The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകൾക്ക് നേരിട്ട് പ്രവേശനം; ഇപ്പോൾ അപേക്ഷിക്കാം: മന്ത്രി ഡോ. ബിന്ദു

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സി.സി.ഇ.കെ (സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യുക്കേഷൻ കേരള) ഒരുക്കുന്ന തുടർവിദ്യാഭ്യാസ പദ്ധതിയിൽ എറണാകുളം ഗവ. വിമൺസ് പോളിടെക്‌നിക് കോളേജിൽ കുറഞ്ഞ ചെലവിൽ പ്രൊഫഷണൽ ഡിപ്ലോമ…

Kerala04 Jul 2024, 10:05 PM 38,906
പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകൾക്ക് നേരിട്ട് പ്രവേശനം; ഇപ്പോൾ അപേക്ഷിക്കാം: മന്ത്രി ഡോ. ബിന്ദു

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സി.സി.ഇ.കെ (സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യുക്കേഷൻ കേരള) ഒരുക്കുന്ന തുടർവിദ്യാഭ്യാസ പദ്ധതിയിൽ എറണാകുളം ഗവ. വിമൺസ് പോളിടെക്‌നിക് കോളേജിൽ കുറഞ്ഞ ചെലവിൽ പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകൾ പഠിക്കാൻ അവസരമൊരുക്കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ആറുമാസ/ഒരു വർഷ കാലാവധിയുള്ള കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാമെന്നും മന്ത്രി ബിന്ദു പറഞ്ഞു.


എസ്എസ്എൽസിയോ പ്ലസ്ടുവോ ബിരുദമോ അടിസ്ഥാനയോഗ്യതയുള്ള ആർക്കും മാർക്കോ പ്രായപരിധിയോ നോക്കാതെ കോഴ്‌സിന് നേരിട്ട് അപേക്ഷിക്കാം. ശനി/ഞായർ ബാച്ചുകളും മോണിംഗ്/ഈവനിംഗ് ബാച്ചുകളും പാർട്-ടൈം/റെഗുലർ ബാച്ചുകളും ഓൺലൈനും ഓഫ്ലൈനും ചേർത്തുള്ള ഹൈബ്രിഡ് ബാച്ചുകളും വിദ്യാർഥികൾക്കായി ഇവിടെയുണ്ട്. 


സ്വകാര്യ മേഖലയിലടക്കം ആകർഷകമായ പ്രൊഫഷണൽ ഡിപ്ലോമ കോഴ്‌സുകളാണ് കേരള സർക്കാരിന്റെ തുടർവിദ്യാഭ്യാസ പദ്ധതി മുഖേന ഇനി മുതൽ എറണാകുളം ഗവ. വിമൺസ് പോളിടെക്‌നിക് കോളേജിൽ   ചുരുങ്ങിയ ചെലവിൽ പഠിക്കാൻ അവസരമൊരുക്കുന്നത്. ലോകത്താകമാനം ഏറ്റവുമധികം തൊഴിലവസരങ്ങളുള്ള ലോജിസ്റ്റിക്‌സ് ആൻഡ് ഷിപ്പിങ് മാനേജ്മെന്റ്, എയർപോർട്ട് മാനേജ്മെന്റ്, ഫിറ്റ്‌നസ് ട്രെയിനർ, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിലാണ് പ്രൊഫഷണൽ ഡിപ്ലോമ സർട്ടിഫിക്കേഷൻ നേടാൻ സാധിക്കുക. കോഴ്‌സ് പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പും വ്യവസായ സ്ഥാപനങ്ങളിൽ തൊഴിൽ നേടാനുള്ള സൗകര്യങ്ങളും തുടർവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.


ഇപ്പോൾ ഡിപ്ലോമ, ഡിഗ്രി കോഴ്‌സുകൾ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾക്കും മറ്റു ജോലികൾ ചെയ്യുന്നവർക്കും പ്രവേശനം തേടാനാവും. എസ്‌സി/ എസ്ടി/ ബിപിഎൽ/ എസ്ഇബിസി/ ഒഇസി വിഭാഗം വിദ്യാർഥികൾക്ക് നിശ്ചിത സീറ്റുകളിലേക്ക് നിബന്ധനകൾക്ക് വിധേയമായി അമ്പതു ശതമാനം ഫീസ് ഇളവ് നൽകും. കോഴ്‌സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേരള സർക്കാർ അംഗീകൃത പ്രൊഫഷണൽ ഡിപ്ലോമ സർട്ടിഫിക്കറ്റും കേന്ദ്ര സർക്കാരിനു കീഴിലുള്ള എൻ.എസ്.ഡി.സിയുടെ (നാഷണൽ സ്‌കിൽ ഡെവലപ്പ്‌മെന്റ് കോർപറേഷൻ) ദേശീയാംഗീകാരമുള്ള സർട്ടിഫിക്കറ്റും ലഭിക്കും.


വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും  www.ccekcampus.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. അല്ലെങ്കിൽ സിസിഇകെ ക്യാമ്പസ് പ്രോഗ്രാമുകളുടെ ഹെൽപ്പ് ലൈൻ നമ്പറായ 6235525524-ൽ നേരിട്ട് വിളിക്കാം.


Share this story

Share

Related Stories