The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

തിരഞ്ഞെടുപ്പ് പ്രക്രിയ സജീവമാക്കാൻ ന്യൂജൻ മത്സരങ്ങളുമായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസ്

തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസ്. ന്യൂജൻ ഇനങ്ങളായ ഗ്രൂപ്പ് സെൽഫി, മീം മേക്കിങ്, പോസ്റ്റർ മേക്കിങ്, ഷോർട്…

Kerala28 Feb 2024, 7:45 PM 36,699
തിരഞ്ഞെടുപ്പ് പ്രക്രിയ സജീവമാക്കാൻ ന്യൂജൻ മത്സരങ്ങളുമായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസ്

തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസ്. ന്യൂജൻ ഇനങ്ങളായ ഗ്രൂപ്പ് സെൽഫി, മീം മേക്കിങ്, പോസ്റ്റർ മേക്കിങ്, ഷോർട്ട് വീഡിയോ/റീൽ മേക്കിങ്, സ്ലോഗൻ/തീം മേക്കിങ് എന്നിങ്ങനെ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. ഇലക്ഷൻ 2024/വോട്ടർമാരുടെ പങ്കാളിത്തം/’വോട്ട് പോലെ മറ്റൊന്നില്ല, ഞാൻ ഉറപ്പായും വോട്ട് ചെയ്യും’ എന്ന ആശയത്തിലാണ് എൻട്രികൾ തയ്യാറാക്കേണ്ടത്.


പ്രായപരിധിയില്ലാതെ ആർക്കും മത്സരിക്കാം. മാർച്ച് പത്ത് വരെ എൻട്രികൾ സ്വീകരിക്കും. ഇമേജ് രൂപത്തിൽ അയയ്ക്കുന്നവ പരമാവധി അഞ്ച് എം.ബി സൈസിലും വീഡിയോ രൂപത്തിലുള്ളവ 10 എം.ബി സൈസിലുമായിരിക്കണം. ഗ്രൂപ്പ് സെൽഫി മത്സരത്തിൽ വിജയിക്കുന്നവർക്ക് സ്വീപിന്റെ റോൾമോഡൽ ആകാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. മീം മേക്കിങ് മത്സരത്തിൽ മലയാളത്തിലോ ഇംഗ്ലീഷിലോ എൻട്രികൾ അയക്കാം. മികച്ച് മൂന്നെണ്ണത്തിന് സമ്മാനം ലഭിക്കും.


പോസ്റ്റർ മേക്കിങ് മത്സരത്തിൽ ഡിജിറ്റൽ, കൈ കൊണ്ടുള്ള രചനകൾ എന്നിവ പ്രത്യേകമായി പരിഗണിച്ച് സമ്മാനങ്ങൾ നൽകും. ഷോർട്ട് വീഡിയോ/റീൽ മേക്കിങ് മത്സരത്തിന് പരമാവധി 30 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂ ടൂബ് എന്നീ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്തതിന്റെ ലിങ്ക് ഗൂഗിൾ ഫോം വഴി സമർപ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് എൻട്രികൾക്ക് സമ്മാനം നൽകും. സ്ലോഗൻ/തീം മേക്കിങ് മത്സരത്തിന് ഇംഗ്ലീഷിലോ മലയാളത്തിലോ അയയ്ക്കാവുന്നതാണ്. പരമാവധി രണ്ട് മുതൽ നാല് വരിയിലാണ് തയ്യാറാക്കേണ്ടത്. തെരഞ്ഞെടുക്കുന്ന മൂന്ന് എൻട്രികൾക്ക് സമ്മാനം ലഭിക്കും. കൂടാതെ ഇലക്ഷൻ ക്യാമ്പയിൻ പ്രവർത്തനങ്ങളിൽ ഉപയോഗിക്കുകയും ചെയ്യും. വിവരങ്ങൾക്ക്: 0483 2734990.


Share this story

Share

Related Stories