The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് 246 റണ്‍സിന് ഓള്‍ ഔട്ട്

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് 246 റണ്‍സിന് ഓള്‍ ഔട്ട്. 200 പോലും കടക്കില്ലെന്ന് കരുതിയ ഇംഗ്ലണ്ടിനെ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ച…

Kerala26 Jan 2024, 12:36 AM 10,968
ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് 246 റണ്‍സിന് ഓള്‍ ഔട്ട്
ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് 246 റണ്‍സിന് ഓള്‍ ഔട്ട്. 200 പോലും കടക്കില്ലെന്ന് കരുതിയ ഇംഗ്ലണ്ടിനെ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

70 റണ്‍സ് നേടി സ്റ്റോക്‌സ് ടോപ്പ് സ്‌കോററായപ്പോള്‍ 37 റണ്‍സ് നേടിയ ജോണി ബെയര്‍‌സ്റ്റോ ആണ് രണ്ടാമത്തെ മികച്ച ബാറ്റര്‍. ഇന്ത്യക്കായി അശ്വിനും ജഡേജയും മൂന്ന് വിക്കറ്റ് വീതവും ബുംറയും അക്‌സറും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

എട്ടാം വിക്കറ്റില്‍ ടോം ഹാര്‍ട്‌ലേയ്‌ക്കൊപ്പം ചേര്‍ന്ന് ബെന്‍ സ്റ്റോക്‌സ് മറ്റൊരു തകര്‍പ്പന്‍ ഇന്നിംഗ്‌സിനു കെട്ടഴിച്ചു. ആക്രമണവും പ്രതിരോധവും ഒരുപോലെ ഇഴുകിച്ചേര്‍ത്ത ഇന്നിംഗ്‌സ് ഇംഗ്ലണ്ടിനെ വലിയ ഒരു തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. 23 റണ്‍സ് നേടിയ ഹാര്‍ട്‌ലെയെ ജഡേജ മടക്കി അയക്കുമ്ബോള്‍ ഇംഗ്ലണ്ട് 193ലെത്തിയിരുന്നു. എട്ടാം വിക്കറ്റില്‍ 38 റണ്‍സ് കൂട്ടുകെട്ട്. ഈ വിക്കറ്റ് വീണതോടെ ആക്രമണത്തിലേക്ക് കടന്ന സ്റ്റോക്‌സ് ജഡേജയ്‌ക്കെതിരെ രണ്ട് തുടര്‍ സിക്‌സറുകള്‍ നേടി ഫിഫ്റ്റി തികച്ചു. 41 റണ്‍സ് നീണ്ട ഈ കൂട്ടുകെട്ട് മാര്‍ക്ക് വുഡിനെ (11) പുറത്താക്കി അശ്വിന്‍ പൊളിച്ചു.

70 റണ്‍സ് നേടിയ സ്റ്റോക്‌സിന്റെ കുറ്റിപിഴുത ബുംറ ഇംഗ്ലണ്ട് ഇന്നിംഗ്‌സ് അവസാനിപ്പിക്കുകയായിരുന്നു.നാലാം വിക്കറ്റില്‍ ജോ റൂട്ടും ജോണി ബെയര്‍‌സ്റ്റോയും ചേര്‍ന്ന് ഇംഗ്ലണ്ടിനെ വീണ്ടും ട്രാക്കിലെത്തിച്ചു. 61 റണ്‍സ് ആണ് സഖ്യം കൂട്ടിച്ചേര്‍ത്തത്. ആക്രമിച്ചുകളിച്ച ബെയര്‍‌സ്റ്റോയെ (37) വീഴ്ത്തി അക്‌സര്‍ പട്ടേല്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. ജോ റൂട്ട് (29) ജഡേജയ്ക്കും ബെന്‍ ഫോക്‌സ് (4) അക്‌സറിനും കീഴടങ്ങിയ. രെഹാന്‍ അഹ്‌മദിനെ പുറത്താക്കിയ ബുംറ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് എന്ന നിലയിലേക്ക് തള്ളിവിട്ടു.

മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ ചേര്‍ന്ന് ഇംഗ്ലണ്ടിനു നല്‍കിയത്. ഇന്ത്യന്‍ പേസര്‍മാരെ അനായാസം നേരിട്ട സഖ്യം ആദ്യ വിക്കയില്‍ 55 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. ബെന്‍ ഡക്കറ്റിനെ (35) വിക്കറ്റിനു മുന്നില്‍ കുരുക്കിയ ആര്‍ അശ്വിനാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. തുടര്‍ന്ന് ഒലി പോപ്പിനെ (1) ജഡേജയും സാക്ക് ക്രൗളിയെ (20) അശ്വിനും മടക്കി അയച്ചതോടെ ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സ് എന്ന നിലയിലായി.

Share this story

Share

Related Stories