The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

തിരഞ്ഞെടുപ്പ് ഇന്ന് ഇന്നലെ നാള്‍വഴികളിലൂടെ സഞ്ചാരം

തിരഞ്ഞെടുപ്പിന്റെ ചരിത്രവും മുന്നേറ്റങ്ങളും മാറ്റങ്ങളുമെല്ലാമായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ വോട്ട് പ്രചാരണം ഊർജ്ജിതമായി. സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് മുന്നെ തന്നെ വോട്ടു ചെയ്യേണ്ടതിന്റെ പ്രധ…

Kerala22 Mar 2024, 6:20 AM 26,294
തിരഞ്ഞെടുപ്പ് ഇന്ന് ഇന്നലെ നാള്‍വഴികളിലൂടെ സഞ്ചാരം


തിരഞ്ഞെടുപ്പിന്റെ ചരിത്രവും മുന്നേറ്റങ്ങളും മാറ്റങ്ങളുമെല്ലാമായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ വോട്ട് പ്രചാരണം ഊർജ്ജിതമായി. സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് മുന്നെ തന്നെ വോട്ടു ചെയ്യേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ചാണ് തിരഞ്ഞെടുപ്പ് വിഭാഗം അവബോധം നൽകുന്നത്. സ്വീപ്, നെഹ്റു യുവകേന്ദ്ര എന്നിവയുടെ സഹകരണത്തോടെയാണ് ജില്ലയിലെ തിരഞ്ഞെടുപ്പ് ബോധവത്കരണ പ്രചാരണം.


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുവാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ കലാലയങ്ങൾ കേന്ദ്രീകരിച്ചും വേറിട്ട ബോധവത്കരണ പരിപാടികളാണ് തെരഞ്ഞെടുപ്പ് വിഭാഗം ആസൂത്രണം ചെയ്തത്. ഇന്ത്യയിലെ തെരഞ്ഞെടുപ്പിന്റെ ചരിത്രം മുതൽ ആസന്നമായ ഏറ്റവും പുതിയ തിരഞ്ഞെടുപ്പിന്റെ വിശേഷങ്ങൾ ലൈവ് പ്രശ്‌നോത്തിരിയിലൂടെയും അവതരിപ്പിക്കുന്നു.


യുവതലമുറകൾ ആവേശത്തോടെ ക്യാമ്പസിലേക്ക് പ്രചാരണവിഭാഗത്തെയും വരവേൽക്കുന്നു. സുൽത്താൻ ബത്തേരി സെന്റ് മേരീസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടന്ന ബോധവത്ക്കരണ ക്ലാസും ക്വിസ് മത്സരവും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. യുവതലമുറയിൽ വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. സബ് കളക്ടർ മിസൽ സാഗർ ഭരത് ഉദ്ഘാടനം ചെയ്തു. സെന്റ് മേരീസ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. പി സി റോയ് അധ്യക്ഷത വഹിച്ചു.





സ്വീപ് നോഡൽ ഓഫീസർ പി.യു സിത്താര മുഖ്യപ്രഭാഷണം നടത്തി. സുൽത്താൻ ബത്തേരി തഹസിൽദാർ യു.എസ് ജ്യോതിലക്ഷ്മി, സെന്റ് മേരീസ് കോളേജ് ഐ.ക്യു.എ.സി കോ-ഓഡിനേറ്റർ എ.ആർ. വിജയകുമാർ, സ്വീപ്പ് അസിസ്റ്റന്റ് ഹാരിസ് നെന്മേനി, സെന്റ് മേരീസ് കോളേജ് സ്റ്റുഡന്റ് അംബാസിഡർ ഐറിൻ മേരി, സ്വീപ് അസിസ്റ്റന്റ് എസ് .മുഹമ്മദ് ഫൈസൽ, എന്നിവർ സംസാരിച്ചു. ഇലക്ട്രൽ ലിറ്ററസി ക്ലബ്ബ് ജില്ലാ കോഡിനേറ്റർ എസ്. രാജേഷ്‌കുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നവകേരള മിഷൻ ഡിസ്ട്രിക്ട് കോർഡിനേറ്റർ സുരേഷ് ബാബു ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. എൻ.എം അബിൻ, എം ബി ബിവിൽ എന്നിവർ ഒന്നാം സ്ഥാനവും എം.നന്ദന, ദേവിക രമേശ് എന്നിവർ രണ്ടാം സ്ഥാനവും എസ്.എം മുഹമ്മദ് മുനീർ, ഇ.അമൽ, ജോയൽ യോഹന്നാൻ, ബഹീജ് അംജദ് എന്നിവർ മൂന്നാം സ്ഥാനവും നേടി. ആദിവാസി കോളനികൾ തുടങ്ങി വിവിധയിടങ്ങളിൽ വരും ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് ബോധവത്കരണ പ്രചാരണവിഭാഗം വേറിട്ട പരിപാടികളുമായി എത്തും.


Share this story

Share

Related Stories