The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

തദ്ദേശ സ്ഥാപനങ്ങളുടെ ഭിന്നശേഷി സൗഹൃദ പദ്ധതികൾ മാതൃകാപരം : മന്ത്രി ഡോ ആർ ബിന്ദു

ഭിന്നശേഷിക്കാർക്കായി വിവിധ പദ്ധതികൾ നടപ്പിലാക്കി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്ന അവസരത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണവും ഭിന്നശേഷി സൗഹൃദ പദ്ധതികളും മാതൃകാപരമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വക…

Kerala17 Apr 2025, 11:20 PM 53,041
തദ്ദേശ സ്ഥാപനങ്ങളുടെ ഭിന്നശേഷി സൗഹൃദ പദ്ധതികൾ മാതൃകാപരം : മന്ത്രി ഡോ ആർ ബിന്ദു

ഭിന്നശേഷിക്കാർക്കായി വിവിധ പദ്ധതികൾ നടപ്പിലാക്കി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്ന അവസരത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണവും ഭിന്നശേഷി സൗഹൃദ പദ്ധതികളും മാതൃകാപരമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്കുള്ള ഇലക്ട്രോണിക് വീൽചെയർ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി.\"\"


സംസ്ഥാന സർക്കാരിന്റെ വിവിധ ഏജൻസികൾ ഭിന്നശേഷി ക്ഷേമ പ്രവർത്തനങ്ങളിൽ നല്ല നിലയിൽ ഇടപെടുന്നുണ്ട്. ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ശുഭയാത്ര പദ്ധതിയുടെ ഭാഗമായി ഇലക്ട്രോണിക് വീൽചെയറുകളും മുച്ചക്ര വാഹനങ്ങളും വിതരണം ചെയ്യുന്നു. എന്നാൽ അപേക്ഷിക്കുന്ന എല്ലാവർക്കും ഈ സംവിധാനങ്ങൾ നൽകാൻ കോർപ്പറേഷന് മാത്രമായി സാധിക്കില്ല. അതുകൊണ്ട് സംസ്ഥാനത്തെ മുഴുവൻ ചലന പരിമിതി നേരിടുന്നവർക്കും ഗുണമേന്മയുള്ള ഇലക്ട്രോണിക് വീൽചെയറുകൾ അല്ലെങ്കിൽ മുച്ചക്ര വാഹനങ്ങൾ ഉറപ്പാക്കുക എന്നുള്ളത് സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സമൂഹവും കൈകോർത്തുപിടിച്ച് ഏറ്റെടുത്തിട്ടുള്ള ദൗത്യമാണ്.


ചലനരഹിതർ ഇല്ലാത്ത തിരുവനന്തപുരം ജില്ല എന്ന സ്വപ്ന പദ്ധതിയുടെ ആദ്യഘട്ടമായി നാല്പത് ഭിന്നശേഷി സഹോദരങ്ങൾക്കാണ് ഇലക്ട്രോണിക് വീൽചെയർ നൽക്കുന്നത്. ജില്ലാപഞ്ചായത്തിന്റെ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാലു കോടി രൂപ ചെലവിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഭിന്നശേഷിക്കാർക്ക് പരസഹായമില്ലാതെ സുഗമമായ സഞ്ചാര സ്വാതന്ത്ര്യം ഈ പദ്ധതിയിലൂടെ നടപ്പിലാക്കപ്പെടുകയാണ്. ഭിന്നശേഷി സഹോദരങ്ങളെ ചേർത്തുപിടിക്കുന്ന മാതൃകാപരമായ പദ്ധതികൾ നടപ്പാക്കുന്ന ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു.\"\"


തിരഞ്ഞെടുക്കപ്പെട്ട നാല്പത് ഭിന്നശേഷിക്കാർക്കുള്ള ഇലക്ട്രോണിക് വീൽചെയർ മന്ത്രി വിതരണം ചെയ്തു.


ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സർക്കാർ സ്‌കൂളുകൾക്കും സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള ലൈബ്രറികൾക്കും പുസ്തകം വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രിയുടെ സാന്നിധ്യത്തിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു നിർവഹിച്ചു.  ജില്ലാ പഞ്ചായത്ത് നിയമിച്ചിട്ടുള്ള സ്‌കൂൾ ലൈബ്രേറിയൻമാർക്കുള്ള ഐഡന്റിറ്റി കാർഡും ചടങ്ങിൽ വിതരണം ചെയ്തു.


ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ. ഷൈലജ ബീഗം, ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്‌സൺ അഡ്വ. ജയാ ഡാളി എം ബി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സുനിത എസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ വി.ആർ. സലൂജ തുടങ്ങിയവർ പങ്കെടുത്തു.


Share this story

Share

Related Stories