The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപാക്കിസ്ഥാനെ തകർത്തു, സാഫ് കപ്പിൽ ഇന്ത്യയ്ക്ക് 10–ാം കിരീടം'പോസ്റ്റുകൾ മെറ്റ നീക്കിയത് സർക്കാർ നിർദ്ദേശപ്രകാരം'; മുഖ്യമന്ത്രിയുടെ വാദം പൊളിച്ച് ആഭ്യന്തര മന്ത്രിഡോക്ടറില്‍ നിന്നും 10ലക്ഷം തട്ടി, DCC അംഗം സുഹൈല്‍ ഷാജഹാന്‍ അറസ്റ്റില്‍; AKG സെന്റര്‍ ആക്രമണക്കേസ് പ്രതികെഎംഎസ്‌സിഎല്ലിന് പുതിയ എം ഡി; അലക്സ് വർഗീസിന് ചുമതലതായ്ലന്‍ഡില്‍ വന്‍ തീപിടിത്തം; 11 പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്: ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതെന്ന് സംശയംഎറണാകുളത്ത് സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നു വീണു; മൂന്ന് കുട്ടികൾക്ക് പരിക്ക്ഹാലോവീന്‍ പാര്‍ട്ടിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതിയെ കസ്റ്റഡിയില്‍ വിട്ടുതിരുവനന്തപുരം ആസ്ഥാനമായ Climate Tech Startup ‘mistEO' യിൽ 18 കോടി രൂപയുടെ നിക്ഷേപംമദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കി; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്ചാല സ്വര്‍ണക്കവര്‍ച്ച: സൂത്രധാരന്‍ ജയറാം, കവര്‍ച്ചയ്ക്ക് പിന്നില്‍ കുടിപ്പകയെന്ന് പൊലീസ്ഇറാനിൽ കുടുങ്ങിയ അക്ഷയ് ഹരീഷ് ചൊവ്വാഴ്ച നാട്ടിലെത്തും: യാത്രാരേഖകൾ കൈമാറിനിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു; യാത്രക്കാർക്ക് പരുക്ക്തോമസ് പ്രഥമന്‍ കാതോലിക ബാവ പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടിഅസം കസിരംഗയിൽ ട്രക്കും മിനിബസും കൂട്ടിയിടിച്ച് അപകടം; 23 പേർക്ക് ദാരുണാന്ത്യംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപാക്കിസ്ഥാനെ തകർത്തു, സാഫ് കപ്പിൽ ഇന്ത്യയ്ക്ക് 10–ാം കിരീടം'പോസ്റ്റുകൾ മെറ്റ നീക്കിയത് സർക്കാർ നിർദ്ദേശപ്രകാരം'; മുഖ്യമന്ത്രിയുടെ വാദം പൊളിച്ച് ആഭ്യന്തര മന്ത്രിഡോക്ടറില്‍ നിന്നും 10ലക്ഷം തട്ടി, DCC അംഗം സുഹൈല്‍ ഷാജഹാന്‍ അറസ്റ്റില്‍; AKG സെന്റര്‍ ആക്രമണക്കേസ് പ്രതികെഎംഎസ്‌സിഎല്ലിന് പുതിയ എം ഡി; അലക്സ് വർഗീസിന് ചുമതലതായ്ലന്‍ഡില്‍ വന്‍ തീപിടിത്തം; 11 പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്: ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതെന്ന് സംശയംഎറണാകുളത്ത് സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നു വീണു; മൂന്ന് കുട്ടികൾക്ക് പരിക്ക്ഹാലോവീന്‍ പാര്‍ട്ടിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതിയെ കസ്റ്റഡിയില്‍ വിട്ടുതിരുവനന്തപുരം ആസ്ഥാനമായ Climate Tech Startup ‘mistEO' യിൽ 18 കോടി രൂപയുടെ നിക്ഷേപംമദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കി; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്ചാല സ്വര്‍ണക്കവര്‍ച്ച: സൂത്രധാരന്‍ ജയറാം, കവര്‍ച്ചയ്ക്ക് പിന്നില്‍ കുടിപ്പകയെന്ന് പൊലീസ്ഇറാനിൽ കുടുങ്ങിയ അക്ഷയ് ഹരീഷ് ചൊവ്വാഴ്ച നാട്ടിലെത്തും: യാത്രാരേഖകൾ കൈമാറിനിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു; യാത്രക്കാർക്ക് പരുക്ക്തോമസ് പ്രഥമന്‍ കാതോലിക ബാവ പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടിഅസം കസിരംഗയിൽ ട്രക്കും മിനിബസും കൂട്ടിയിടിച്ച് അപകടം; 23 പേർക്ക് ദാരുണാന്ത്യം

പ്രതിസന്ധികൾക്കിടയിലും സ്പിന്നിങ് മിൽ നേടിയ നേട്ടങ്ങൾ അഭിനന്ദാർഹം: മന്ത്രി പി. രാജീവ്

