The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ചെലവ് നിരീക്ഷകര്‍ ജില്ലയിലെത്തി

-നിരീക്ഷകരുമായി പൊതുജനങ്ങള്‍ക്കും ബന്ധപ്പെടാംലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും ചെലവുകള്‍ നിരീക്ഷിക്കുന്നതിനുള്ള കേന്ദ്ര തിരഞ്…

Kerala30 Mar 2024, 9:15 PM 21,627
ചെലവ് നിരീക്ഷകര്‍ ജില്ലയിലെത്തി

-നിരീക്ഷകരുമായി പൊതുജനങ്ങള്‍ക്കും ബന്ധപ്പെടാം


ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും ചെലവുകള്‍ നിരീക്ഷിക്കുന്നതിനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചെലവ് നിരീക്ഷകര്‍ (എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍) മലപ്പുറം ജില്ലയിലെത്തി. തിരഞ്ഞെടുപ്പ് ചെലവ് സംബന്ധമായി പൊതുജനങ്ങള്‍ക്ക് ഉള്‍പ്പെടെ നിരീക്ഷകരെ ബന്ധപ്പെടാം.


മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിന്റെ ചുമതലയുള്ള ചെലവ് നിരീക്ഷകന്‍ ഐ.ആര്‍.എസ് ഉദ്യോഗസ്ഥനായ ആദിത്യസിംഗ് യാദവ് ബുധനാഴ്ച രാത്രിയാണ് ജില്ലയിലെത്തിയത്. ബന്ധപ്പെടാവുന്ന നമ്പര്‍- 7907318508, ഇ-മെയില്‍ expobservermlp@gmail.com, ക്യാമ്പ് ഓഫീസ് വിലാസം: റൂം നമ്പര്‍ 12, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസ്, തേഞ്ഞിപ്പാലം.


പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തിന്റെ ചുമതലയുള്ള ചെലവ് നിരീക്ഷകന്‍ ഐ.ആര്‍.എസ് ഉദ്യോഗസ്ഥനായ പ്രശാന്ത് കുമാര്‍ സിന്‍ഹ ഇന്ന് (വ്യാഴാഴ്ച) വൈകീട്ടോടെ ജില്ലയിലെത്തും. ബന്ധപ്പെടാവുന്ന നമ്പര്‍- 7306092863, ഇ-മെയില്‍ expobserverponani@gmail.com ക്യാമ്പ് ഓഫീസ് വിലാസം: റൂം നമ്പര്‍ 13, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസ്, തേഞ്ഞിപ്പാലം.


ഇന്നലെ (വ്യാഴം) ഉച്ചയോടെ കളക്ടറേറ്റിലെത്തിയ മലപ്പുറം മണ്ഡലം ചെലവ് നിരീക്ഷകന്‍ ആദിത്യ സിംഗ് യാദവ് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദുമായി ചര്‍ച്ച നടത്തി. നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ ചെലവ് നിരീക്ഷണത്തിന് നിയോഗിക്കപ്പെട്ട അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കുകയും മീഡിയാ മോണിറ്ററിംഗ് സെല്‍, കണ്‍ട്രോള്‍ റൂം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തു. യോഗത്തില്‍ തിരൂര്‍ സബ്കളക്ടര്‍ സച്ചിന്‍കുമാര്‍ യാദവ്, അസി. കളക്ടര്‍ സുമിതി കുമാര്‍ ഠാക്കൂര്‍, എ.ഡി.എം കെ. മണികണ്ഠന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്. ബിന്ദു, ചെലവ് നോഡല്‍ ഓഫീസര്‍ കൂടിയായ സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ പി.ജെ തോമസ്, എം.സി.എം.സി നോഡല്‍ ഓഫീസറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, ഒബ്‌സര്‍വര്‍ നോഡല്‍ ഓഫീസര്‍ പ്രകാശ് പുത്തംമടത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Share this story

Share

Related Stories