The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

സംസ്ഥാന സ്കൂൾ കായികമേള ദീപശിഖാ പ്രയാണം ഉദ്ഘാടനം ചെയ്തു

ഹോസ്‌ദുർഗ് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലോക കായിക മാമാങ്കമായ ഒളിമ്പിക്സ് മാതൃകയിലാണ് ഈ വർഷത്തെ കേരള സ്കൂൾ കായികമേള കൊച്ചി 2024 സംഘടിപ്പിക്കുന്നത്.ക…

Kerala02 Nov 2024, 4:50 PM 34,034
സംസ്ഥാന സ്കൂൾ കായികമേള ദീപശിഖാ പ്രയാണം ഉദ്ഘാടനം ചെയ്തു
ഹോസ്‌ദുർഗ് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലോക കായിക മാമാങ്കമായ ഒളിമ്പിക്സ് മാതൃകയിലാണ് ഈ വർഷത്തെ കേരള സ്കൂൾ കായികമേള കൊച്ചി 2024 സംഘടിപ്പിക്കുന്നത്.


കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത ടീച്ചർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി. ബേബി ബാലകൃഷ്ണൻ മുഖ്യാതിഥിയായി. കാഞ്ഞങ്ങാട് ബ്ലോക്ക് കെ. മണികണ്ഠൻ വിശിഷ്ടാതിഥിയായി.


ഏഷ്യൻ യൂത്ത് അത്ലറ്റിക് ഷോട്ട്പുട്ട് മെഡലിസ്റ്റ് വി.എസ് അനുപ്രിയ, ഏഷ്യൻ യൂത്ത് അത്ലറ്റിക്സ് ഡിസ്റ്റസ് ത്രോ സിൽവർ മെഡലിസ്റ്റ് കെ.സി സർവാൻ എന്നിവർ ചേർന്ന് ദീപ ശിഖ തെളിയിച്ചു.\"\"



പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ എ. അബൂബക്കർ ആമുഖ ഭാഷണം നടത്തി.  കാഞ്ഞങ്ങാട് നഗസഭ സ്ഥിരം സമിതി അധ്യക്ഷ പ്രഭാവതി, കൗൺസിലർ സി.കെ അഷറഫ്, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ്പ്രസിഡണ്ട് പി പിഅശോകൻ

ആർഡിഡി,കണ്ണൂർപ്രതിനിധി അരവിന്ദാക്ഷൻ സി വി, പയ്യന്നൂർ വി. എച്ച്.എസ്.സി അസി. ഡയറക്ടർ ഇ.ആർ.ഉദയ കുമാരി, ഡയറ്റ് പ്രിൻസിപ്പൽ രഘുരാംഭട്ട്,  കൈറ്റ് ജില്ലാ കോർഡിനേറ്റർ റോജി ജോസഫ്, ആർ. ഡി.എസ്.ജി. എ സെക്രട്ടറി പ്രീതിമോൾ ടി.ആർ, പി.ടി. എ പ്രസിഡൻ്റ് മോഹനൻ, പ്രിൻസിപ്പാൾ ഡോ. എ.വി സുരേഷ് ബാബു, ഹെഡ് മാസ്റ്റർ എം.പി രാജേഷ്, ഡി .പി.സി.എസ്.എസ് കെ കാസറഗോഡ് ബിജുരാജ് വി എസ് തുടങ്ങിയവർ സംസാരിച്ചു. കാസർകോട് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്‌ടർ മധുസൂദനൻ ടി.വി സ്വാഗതവും കാഞ്ഞങ്ങാട് ഡി. ഇ.ഒ  കെ.അരവിന്ദ നന്ദിയും പറഞ്ഞു.


ജില്ലയിൽ മൂന്നു സ്ഥലങ്ങളിൽ ആണ് സ്വീകരണം നൽകിയത്. രാജാസ് സ്കൂളിന്റെയും ചയൊത്ത് സ്കൂളിന്റെയും നേതൃത്വത്തിൽ നീലേശ്വരത്തും, കുട്ടമത്ത് സ്കൂളിൻറെ നേതൃത്വത്തിൽ ചെറുവത്തൂരും, പിലിക്കോട് സ്കൂളിന്റെ നേതൃത്വത്തിൽ കാലിക്കടവിലും ആണ് സ്വീകരണം നൽകിയത്. നീലേശ്വരത്ത്

എസ്.എസ്.കെ യുടെ നേതൃത്വത്തിൽ സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളും സ്വീകരണത്തിന്റെ ഭാഗമായതും സവിശേഷതയാണ്. കരിവെള്ളൂരിൽ  ദീപശിഖ കണ്ണൂർ ജില്ലാ ഭാരവാഹികൾ ഏറ്റുവാങ്ങി പ്രയാണം തുടർന്നു.


 


Share this story

Share

Related Stories