The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഫിഷ്‌ലാൻഡിംഗ് സെന്റർ സ്ഥലമേറ്റെടുപ്പ്: വിജ്ഞാപന പ്രഖ്യാപനം തിങ്കളാഴ്ച മന്ത്രി നിർവ്വഹിക്കും

ഗോശ്രീ ജംഗ്‌ഷനിലെ വൈപ്പിൻ ഫിഷ്‌ലാൻഡിംഗ് സെന്റർ വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന്റെ വിജ്ഞാപന പ്രഖ്യാപനം തിങ്കളാഴ്ച (മാർച്ച് 4) രാവിലെ പത്തിന് ഫിഷറീസ്, സാംസ്‌കാരിക, യുവജനകാര്യമന്ത്രി സജി ചെറിയാൻ നിർവ…

Kerala03 Mar 2024, 12:20 AM 26,480
ഫിഷ്‌ലാൻഡിംഗ് സെന്റർ സ്ഥലമേറ്റെടുപ്പ്: വിജ്ഞാപന പ്രഖ്യാപനം തിങ്കളാഴ്ച  മന്ത്രി നിർവ്വഹിക്കും

ഗോശ്രീ ജംഗ്‌ഷനിലെ വൈപ്പിൻ ഫിഷ്‌ലാൻഡിംഗ് സെന്റർ വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന്റെ വിജ്ഞാപന പ്രഖ്യാപനം തിങ്കളാഴ്ച (മാർച്ച് 4) രാവിലെ പത്തിന് ഫിഷറീസ്, സാംസ്‌കാരിക, യുവജനകാര്യമന്ത്രി സജി ചെറിയാൻ നിർവ്വഹിക്കും. ഫിഷ്‌ലാൻഡിംഗ് സെന്റർ പരിസരത്തു നടക്കുന്ന പരിപാടിയിൽ കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എംപി മുഖ്യാതിഥിയാകും.


സെന്ററിന്റെ അപ്രോച്ച് റോഡിനും പാർക്കിംഗ് ഏരിയയ്ക്കുമായി 12.552 സെന്റ് സ്ഥലമാണ് നെഗോഷ്യബിൾ പർച്ചേസ് പ്രകാരം ഏറ്റെടുക്കുന്നതിന് 2.38 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായത്. ഭരണാനുമതിയായ 2.51 കോടി രൂപയിൽ 12,55,200 രൂപ പ്രാരംഭ പ്രവർത്തന ഫണ്ടായി റവന്യൂ വകുപ്പിന് നേരത്തെ കൈമാറിയിരുന്നു. ഭൂമി ഏറ്റെടുത്ത ശേഷമേ ഫിഷ്‌ലാൻഡിംഗ് സെന്ററിന്റെ തുടർ വികസനം സാധ്യമാകൂ എന്നതിനാൽ മൂലധന ചെലവ് വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് തുക അടിയന്തരമായി അനുവദിച്ചത്.


പ്രകൃതിദത്ത ആനുകൂല്യങ്ങളും മത്സ്യലഭ്യതയും കൊണ്ട് സമ്പന്നമായ വൈപ്പിൻ ഫിഷ്‌ലാൻഡിംഗ് സെന്ററിന്റെ വികസനം ദശാബ്‌ദങ്ങളായി മത്സ്യത്തൊഴിലാളികളുടെ ആവശ്യമാണ്. വൈപ്പിൻ തീര മേഖലയുടെ സമഗ്രവികസനത്തിൽ പദ്ധതി നാഴികക്കല്ലാകും.


വിജ്ഞാപന പ്രഖ്യാപന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ തുളസി സോമൻ,സരിത സനൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ഹാർബർ എഞ്ചിനീയറിംഗ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. ഞാറക്കൽ – നായരമ്പലം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം പ്രസിഡന്റ് പി.ജി ജയകുമാർ, പരമ്പരാഗത മത്സ്യത്തൊഴിലാളി സമിതി ജില്ല സെക്രട്ടറി പി.വി ജയൻ, മത്സ്യത്തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി എ.കെ ശശി, തരകൻസ് അസോസിയേഷൻ പ്രസിഡന്റ് എ.ആർ ചന്ദ്രബോസ്, ഫിഷ് മർച്ചന്റ്‌സ് യൂണിയൻ പ്രസിഡന്റെ റഫീഖ്, കയറ്റിറക്ക് തൊഴിലാളി യൂണിയൻ പ്രസിഡന്റ് ബോസ് എന്നിവരും മത്സ്യത്തൊഴിലാളി കോൺഗ്രസ് ഉൾപ്പെടെ വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുക്കും.


Share this story

Share

Related Stories