The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

യുപിഎ ഭരണകാലത്തെ അഴിമതി വിവരിക്കുന്ന ധവളപത്രം ലോക്‌സഭയില്‍ വച്ച് ധനമന്ത്രി; ധവളപത്രത്തില്‍ യുപിഎ-എന്‍ഡിഎ സര്‍ക്കാരുകളുടെ താരതമ്യം

യുപിഎ സര്‍ക്കാരിന്റെ കാലത്തെ സാമ്പത്തിക സ്ഥിതി വിവരിക്കുന്ന ധവളപത്രം ലോക്‌സഭയില്‍ വച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. യുപിഎ-എന്‍ഡിഎ സര്‍ക്കാരുകളുടെ പത്ത് വര്‍ഷത്തെ താരതമ്യം ചെയ്യുന്ന 56 പേജുകളുള്ള ധവള…

Kerala09 Feb 2024, 12:21 AM 46,834
യുപിഎ ഭരണകാലത്തെ അഴിമതി വിവരിക്കുന്ന ധവളപത്രം ലോക്‌സഭയില്‍ വച്ച് ധനമന്ത്രി; ധവളപത്രത്തില്‍ യുപിഎ-എന്‍ഡിഎ സര്‍ക്കാരുകളുടെ താരതമ്യം
യുപിഎ സര്‍ക്കാരിന്റെ കാലത്തെ സാമ്പത്തിക സ്ഥിതി വിവരിക്കുന്ന ധവളപത്രം ലോക്‌സഭയില്‍ വച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. യുപിഎ-എന്‍ഡിഎ സര്‍ക്കാരുകളുടെ പത്ത് വര്‍ഷത്തെ താരതമ്യം ചെയ്യുന്ന 56 പേജുകളുള്ള ധവളപത്രമാണ് സഭയില്‍ വച്ചത്. നാളെ ലോക്‌സഭയില്‍ ഈ ധവളപത്രത്തിന്മേലുള്ള വിശദമായ ചര്‍ച്ച നടക്കും.

യുപിഎ സര്‍ക്കാരിന്റെ കാലത്തും എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തും പണം എങ്ങനെയൊക്കെയാണ് വിനിയോഗിക്കപ്പെട്ടത്, നയം എങ്ങനെയായിരിക്കും, സുതാര്യത എത്രത്തോളമായിരുന്നു എന്നെല്ലാം താരതമ്യം ചെയ്യുന്ന ധവളപത്രമാണ് സഭയില്‍ വച്ചിരിക്കുന്നത്. കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാനാണ് ധവളപത്രത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. 2014ല്‍ ഭരണത്തിലേറുമ്പോള്‍ രാജ്യത്തെ സമ്പദ്ഘടന പ്രതിസന്ധിയിലായിരുന്നെന്ന വാദമാണ് ധവളപത്രത്തിലൂടെ കേന്ദ്രം മുന്നോട്ടുവയ്ക്കുന്നത്. ഇതിന് കാരണം യുപിഎ സര്‍ക്കാരിന്റെ അഴിമതിയും തെറ്റായ സാമ്പത്തിക നയങ്ങളുമാണെന്നാണ് കേന്ദ്രം പറയാന്‍ ശ്രമിക്കുന്നത്.

വികസന പദ്ധതികളുടെ പ്രയോജനം പോലും ജനങ്ങളിലേക്ക് വേണ്ടവിധത്തില്‍ എത്താത്തതിന് കാരണം പദ്ധതികളുമായി ബന്ധപ്പെട്ട് നടന്നിരുന്ന അഴിമതിയാണെന്ന് ധവളപത്രത്തിലൂടെ കേന്ദ്രം ചൂണ്ടിക്കാട്ടാന്‍ ശ്രമിക്കുന്നു. പദ്ധതികള്‍ക്ക് പണലഭ്യത ഉറപ്പാക്കുന്നതിനുള്‍പ്പെടെ യുപിഎ സര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന് ധവളപത്രത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

ഒരു രൂപയുടെ വിനിമയത്തില്‍ 60 പൈസയില്‍ താഴെ മാത്രം മൂല്യത്തിന്റെ പ്രയോജനമേ സാധാരണക്കാര്‍ക്ക് ലഭിച്ചിരുന്നുള്ളൂ എന്നുള്‍പ്പെടെ ധവളപത്രം പറയുന്നു. പണമിടപാടുകള്‍ ഡിജിറ്റലാക്കിയതോടെ പദ്ധതികളുടെ മുഴുവന്‍ പ്രയോജനവും സാധാരണ ജനങ്ങള്‍ക്ക് ലഭിക്കുന്ന അവസ്ഥയുണ്ടാകുന്നുവെന്നും ധവളപത്രത്തിലൂടെ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Share this story

Share

Related Stories