The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

എറണാകുളം മണ്ഡലം തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളുടെ പ്രതിനിധികളുമായി പാെതുനിരീക്ഷക കൂടിക്കാഴ്ച നടത്തി

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളം മണ്ഡലത്തിന്റെ ചുമതല വഹിക്കുന്ന പൊതു നിരീക്ഷക ശീതൾ ബാസവ രാജ് തേലി ഉഗലെ മണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ, സ്ഥാനാര്‍ഥികളുടെ ഏജന്റുമാർ…

Kerala10 Apr 2024, 8:50 PM 10,129
എറണാകുളം മണ്ഡലം തിരഞ്ഞെടുപ്പ്:  സ്ഥാനാർത്ഥികളുടെ പ്രതിനിധികളുമായി പാെതുനിരീക്ഷക കൂടിക്കാഴ്ച നടത്തി

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളം മണ്ഡലത്തിന്റെ ചുമതല വഹിക്കുന്ന പൊതു നിരീക്ഷക ശീതൾ ബാസവ രാജ് തേലി ഉഗലെ മണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ, സ്ഥാനാര്‍ഥികളുടെ ഏജന്റുമാർ, പ്രതിനിധികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പൊതുനിരീക്ഷകയുടെ സാന്നിധ്യത്തിൽ എറണാകുളം ലോക്സഭാ മണ്ഡലം വരണാധികാരിയും ജില്ലാ കളക്ടറുമായ എൻ എസ്കെ ഉമേഷ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പാലിക്കേണ്ട നടപടിക്രമങ്ങൾ വിശദീകരിച്ചു.


സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടി പ്രതിനിധികളും മാതൃക പെരുമാറ്റ ചട്ടം കൃത്യമായി പാലിക്കാൻ ശ്രദ്ധിക്കണമെന്ന് യോഗത്തിൽ കളക്ടർ പറഞ്ഞു. സി- വിജില്‍ ആപ്പ് വഴി ചട്ടലംഘനവുമായി ബന്ധപ്പെട്ട ലഭിക്കുന്ന പരാതികളിൽ നടപടികൾ സ്വീകരിക്കുന്നുണ്ട്. 21 സ്ക്വാഡുകളാണ് 24 മണിക്കൂറും പ്രവർത്തിക്കുന്നത്. 100 മിനിറ്റിനുള്ളിൽ പരാതിക്ക് പരിഹാരം ഉറപ്പാക്കുണ്ട്. അനധികൃത മദ്യം, കൈക്കൂലി, പണമൊഴുക്ക് തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇതിനായി 63 സ്റ്റാറ്റിക് സർവൈലൻസ് ടീമുകൾ (എസ്എസ്ടി) രൂപീകരിച്ചിട്ടുണ്ട്. ഓരോ നിയമസഭാ മണ്ഡലങ്ങളിലും എസ്എസ്ടി നേതൃത്വത്തിൽ കർശന പരിശോധന നടത്തുമെന്നും യോഗത്തിൽ കളക്ടർ പറഞ്ഞു.


ക്യാമ്പയിന് വാഹനങ്ങൾ ഉപയോഗിക്കൽ, പര്യടനം, ലൗഡ് സ്പീക്കർ തുടങ്ങിയവയ്ക്ക് സുവിധ പോർട്ടൽ വഴി പ്രത്യേക പെർമിഷൻ ഉറപ്പാക്കണം. സ്ഥാനാർത്ഥികളുടെ പ്രചാരണ ചെലവുമായി ബന്ധപ്പെട്ട് നിശ്ചയിച്ചിരിക്കുന്ന തുക കൃത്യമായി പാലിക്കണമെന്നും ചെലവ് കണക്കുകൾ നിരീക്ഷിക്കുന്നുണ്ടെന്നും കളക്ടർ പറഞ്ഞു.


പോസ്റ്റൽ ബാലറ്റ് പ്രിന്റിംഗ്, മറ്റ് തിരഞ്ഞെടുപ്പ് പ്രക്രിയകൾ തുടങ്ങിയവ യോഗത്തിൽ വിശദീകരിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥികൾക്കുള്ള സംശയങ്ങൾക്കും യോഗത്തിൽ മറുപടി നൽകി.


തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരാതികളും വിവരങ്ങളും ആശങ്കകളും പൊതുജനങ്ങൾക്കും സ്ഥാനാർത്ഥികൾക്കും ഒബ്സർവറെ നേരിട്ട് അറിയിക്കാവുന്നതാണ്. ഫാേൺ: 8301885801


കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ ചേർന്ന യോഗത്തിൽ അസിസ്റ്റൻ്റ് കളക്ടർ നിഷാന്ത് സിഹാര, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാർ, സ്ഥാനാർത്ഥികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.


Share this story

Share

Related Stories