The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ജില്ലയെ കുഷ്ഠരോഗ മുക്തമാക്കാൻ എല്ലാവരും മുൻകൈ എടുക്കണം – എം എൽ എ

ശരീരത്തിലെ പാടുകൾ സ്വയം പരിശോധിച്ച് ജില്ലയെ കൃഷ്ഠരോഗ മുക്തമാക്കാൻ എല്ലാവരും പ്രയത്നിക്കണമെന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ. പറഞ്ഞു. അശ്വമേധം 6.0 കുഷ്ഠ രോഗനിർണയ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം തിരൂർ സാംസ്ക…

Kerala31 Jan 2025, 3:35 AM 48,786
ജില്ലയെ കുഷ്ഠരോഗ മുക്തമാക്കാൻ എല്ലാവരും മുൻകൈ എടുക്കണം – എം എൽ എ

ശരീരത്തിലെ പാടുകൾ സ്വയം പരിശോധിച്ച് ജില്ലയെ കൃഷ്ഠരോഗ മുക്തമാക്കാൻ എല്ലാവരും പ്രയത്നിക്കണമെന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ. പറഞ്ഞു. അശ്വമേധം 6.0 കുഷ്ഠ രോഗനിർണയ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം തിരൂർ സാംസ്കാരിക സമുച്ചയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ആശുപത്രി തിരൂർ, ആരോഗ്യവകുപ്പ്, ആരോഗ്യ കേരളം മലപ്പുറം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ  നടന്ന പരിപാടിയിൽ തിരൂർ നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുസ്സലാം മാസ്റ്റർ അധ്യക്ഷത വഹിച്ചു.  എൽ.സി.ഡി. സി പോസ്റ്റർ പ്രകാശനം തിരൂർ സബ് കലക്ടർ ദിലീപ് കെ കൈനിക്കര നിർവഹിച്ചു. കുഷ്ഠരോഗം നിർണയ

ക്യാമ്പയിൻ സന്ദേശം ജില്ലാ ലെപ്രസി  ഓഫീസറും ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസറുമായ ഡോ. നൂന മർജ്ജ അവതരിപ്പിച്ചു.


തിരൂർ ജില്ലാ ആശുപത്രി സൂപ്രണ്ട്ഡോ. അലീഗർ ബാബു സി,  തിരൂർ ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.  അസ്ഹർ, തിരൂർ നഗരസഭ വാർഡ് കൗൺസിലർ ഷാഹുൽ ഹമീദ്, ജില്ലാ ഡെപ്യൂട്ടി എജ്യുക്കേഷൻ മീഡിയ ഓഫീസർ പി എം ഫസൽ, ടെക്നിക്കൽ അസിസ്റ്റന്റ്  വി ടി മുഹമ്മദ്, ജില്ലാ ആശുപത്രി ജൂനിയർ ഇൻസ്പെക്ടർ അബുൽ ഫസൽ എന്നിവർ സംസാരിച്ചു.

ജനുവരി 30 മുതല്‍ ഫെബുവരി 12 വരെ പതിനാല്  ദിവസമാണ് അശ്വമേധം 6.0 കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. കുഷ്ഠരോഗത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം, പ്രാഥമിക പരിശോധന, രോഗബാധിതര്‍ക്ക് വിദഗ്ധ പരിശോധന, ചികിത്സ എന്നിവ ലഭ്യമാക്കുകയാണ് അശ്വമേധം 6.0 കാമ്പയിന്റെ ലക്ഷ്യം.

രണ്ടു വയസിനു മുകളില്‍ പ്രായമുള്ളവരിലാണ് പരിശോധന നടത്തുന്നത്. ജില്ലയിലെ എല്ലാ വീടുകളിലും ആരോഗ്യ വകുപ്പു ജീവനക്കാരുടെ നേതൃത്വത്തില്‍ പരിശീലനം ലഭിച്ച വളണ്ടിയര്‍മാര്‍ സന്ദര്‍ശനം നടത്തും. കൂടാതെ  അതിഥി തൊഴിലാളികളുടെ സ്ഥലങ്ങളും സന്ദര്‍ശിച്ചു പരിശോധന നടത്തും.

തൊലിപ്പുറത്ത് നിറം മങ്ങിയതും ചുവന്നതുമായ പാടുകളില്‍ സ്പര്‍ശനം, ചൂട്, തണുപ്പ്, വേദന എന്നിവ അറിയാതിരിക്കല്‍, പുറമെയുള്ള നാഡികളില്‍ തൊട്ടാല്‍ വേദന, കൈകാല്‍ മരവിപ്പ് എന്നിവയാണ് രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍.


തിരൂർ ജില്ലാ ആശുപത്രി  ഡെർമറ്റോളജിസ്റ്റ് ഡോക്ടർ ഷൈനി പെരുമ്പിൽ  ക്ലാസെടുത്തു. തുടർന്ന്  തിരൂർ പ്രൊവിഡൻസ് കോളേജ്  വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ,

ആശ പ്രവർത്തകർ,കോളേജ് വിദ്യാർത്ഥികൾ,പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു. ജില്ലാ ആശുപത്രി പി ആർ ഒ  സത്യരാജ്, ജെ.പി.എച് എൻ  സുഭദ്ര  എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.


Share this story

Share

Related Stories