The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

വോട്ടര്‍പട്ടിക ശുദ്ധീകരണ യജ്ഞം; പോളിങ് സ്റ്റേഷനുകളില്‍ മാര്‍ച്ച് മൂന്നിന് ഗ്രാമസഭ ചേരും

വോട്ടര്‍പട്ടിക ശുദ്ധീകരണ യജ്ഞത്തിന്റെ ഭാഗമായി മാര്‍ച്ച് മൂന്നിന് പോളിങ് സ്റ്റേഷനുകളില്‍ ഗ്രാമസഭ ചേരുമെന്ന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ അറിയിച്ചു. കളക്ടറുടെ ചേമ്പറി…

Kerala24 Feb 2024, 12:55 AM 40,885
വോട്ടര്‍പട്ടിക ശുദ്ധീകരണ യജ്ഞം; പോളിങ് സ്റ്റേഷനുകളില്‍ മാര്‍ച്ച് മൂന്നിന് ഗ്രാമസഭ ചേരും

വോട്ടര്‍പട്ടിക ശുദ്ധീകരണ യജ്ഞത്തിന്റെ ഭാഗമായി മാര്‍ച്ച് മൂന്നിന് പോളിങ് സ്റ്റേഷനുകളില്‍ ഗ്രാമസഭ ചേരുമെന്ന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ അറിയിച്ചു. കളക്ടറുടെ ചേമ്പറില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമസഭകള്‍ സംഘടിപ്പിക്കുന്നതിന്റെ ചുമതല എ.ആര്‍.ഒമാര്‍ക്കാണ്. വോട്ടര്‍പട്ടിക ശുദ്ധീകരണ യജ്ഞത്തിന്റ അവസാന പ്രവര്‍ത്തനമായിരിക്കും ഗ്രാമസഭ ചേര്‍ന്ന് നടക്കുക എന്ന് കളക്ടര്‍ പറഞ്ഞു.


പൊതുജനങ്ങള്‍ക്ക് പോളിങ് സ്റ്റേഷനിലെത്തി വോട്ടര്‍ പട്ടിക ശുദ്ധീകരണത്തില്‍ പങ്കാളികളാകാം. മാര്‍ച്ച് മൂന്നിന് രാവിലെ 11ന് എല്ലാ പോളിങ് സ്റ്റേഷനുകളിലും ഗ്രാമസഭ ചേര്‍ന്ന് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വോട്ടര്‍പട്ടിക ഉറക്കെ വായിക്കും. കൂട്ടിച്ചേര്‍ക്കാനും ഒഴിവാക്കാനുമുള്ളവ ശ്രദ്ധയില്‍പെടുമ്പോള്‍ അവിടെ നിന്ന് തന്നെ ഫോം 7, ഫോം 8 എന്നിവ പൂരിപ്പിച്ച് ബി.എല്‍.ഒ മാരെ ഏല്‍പ്പിക്കാവുന്നതാണ്. എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍, സബ് കളക്ടര്‍, ആര്‍.ഡി.ഒ, എ.ആര്‍.ഒമാര്‍, ഇ.ആര്‍.ഒമാര്‍, സ്വീപ്പ് നോഡല്‍ ഓഫീസര്‍ മാര്‍ എന്നിവര്‍ ഗ്രാമസഭയ്ക്ക് നേതൃത്വം നല്‍കും.


തെരഞ്ഞെടുപ്പ് പൂര്‍ണ്ണമായും ഹരിത ചട്ടം പാലിച്ച് നടത്തണമെന്നും ഫ്ളക്സുകളും മറ്റ് പ്രചരണ സാമഗ്രികളും പരമാവധി തുണി നിര്‍മ്മിച്ചവ ഉപയോഗിക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു. യാഗത്തില്‍ എ.ആര്‍.ഒമാരായ സൂഫിയാന്‍ അഹമ്മദ്, ജെഗ്ഗി പോള്‍, പി.ബിനുമോന്‍, നിര്‍മ്മല്‍ റിത്ത ഗോമസ്, പി.ഷാജു, ഇ.ആര്‍.ഒമാരായ മായ, പി.ഷിബു, പി.എം.അബൂബക്കര്‍ സിദ്ദിഖ്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ എം.കുഞ്ഞമ്പു നമ്പ്യാര്‍, ടി.എം.എ.കരീം, അബ്ദുല്‍ ഗഫൂര്‍, അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, മുഹമ്മദ് അലി ഫത്താഹ്, കെ.വി.സെബാസ്റ്റ്യന്‍, എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ജെയ്സണ്‍ മാത്യു, അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കൈനിക്കര, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പി.അഖില്‍, ശുചിത്വ മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ എ.ലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.


Share this story

Share

Related Stories