പ്രതിസന്ധികൾക്കിടയിലും മലപ്പുറം കോ-ഒപറേറ്റീവ് സ്പിന്നിങ് മിൽ നേടിയ നേട്ടങ്ങൾ അഭിനന്ദാർഹമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. മലപ്പുറം കോ-ഓപറേറ്റീവ് സ്പിന്നിങ് മില്ലിന്റെ നവീകരിച്ച കോൺവെൻഡിങ് ഡി…

Kerala05 Feb 2024, 6:40 PM 53,098
പ്രതിസന്ധികൾക്കിടയിലും സ്പിന്നിങ് മിൽ നേടിയ നേട്ടങ്ങൾ അഭിനന്ദാർഹം: മന്ത്രി പി. രാജീവ്

പ്രതിസന്ധികൾക്കിടയിലും മലപ്പുറം കോ-ഒപറേറ്റീവ് സ്പിന്നിങ് മിൽ നേടിയ നേട്ടങ്ങൾ അഭിനന്ദാർഹമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. മലപ്പുറം കോ-ഓപറേറ്റീവ് സ്പിന്നിങ് മില്ലിന്റെ നവീകരിച്ച കോൺവെൻഡിങ് ഡിപ്പാർട്മെന്റിന്റെയും പുതിയ സിംപ്ലക്സ് മെഷീനിന്റെയും പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.


യന്ത്രവത്കൃത കാലഘട്ടത്തിൽ പൊതുവെ സ്പിന്നിങ് മില്ലുകൾ വൻപ്രതിസന്ധിയാണ് നേരിടുന്നത്. ഇതിനിടയിലും മികച്ച വരുമാനം കണ്ടെത്താൻ മലപ്പുറം കോ-ഓപറേറ്റീവ് സ്പിന്നിങ് മില്ലിന് സാധിച്ചിട്ടുണ്ട്. 25-100 കോടി രൂപക്കിടയിൽ വിറ്റുവരവുള്ള മില്ലുകൾക്ക് വ്യവസായ വകുപ്പ് ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരം നേടിയത് ഇതിന് ഉദാഹരണമാണ്.


ടെക്‌നോളജി അനുസരിച്ചുള്ള മാറ്റങ്ങൾ കൊണ്ടുവന്നാൽ കൂടുതൽ ഉത്പാദനവും അതുവഴി ലാഭവും ഉയർത്താൻ സാധിക്കും. കമ്പനി എന്നത് സർക്കാർ വകുപ്പുകളല്ല. പൊതുമേഖലാ സ്ഥാപനങ്ങൾ പ്രതിസന്ധി നേരിടുമ്പോൾ സർക്കാർ സഹായിക്കും. എന്നാൽ കമ്പനി ലാഭത്തിലാക്കി അതിൽ നിന്നും വേതനവും മറ്റു ആനുകൂല്യങ്ങളും നൽകാൻ സാധിക്കണം. അതിന് മത്സരസ്വഭാവത്തോടെ തൊഴിലാളികളും പ്രവർത്തിക്കണം. സർക്കാറിന്റെ സഹായങ്ങൾക്കായി മാത്രം കാത്തുനിൽക്കരുതെന്നും ഫാഷൻ ഡിസൈനിങ് പോലുള്ള വിദ്യഭ്യാസ സ്ഥാപനങ്ങൾ മലപ്പുറം സ്പിന്നിങ് മിൽ അങ്കണത്തിൽ സ്ഥാപിക്കാനുള്ള പദ്ധതികൾ തയ്യാറാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


സ്പിന്നിങ് മിൽ അങ്കണത്തിൽ നടന്ന പരിപാടിയിൽ  മലപ്പുറം നഗരസഭാ അധ്യക്ഷൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. മാനേജിങ് ഡയറക്ടർ എം.കെ. സലീം റിപ്പോർട്ട് അവതരിപ്പിച്ചു. ബി.പി.ടി മെമ്പർ സെക്രട്ടറി പി. സതീഷ് കുമാർ, ഡയറക്ടർ കെ.മജ്നു, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ. ദിനേഷ്, വാർഡ് കൗൺസിലർ സജീർ കളപ്പാടൻ, സ്്പിന്നിങ് മിൽ മുൻ ചെയർമാൻ പാലോളി അബ്ദുറഹിമാൻ, പ്രിയദർശിനി കോ-ഓപറേറ്റീവ് സ്പിന്നിങ് മിൽ ചെയർമാൻ ടി.എം തോമസ്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡൻറ് വി.പി അനിൽ, എം.പി ഹംസ, കെ.പി സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു. സ്പിന്നിങ് മിൽ ചെയർമാൻ പി. മുഹമ്മദ് യൂസുഫ് സ്വാഗതവും ഡെപ്യൂട്ടി മാനേജർ കെ.കെ രാജൻ നന്ദിയും പറഞ്ഞു.


Share this story

Share

Related Stories