The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

തെരെഞ്ഞെടുപ്പ് പ്രകിയയില്‍ മികച്ച പങ്കാളിത്തം ഉറപ്പുവരുത്തണം ; കളക്ടര്‍

ദേശീയസമ്മതിദായക ദിനം ആചരിച്ചുവോട്ട് രേഖപ്പെടുത്തുന്നത് വലിയൊരു ഉത്തരവാദിത്തമായി കണ്ട് വോട്ടവകാശം എല്ലാവരും കൃത്യമായി വിനിയോഗിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ മികച്ച പങ്കാളിത്തം ഉറപ്പുവരുത്തണമെന…

Kerala26 Jan 2024, 5:35 AM 35,022
തെരെഞ്ഞെടുപ്പ് പ്രകിയയില്‍ മികച്ച പങ്കാളിത്തം ഉറപ്പുവരുത്തണം ; കളക്ടര്‍

ദേശീയസമ്മതിദായക ദിനം ആചരിച്ചു


വോട്ട് രേഖപ്പെടുത്തുന്നത് വലിയൊരു ഉത്തരവാദിത്തമായി കണ്ട് വോട്ടവകാശം എല്ലാവരും കൃത്യമായി വിനിയോഗിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ മികച്ച പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ പറഞ്ഞു. ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം സംഘടിപ്പിച്ച ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തൃക്കരിപ്പൂര്‍ ഇ.കെ.നായനാര്‍ സ്മാരക ഗവ.പോളിടെക്‌നിക്ക് കോളേജില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ജില്ലയിലെ പോളിംഗ് ശതമാനം 90 ശതമാനത്തിന് മുകളിലെത്തിക്കാന്‍ എല്ലാവരും ക്രിയാത്മകമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. സ്വീപ് ( സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ജില്ലാ നോഡല്‍ ഓഫീസറായ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ് സമ്മതിദായക ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.


വോട്ട് വണ്ടിയുടെ പര്യടനത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കൈനിക്കര ഉപഹാരം നല്‍കി. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലെ മികച്ച ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ ജില്ലാ കളക്ടര്‍ അനുമോദിച്ചു. അന്തിമ വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് ജില്ലാ കളക്ടര്‍ കൈമാറി. ചലച്ചിത്രനടന്‍ കൂടിയായ ഡി.വൈ.എസ്.പി സിബി തോമസ് മുഖ്യാതിഥിയായി. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.അജേഷ് , ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ എം.മായ, തൃക്കരിപ്പൂര്‍ നോര്‍ത്ത് വില്ലേജ് ഓഫീസര്‍ ടി.വി.സന്തോഷ് എന്നിവര്‍ സംസാരിച്ചു. പോളിടെക്‌നിക് പ്രിന്‍സിപ്പാള്‍ ഭാഗ്യശ്രീ ദേവി സ്വാഗതവും ഇലക്ടറല്‍ ലിറ്ററസി കോര്‍ഡിനേറ്റര്‍ കെ.വി.ശ്രീജേഷ് നന്ദിയും പറഞ്ഞു. ഉമേഷ് ചെറുവത്തൂരിന്റെ മാജിക് ഷോയും അരങ്ങേറി.


Share this story

Share

Related Stories