്‍ അവസാനമായി ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ പ്രദേശങ്ങളുടെ പേരുകൾ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് ബുധനാഴ്ച എക്‌സിലൂടെ പുറത്തു വിട്ടു.

ഇതോടെ ഇന്ത്യയില്‍നിന്ന് റാംസര്‍ പട്ടികയിലുള്ള തണ്ണീര്‍തടങ്ങളുടെ എണ്ണം 80 ആയെന്നും അദ്ദേഹം കുറിച്ചു. തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണത്തിനുള്ള ഒരു അന്താരാഷ്ട്ര ഉടമ്പടിയാണ് റാംസര്‍ ഉടമ്പടി. ലോക സൂചികയിൽ ഇതുവരെ 75 തണ്ണീർതടങ്ങളാണ് സംരക്ഷിത പ്രാധാന്യമുള്ള ജൈവമേഖലയായി അടയാളപ്പെടുത്തിയിരുന്നത്.

ഇറാനിലെ റാംസറില്‍ 1971- ഫെബ്രുവരി രണ്ടിന് നടന്ന അന്താരാഷ്ട്ര ഉച്ചകോടിയാണ് തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണത്തിന് റാംസര്‍ ഉടമ്പടിയുണ്ടാക്കിയത്. റാംസര്‍ സൈറ്റ് എന്ന പദവി ലഭിക്കുന്നതോടെ സങ്കേതങ്ങള്‍ക്ക് അന്താരാഷ്ട്ര പരിഗണന ലഭിക്കും.

തടാകത്തിന്റെ സംരക്ഷണത്തിന് രാജ്യാന്തര ധനസഹായം ലഭിക്കാനും ഇത് വഴിയൊരുക്കും. വേമ്പനാട്, ശാസ്താംകോട്ട, അഷ്ടമുടി എന്നിവയാണ് കേരളത്തിലെ പ്രഖ്യാപിത റാംസര്‍ സൈറ്റുകള്‍.

Share this story

Share

Related Stories