കയറ്റുമതി ഇറക്കുമതി നടപടി ക്രമങ്ങൾ: ശിൽപശാല നടത്തും
എം.എസ്.എം.ഇ മേഖലയിലെ കയറ്റുമതി ഇറക്കുമതി നടപടിക്രമങ്ങളെക്കുറിച്ച് സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ…

എം.എസ്.എം.ഇ മേഖലയിലെ കയറ്റുമതി ഇറക്കുമതി നടപടിക്രമങ്ങളെക്കുറിച്ച് സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് മൂന്ന് ദിവസത്തെ ശിൽപശാല സംഘടിപ്പിക്കും. സെപ്റ്റംബർ 9 മുതൽ 11 വരെ കളമശേരിയിലെ ക്യാമ്പസിലാണ് പരിശീലനം.
എം.എസ്.എം.ഇ മേഖലയിലെ സംരംഭകർ/ സംരംഭകർ ആകാൻ ആഗ്രഹിക്കുന്നവർ എന്നിവർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ ഓൺലൈനായി http://kied.info/training-calender/ ൽ 7നകം അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക്: 0484-2532890, 0484-2550322, 9188922785.




