The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

മുതിർന്ന പൗരന്മാർക്കിടയിൽ ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കും: മന്ത്രി ആർ. ബിന്ദു

വയോജനങ്ങൾക്കിടയിൽ ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും അവർക്ക് പ്രത്യേക ശ്രദ്ധ കൊടുക്കുന്ന ഒരു സാർവത്രിക ഡിജിറ്റൽ ക്യാമ്പയിൻ ഏറ്റെടുത്തിട്ടുണ്ടെന്നും സാമൂഹ്യനീതി വകുപ്പ്  മന്ത്രി ആർ. ബി…

Kerala12 Dec 2024, 11:05 PM 15,499
മുതിർന്ന പൗരന്മാർക്കിടയിൽ ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കും: മന്ത്രി ആർ. ബിന്ദു

വയോജനങ്ങൾക്കിടയിൽ ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും അവർക്ക് പ്രത്യേക ശ്രദ്ധ കൊടുക്കുന്ന ഒരു സാർവത്രിക ഡിജിറ്റൽ ക്യാമ്പയിൻ ഏറ്റെടുത്തിട്ടുണ്ടെന്നും സാമൂഹ്യനീതി വകുപ്പ്  മന്ത്രി ആർ. ബിന്ദു പറഞ്ഞു.


മുതിർന്ന പൗരന്മാർക്ക് വേണ്ടിയുള്ള സംസ്ഥാന നയ പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റിൽ സംഘടിപ്പിച്ച ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.\"\"


മുതിർന്ന പൗരന്മാരുടെ കഴിവുകളും അനുഭവസമ്പത്തും പ്രയോജനപ്പെടുത്താൻ കഴിയും വിധത്തിൽ സ്‌കിൽ ബാങ്ക് രൂപീകരിക്കണമെന്ന് സാമൂഹ്യനീതി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. മുതിർന്ന പൗരന്മാർക്ക് അവരുടെ അഭിരുചിയും  പ്രവർത്തന സാധ്യതകളും അനുഭവസമ്പത്തും രേഖപ്പെടുത്തുന്നതിനൊരു ആപ്ലിക്കേഷൻ വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.


 വയോജനങ്ങളുടെ മൂല്യം പിൻതലമുറകൾക്ക് മനസ്സിലാക്കാൻ ഉതകുന്ന വിധത്തിൽ അവരുടെ ശ്രദ്ധേയമായ സംഭവനകളെയും സാധ്യതകളെയും ഉയർത്തികാണിച്ചുകൊണ്ടുള്ള പ്രചരണാത്മകമായ പ്രവർത്തനം നടത്തേണ്ടത് പ്രധാനമാണ്. തലമുറകൾ തമ്മിലുള്ള വിടവ് നികത്തിക്കൊണ്ട് അവർ തമ്മിലുള്ള പാരസ്പ്പര്യം ഉറപ്പിക്കുന്നതിനുള്ള പൊതു പ്ലാറ്റ്ഫോംമുകൾ വികസിപ്പിക്കേണ്ടതുണ്ട്.


ശയ്യാവലമ്പികളായിട്ടുള്ള മുഴുവൻപേർക്കും പ്രത്യേക പരിചരണം ലഭിക്കും വിധമുള്ള ഒരു പദ്ധതി കൂടി തയ്യാറാക്കി വരുകയാണെന്ന് മന്ത്രി അറിയിച്ചു. മറവി രോഗങ്ങളുമായി ബന്ധപ്പെട്ട് മെമ്മറി ക്ലിനിക്കുകളും ഡോക്ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫിന്റെയും സഹായവും മരുന്നുകളും ലഭ്യമാക്കാൻ കഴിയുന്ന സംവിധാനമാണ് ഓർമ്മത്തോണി എന്ന പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. അതിനുവേണ്ടിയുള്ള പരിശീലനം പൂർത്തിയായി.


കേരളത്തിൽ സർക്കാരിന്റെ പ്രഥമ പരിഗണന നൽകേണ്ട വിഭാഗമായി അനുദിനം വയോജനങ്ങൾ മാറിക്കൊണ്ടിരിക്കുന്ന സ്ഥിതിയുണ്ട്. മനുഷ്യരെ അവരുടെ കർമ്മശേഷി അവസാനിക്കുന്ന കാലത്തു നിരുപധികം വലിച്ചെറിയുന്ന പ്രവണത ഈ കാലഘട്ടത്തിൽ ശക്തമായിക്കൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് സർക്കാർ ഏറ്റവും മുന്തിയ പരിഗണന കൊടുക്കേണ്ട വിഭാഗം എന്ന നിലയിൽ വയോജനങ്ങളുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും സമഗ്രമായി പരിശോധിക്കുന്ന നയരേഖ തയ്യാറാക്കുന്നതിന് തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.


സാമൂഹ്യനീതി വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ, സി.എം.ഡി. ചെയർമാൻ എസ്. എം. വിജയാനന്ദ്, സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ പ്രിയങ്ക ജി., സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം മിനി സുകുമാർ,  തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.


Share this story

Share

Related Stories