The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കുടിവെള്ള പദ്ധതിയും, കോഫി പ്രോസസിങ് സെന്ററും ഉദ്ഘാടനം ചെയ്തു

നിലമ്പൂരിലെ നബാർഡ് ധനസഹായത്തോടെയുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം ചെയർമാൻ കെ.വി ഷാജി നിർവഹിച്ചു. കേരള ഗ്രാമീണ ബാങ്കിന്റെ സാമൂഹിക ബാധ്യത ഫണ്ട് ഉപയോഗിച്ച് പണി പൂർത്തീകരിച്ച് വഴിക്കടവ് ഗ്രാമപഞ്ചായത്തിലെ അള…

Kerala15 Mar 2024, 10:50 PM 16,003
കുടിവെള്ള പദ്ധതിയും, കോഫി പ്രോസസിങ് സെന്ററും ഉദ്ഘാടനം ചെയ്തു

നിലമ്പൂരിലെ നബാർഡ് ധനസഹായത്തോടെയുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം ചെയർമാൻ കെ.വി ഷാജി നിർവഹിച്ചു. കേരള ഗ്രാമീണ ബാങ്കിന്റെ സാമൂഹിക ബാധ്യത ഫണ്ട് ഉപയോഗിച്ച് പണി പൂർത്തീകരിച്ച് വഴിക്കടവ് ഗ്രാമപഞ്ചായത്തിലെ അളക്കൽ പട്ടികവർഗ കോളനിയിലെ കുടിവെള്ള പദ്ധതിയും, ഐ.ആർ.ടി.സിയും നബാർഡും നടപ്പിലാക്കുന്ന പദ്ധതികൾക്ക് വേണ്ടി നിലമ്പൂർ എരഞ്ഞിമങ്ങാട് നിർമ്മിച്ച കോഫി പ്രോസസിങ് സെന്ററിന്റെയും, ജൻ ശിക്ഷൺ സൻസ്ഥാൻ നബാർഡുമായി ചേർന്ന് നടത്തുന്ന ആദിവാസി വികസന പദ്ധതിയിൽ രൂപീകരിച്ച ഗോത്രാമൃത് കമ്പനിയുടെ ഉൽപ്പന്നങ്ങളുടെ വിപണനോദ്ഘാടനവുമാണ് നിർവഹിച്ചത്.


ഇന്ത്യയിലെ ഗ്രാമീണ വികസനത്തിന് നൂതനമായ പദ്ധതികൾ ആവിഷകരിച്ച് നടപ്പിലാക്കുകയാണ് നബാർഡ് ലക്ഷ്യം വെക്കുന്നതെന്ന് ചെയർമാൻ പറഞ്ഞു.


വർധിച്ചുവരുന്ന ജനസംഖ്യയുടെ ആശയങ്ങൾ നിറവേറ്റാൻ ആവശ്യമായ നൂതന സാങ്കേതിക വിദ്യകളും  വിവരസാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തി ഗ്രാമീണ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്താനുള്ള സത്വര നടപടികൾ സ്വീകരിച്ചുവരുകയാണ്. സുസ്ഥിര വികസന സൂചികയിൽ മുന്നേറാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. ഇതിനായി മലപ്പുറത്തിന് കൂടുതൽ സഹായം നൽകാൻ നബാർഡ് ഒരുക്കമാണ്. ശരിയായ രീതിയിൽ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കാനുള്ള സംവിധാനം ഒരുക്കാൻ പ്രാദേശിക ഭരണകൂടങ്ങൾക്ക് ബാദ്ധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ജെ.എസ്.എസ് ചെയർമാൻ പി.വി.അബ്ദുൾ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തി. കേരള ഗ്രാമീണ ബാങ്ക് ചെയർമാൻ സി. ജയപ്രകാശ്, നബാർഡ് ചീഫ് ജനറൽ മാനേജർ ഡോ. ഗോപകുമാരൻ നായർ, വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തങ്കമ്മ നെടുമ്പ, ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മനോഹരൻ, നബാർഡ് ജില്ലാ മാനേജർ മുഹമ്മദ് റിയാസ് തുടങ്ങിയവർ സംസാരിച്ചു.


Share this story

Share

Related Stories