The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഡിജിറ്റൽ രൂപത്തിലാക്കിയ ആരോഗ്യ കായിക വിദ്യാഭ്യാസ പുസ്തകങ്ങൾ പ്രകാശനം ചെയ്തു

ആരോഗ്യമുള്ള യുവസമൂഹത്തെ വാർത്തെടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം: മന്ത്രി വി. ശിവൻകുട്ടിഎസ്.സി.ഇ.ആർ.ടി. തയ്യാറാക്കിയ ആരോഗ്യ കായിക വിദ്യാഭ്യാസ പുസ്തകങ്ങൾ എസ്.ഐ.ഇ.ടി. ഡിജിറ്റൽ രൂപത്തിലാക്കിയതിന്റെ പ്രകാശനം…

Kerala29 Apr 2025, 3:15 AM 36,159
ഡിജിറ്റൽ രൂപത്തിലാക്കിയ ആരോഗ്യ കായിക വിദ്യാഭ്യാസ പുസ്തകങ്ങൾ പ്രകാശനം ചെയ്തു

ആരോഗ്യമുള്ള യുവസമൂഹത്തെ വാർത്തെടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം: മന്ത്രി വി. ശിവൻകുട്ടി


എസ്.സി.ഇ.ആർ.ടി. തയ്യാറാക്കിയ ആരോഗ്യ കായിക വിദ്യാഭ്യാസ പുസ്തകങ്ങൾ എസ്.ഐ.ഇ.ടി. ഡിജിറ്റൽ രൂപത്തിലാക്കിയതിന്റെ പ്രകാശനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ആരോഗ്യമുള്ള യുവസമൂഹത്തെ വാർത്തെടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അതിനായി വിദ്യാർത്ഥികളുടെ കായികക്ഷമത ലക്ഷ്യമിട്ട് ദീർഘവീക്ഷണത്തോടെയുള്ള നിരവധി പദ്ധതികൾ സർക്കാർ നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.


സാങ്കേതിക വിദ്യയുടെ ദുരുപയോഗവും പുതിയ ജീവിതശൈലികളും വലിയ വെല്ലുവിളികൾ ഉയർത്തുന്ന ഇന്നത്തെ സാഹചര്യത്തിൽ വിദ്യാർത്ഥികളിൽ കായിക സംസ്‌ക്കാരം വളർത്തുന്നതിന് പ്രധാന പരിഗണന നൽകും. കായിക ആരോഗ്യ വിദ്യാഭ്യാസം കൂടുതൽ മെച്ചപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞവർഷം മുതൽ ഹെൽത്തി കിഡ്‌സ് പദ്ധതി നടപ്പാക്കിയത്. ഹെൽത്തി കിഡ്‌സ് പദ്ധതിയ്ക്കായി എസ്.സി.ഇ.ആർ.ടി തയ്യാറാക്കിയ കൈപ്പുസ്തകത്തിലെ ഉള്ളടക്കങ്ങളാണ് ഇപ്പോൾ ഡിജിറ്റലാക്കി മാറ്റിയത്. എസ് സി ഇ ആർ ടി യുടെ കായിക വിഭാഗത്തിന്റെ സഹായത്തോടെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്‌നോളജിയാണ് ഡിഡിജിറ്റൽ ഉള്ളടക്കങ്ങൾ തയ്യാറാക്കിയത്. വിദ്യാർത്ഥികൾക്ക് സ്വന്തമായി കണ്ട് പരിശീലിക്കാൻ സാധിക്കുന്ന രീതിയിലാണ് ഡിജിറ്റൽ ഉള്ളടക്കങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്ഥാപനങ്ങളുടെയും സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഡിജിറ്റൽ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.


കായിക പ്രവർത്തനങ്ങളോടൊപ്പം തന്നെ മെച്ചപ്പെട്ട ആരോഗ്യ ശീലങ്ങളും പാലിക്കേണ്ടത് ആവശ്യമാണ്. നമ്മുടെ കുട്ടികൾക്ക് എന്തൊക്കെ കഴിക്കണം എന്തു കഴിക്കരുത് എന്നുപോലും വ്യക്തമായ ധാരണയില്ല. ഭക്ഷണം പോലും വിഷമയമാകുന്ന കാലത്ത് ഭക്ഷ്യസുരക്ഷയും സുരക്ഷിത ഭക്ഷണവും ഉറപ്പാക്കുന്ന നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. എന്നാൽ ഇത് സർക്കാരിന് മാത്രം സാധിക്കാവുന്ന ഒന്നല്ല. ജനങ്ങൾക്ക് ഒന്നാകെ മികച്ച ഭക്ഷണശീലത്തെ പറ്റി ധാരണ ഉണ്ടാകണം. ഇത്തരം ഉള്ളടക്കങ്ങൾ വഴി കുട്ടിക്കാലം മുതൽ തന്നെ നമുക്കത് വളർത്തിയെടുക്കാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


സമഗ്ര കായിക ആരോഗ്യ വിദ്യാഭ്യാസ പദ്ധതി സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാണ്. വരും വർഷങ്ങളിൽ എസ് സി ഇ ആർ ടി യും എസ് ഐ ഇ ടി യും സമയബന്ധിതമായ പ്രവർത്തനങ്ങളിലൂടെ സമഗ്ര കായിക ആരോഗ്യ വിദ്യാഭ്യാസ പദ്ധതികൾ ആവിഷ്‌ക്കരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിലെ എല്ലാ ഏജൻസികളും അവരുടെ പരിപാടികളിൽ ആരോഗ്യ ശീലങ്ങൾ പരിശീലിപ്പിക്കുന്നതിനുള്ള പദ്ധതികൾ ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.


എസ്.സി.ഇ.ആർ.ടി. ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് അധ്യക്ഷനായി. എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ആർ.കെ. ജയപ്രകാശ്, എസ്.ഐ.ഇ.ടി ഡയറക്ടർ ബി. അബുരാജ്, വിദ്യാകിരണം കോ-ഓഡിനേറ്റർ ഡോ. സി. രാമകൃഷ്ണൻ, എസ്.ഐ.ഇ.ടി സീനിയർ അക്കാദമിക്ക് കോ-ഓഡിനേറ്റർ സുരേഷ് ബാബു ആർ.എസ്. തുടങ്ങിയവർ പങ്കെടുത്തു.


Share this story

Share

Related Stories