The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഭിന്നശേഷി നിയമങ്ങളെ കുറിച്ച് അവബോധം സൃഷ്ടിച്ച് സാമൂഹ്യ നീതി വകുപ്പ് സെമിനാർ

ജില്ലാ ജഡ്ജി ജോഷി ജോൺ ഉദ്ഘാടനം ചെയ്തുഭിന്നശേഷി നിയമങ്ങളെക്കുറിച്ചും അവകാശങ്ങളെ കുറിച്ചും അവബോധം നൽകി സാമൂഹ്യനീതി വകുപ്പ് സെമിനാർ. ഭിന്നശേഷിക്കാരുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ആലുവ റൂറൽ എസ്.പി ഓഫീസിൽ സ…

Kerala07 Mar 2024, 1:35 AM 24,612
ഭിന്നശേഷി നിയമങ്ങളെ കുറിച്ച് അവബോധം സൃഷ്ടിച്ച് സാമൂഹ്യ നീതി വകുപ്പ് സെമിനാർ

ജില്ലാ ജഡ്ജി ജോഷി ജോൺ ഉദ്ഘാടനം ചെയ്തു


ഭിന്നശേഷി നിയമങ്ങളെക്കുറിച്ചും അവകാശങ്ങളെ കുറിച്ചും അവബോധം നൽകി സാമൂഹ്യനീതി വകുപ്പ് സെമിനാർ. ഭിന്നശേഷിക്കാരുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ആലുവ റൂറൽ എസ്.പി ഓഫീസിൽ സംഘടിപ്പിച്ച ബോധവൽക്കരണ സെമിനാർ കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റി മെമ്പർ സെക്രട്ടറിയും ജില്ലാ ജഡ്ജിയുമായ ജോഷി ജോൺ ഉദ്ഘാടനം ചെയ്തു. 2016ൽ നിലവിൽ വന്ന ഭിന്നശേഷി അവകാശ നിയമത്തെ കുറിച്ചും ഇവർക്കായി നടപ്പിലാക്കുന്ന വിവിധ ക്ഷേമ പ്രവർത്തനങ്ങളെ കുറിച്ചും സമൂഹത്തിൽ അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.


സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും സന്ദർശിക്കുന്ന സ്ഥാപനം എന്ന നിലയിൽ എല്ലാ പോലീസ് സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ എങ്കിലും ഇത്തരം നിയമങ്ങളെ കുറിച്ചും അവകാശങ്ങളെ കുറിച്ചും ബോധവാനാവേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ബോധവൽക്കരണ സെമിനാറുകൾ സംഘടിപ്പിക്കുന്നത് ഭിന്നശേഷിക്കാരുടെ സമഗ്ര പുരോഗതിക്ക് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.


ജില്ലയിലെ തിരഞ്ഞെടുത്ത പോലീസ് ഉദ്യോഗസ്ഥർക്കായാണ് ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചത്.രണ്ട് സെഷനുകളിലായി നടന്ന പരിപാടിയിൽ ഭിന്നശേഷിക്കാർ നേരിടുന്ന പ്രശ്നങ്ങളും ഭിന്നശേഷി സൗഹൃദ സമീപനവും എന്ന വിഷയത്തിൽ ജില്ലാ മാനസികാരോഗ്യ പദ്ധതി നോഡൽ ഓഫീസർ ഡോ. ദയ പാസ്കൽ സംസാരിച്ചു . ഭിന്നശേഷി- പ്രാഥമിക നിർണയവും ഇടപെടലും എന്ന വിഷയത്തിൽ ജില്ലാ മെഡിക്കൽ ഓഫീസ് ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. എം. എസ് രശ്മി സംസാരിച്ചു .


ഭിന്നശേഷിക്കാർക്കുള്ള വിവിധ പദ്ധതികളും സേവനങ്ങളും എന്ന വിഷയത്തിൽ ഡിസ്ട്രിക്ട് ലീഗൽ സർവീസ് അതോറിറ്റി സംവാദ പ്രോജക്ട് കോഓഡിനേറ്റർ അഡ്വ. നിഹാരിക ഹേമരാജ് അവതരണം നടത്തി. ഭിന്നശേഷിക്കാർക്കുള്ള വിവിധ പദ്ധതികൾ എന്ന വിഷയത്തിൽ ജില്ലാ സാമൂഹ്യനീതി ഓഫീസർ വി. ജെ ബിനോയ്‌ സംസാരിച്ചു.


പരിപാടിയിൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് പി .എം പ്രദീപ് അധ്യക്ഷത വഹിച്ചു.ഡിസ്ട്രിക്ട് ക്രൈം ഡിറ്റാച്മെന്റ് ഡി.വൈ.എസ്.പി ജിൽസൺ മാത്യു, ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയർ സൂപ്രണ്ട് എം.വി സ്മിത തുടങ്ങിയവർ പങ്കെടുത്തു .


Share this story

Share

Related Stories