The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

റേഷൻ വിതരണം: മൂന്ന് ദിവസം മസ്റ്ററിംഗ് നിർത്തിവയ്ക്കും

മാർച്ച് 15, 16, 17 റേഷൻ വിതരണം ഉണ്ടാകില്ലറേഷൻ വിതരണം സുഗമമായി നടത്തുന്നതിനു വേണ്ടി മാർച്ച് 10 വരെ മഞ്ഞ, പിങ്ക് കാർഡിലെ അംഗങ്ങളുടെ  മസ്റ്ററിംഗ് നിർത്തിവയ്ക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി. ആർ അനിൽ അറിയിച്ചു…

Kerala07 Mar 2024, 3:45 AM 36,556
റേഷൻ വിതരണം: മൂന്ന് ദിവസം മസ്റ്ററിംഗ് നിർത്തിവയ്ക്കും

മാർച്ച് 15, 16, 17 റേഷൻ വിതരണം ഉണ്ടാകില്ല


റേഷൻ വിതരണം സുഗമമായി നടത്തുന്നതിനു വേണ്ടി മാർച്ച് 10 വരെ മഞ്ഞ, പിങ്ക് കാർഡിലെ അംഗങ്ങളുടെ  മസ്റ്ററിംഗ് നിർത്തിവയ്ക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി. ആർ അനിൽ അറിയിച്ചു. മഞ്ഞ, പിങ്ക് കാർഡിലെ അംഗങ്ങളുടെ മസ്റ്ററിംഗ് ആരംഭിച്ചതിനു ശേഷം സംസ്ഥാനത്ത് റേഷൻ വിതരണം ഭാഗീകമായി തടസ്സപ്പെടുന്ന ഒരു സാഹചര്യത്തിലാണ് നടപടിയെന്നും വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.


കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് കേരളത്തിൽ മുൻഗണനാ കാർഡുകളുടെ മസ്റ്ററിംഗ് ആരംഭിച്ചത്. ഇ-കെ.വൈ.സി സ(e-KYC) അപ്‌ഡേഷനിൽ നിന്ന് സംസ്ഥാനത്തിന് മാറി നിൽക്കാൻ കഴിയാത്ത സാഹചര്യമുള്ളതിനാൽ ഈ മാസം 15, 16, 17 തിയതികളിൽ സംസ്ഥാനത്ത് റേഷൻകടകൾ സ്ഥിതിചെയ്യുന്ന കേന്ദ്രത്തിന് സമീപത്തുള്ള സ്‌കൂളുകൾ, അംഗനവാടികൾ, സാസ്‌കാരിക കേന്ദ്രം തുടങ്ങിയ പൊതു ഇടത്തിൽ വച്ച് ഇ-കെ.വൈ.സി അപ്‌ഡേഷൻ മാത്രമായി നടത്താൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. ഈ ദിവസങ്ങളിൽ റേഷൻ വിതരണം ഉണ്ടായിരിക്കുന്നതല്ലെന്നും അദ്ദേഹം അറിയിച്ചു.


കേന്ദ്ര സർക്കാരിന്റെ  നിർദേശ പ്രകാരം ഇ-കെ.വൈ.സി അപ്‌ഡേഷന് ആവശ്യമായ പരിശിലനം ഫെബ്രുവരി 16, 17 തിയതികളിൽ സിവിൽ സപ്ലൈസ് കമ്മീഷണറേറ്റിലെ ഐ.റ്റി ഉദ്യോഗസ്ഥർക്കും മറ്റ് ബന്ധപ്പെട്ടവർക്കും നൽകിയിരുന്നു. ഈ ഉദ്യോഗസ്ഥർ പിന്നീട്  സംസ്ഥാനത്തെ റേഷൻ വ്യാപാരികൾക്ക് പരിശീലനം നൽകി. ഇതിനു ശേഷമാണ് റേഷൻ കടകളിലെ ഇ-പോസ് മെഷീനിലൂടെ സംസ്ഥാനത്തെ മഞ്ഞ, പിങ്ക് കാർഡിലെ അംഗങ്ങളുടെ ഇ-കെ.വൈ.ല അപ്‌ഡേഷൻ ആരംഭിച്ചത്. മാർച്ച് അഞ്ചു വരെയുള്ള കണക്ക് പ്രകാരം


 13,92,423 പേരുടെ ഇ-കെ.വൈ.സി അപ്‌ഡേഷൻ പൂർത്തീകരിച്ചു.  എന്നാൽ ഒരേ സമയം ഇ-കെ.വൈ.സി അപ്‌ഡേഷനും റേഷൻ വിതരണവും നടത്തേണ്ടിവന്നത് രണ്ട് ജോലികളിലും തടസ്സം നേരിടുകയാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ഒരു ദിവസം നീട്ടി നൽകിയത്. ഫെബ്രുവരി മാസത്തിൽ സംസ്ഥാനത്തെ റേഷൻ വിതരണതോത് 84 ശതമാനമായിരുന്നു. സാധാരണ മാസങ്ങളിലെ ശരാശരി റേഷൻ വിതരണ തോത് 82 ശതമാനമാണെന്നും മന്ത്രി പറഞ്ഞു.


മാർച്ച് മാസത്തിലും ഇ-കെ.വൈ.സി അപ്‌ഡേഷനും റേഷൻ വിതരണവും ഒരുമിച്ച് നടത്തേണ്ടി വന്നതിനാൽ റേഷൻ വിതരണത്തിൽ വേഗതക്കുറവുണ്ടായി. തുടർന്ന് ഏഴ് ജില്ലകളിൽ രാവിലെയും ഏഴ് ജില്ലകളിൽ ഉച്ചയ്ക്ക് ശേഷവും എന്ന തരത്തിൽ പ്രവർത്തനം ക്രമീകരിച്ചു. ഇതിനുശേഷവും സാങ്കേതിക തടസ്സം പൂർണ്ണമായും മാറാത്ത സാഹചര്യത്തിലാണ് എൻ.ഐ.സി, ഐ.ടി മിഷൻ, ബി.എസ്.എൻ.എൽ. മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ ഓൺലൈൻ യോഗം കഴിഞ്ഞ ദിവസം നടത്തിയത്. ഈ യോഗത്തിന്റെ തീരുമാന പ്രകാരമാണ്


മാർച്ച് 10 വരെ ഇ-കെ.വൈ.സി അപ്‌ഡേഷൻ നിർത്തിവയ്ക്കാൻ തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.  കൂടാതെ ഇ-കെ.വൈ.സി


അപ്‌ഡേഷൻ പൂർത്തീകരിക്കാനുള്ള തീയതി വിവിധ കാരണങ്ങളാൽ നീട്ടി നൽകണമെന്നും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.


Share this story

Share

Related Stories