The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

വകുപ്പുകള്‍ പദ്ധതി നിര്‍വഹണം സമയബന്ധിതമായി പൂര്‍ത്തിയാക്കണം : ജില്ലാ വികസന സമിതി യോഗം

16 വകുപ്പുകള്‍ നൂറ് ശതമാനം നേട്ടം കൈവരിച്ചുജില്ലയിലെ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട ചെലവുകള്‍ അതത് വകുപ്പുകള്‍ കൃത്യമായി അവലോകനം ചെയ്ത് സമയബന്ധിതമായി പൂര്‍ത്തിയാക…

Kerala24 Feb 2024, 5:55 PM 21,549
വകുപ്പുകള്‍ പദ്ധതി നിര്‍വഹണം സമയബന്ധിതമായി പൂര്‍ത്തിയാക്കണം : ജില്ലാ വികസന സമിതി യോഗം

16 വകുപ്പുകള്‍ നൂറ് ശതമാനം നേട്ടം കൈവരിച്ചു


ജില്ലയിലെ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട ചെലവുകള്‍ അതത് വകുപ്പുകള്‍ കൃത്യമായി അവലോകനം ചെയ്ത് സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിന് അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. ജില്ലയില്‍ 16 വകുപ്പുകള്‍ പദ്ധതി വിഹിതത്തില്‍ 100 ശതമാനം ചെലവഴിച്ചിട്ടുണ്ട്. 90-99 ശതമാനത്തിന്റെ ഇടയില്‍ 5 വകുപ്പുകള്‍ , 80-90 ശതമാനത്തിന്റെ ഇടയില്‍ ഒമ്പത് വകുപ്പുകള്‍ , 70-80 ശതമാനത്തിന്റെ ഇടയില്‍ ആറു വകുപ്പുകള്‍ എന്നിങ്ങനെയും ഏഴു വകുപ്പുകള്‍ 60 ല്‍ താഴെയുമാണ് പദ്ധതി നിര്‍വഹണം നടത്തിയത്.


\"\"

ജില്ലയില്‍ നടന്ന നവകേരള സദസ്സില്‍ ലഭിച്ച നിവേദനങ്ങളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ കളക്ടര്‍ വിലയിരുത്തി. പരാതികള്‍ക്ക് ഒരാഴ്ചക്കുള്ളില്‍ പരിഹാരം കാണാന്‍ വകുപ്പ് മേധാവികള്‍ക്ക് ജില്ലാ കളക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കി. ഇ- ഓഫീസ് പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ സംബന്ധിച്ച പട്ടിക അടിയന്തരമായി ലഭ്യമാക്കാനും കളക്ടര്‍ ആവശ്യപ്പെട്ടു.


\"\"


കുടിവെള്ളക്ഷാമം ഉണ്ടാകാതെയിരിക്കാന്‍ തോടുകളും പുഴകളും മാലിന്യമുക്തമായി സംരക്ഷിക്കണം. എല്ലാ ഓഫീസുകളും , പരിസരങ്ങളും പ്ലാസ്റ്റിക്കടക്കമുള്ള മാലിന്യങ്ങള്‍ ഒഴിവാക്കി ഹരിതപ്രോട്ടോകോള്‍ പാലിക്കണം. അംഗപരിമിതര്‍ക്കുള്ള സഹായ ഉപകരണത്തിനുള്ള അപേക്ഷകള്‍ പഞ്ചായത്തുകളില്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അവ ജില്ലാ പഞ്ചായത്തിന് ലഭ്യമാക്കണം. മൂന്നാര്‍ മേഖലയിലെ ട്രാഫിക് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ട്രാഫിക് മാനേജ്‌മെന്റ് കമ്മിറ്റി ചേര്‍ന്ന് തീരുമാനങ്ങള്‍ എടുക്കാനും യോഗം നിര്‍ദേശിച്ചു. യോഗത്തില്‍ എ. ഡി. എം അനി വി. എന്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ ദീപ ചന്ദ്രന്‍, ഡെപ്യൂട്ടി കളക്ടര്‍ മനോജ് കെ., വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.


Share this story

Share

Related Stories