The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ക്രിയേറ്റീവ് സ്‌കില്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു

ജില്ലാ പഞ്ചായത്ത്, കേരള നോളജ് ഇക്കോണമി മിഷൻ, അക്കാദമി ഓഫ് മീഡിയ ആൻഡ് ഡിസൈൻ എന്നിവ സംയുക്തമായി ജില്ലയിലെ പ്ലസ് ടു, കോളെജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ക്രിയേറ്റീവ് സ്‌കിൽ ഫെസ്റ്റിവൽ ജില്ലാ പഞ്ച…

Kerala08 Jan 2024, 8:45 PM 24,184
ക്രിയേറ്റീവ് സ്‌കില്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു

ജില്ലാ പഞ്ചായത്ത്, കേരള നോളജ് ഇക്കോണമി മിഷൻ, അക്കാദമി ഓഫ് മീഡിയ ആൻഡ് ഡിസൈൻ എന്നിവ സംയുക്തമായി ജില്ലയിലെ പ്ലസ് ടു, കോളെജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ക്രിയേറ്റീവ് സ്‌കിൽ ഫെസ്റ്റിവൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ഉദ്ഘാടനം ചെയ്തു. വിജ്ഞാനാധിഷ്ഠിത സമ്പദ്ഘടന വളർത്തിയടുക്കുന്നതിന് യുവജനങ്ങൾക്ക് പുതിയ തൊഴിൽ മേഖലകളിൽ നൈപുണ്യം നേടുന്നതിനാവശ്യമായ വിവിധ പദ്ധതികൾ ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് അവർ പറഞ്ഞു.


ജില്ലയിലെ ക്രിയേറ്റീവ് മേഖലയില്‍ നൈപുണ്യമുള്ള യുവതീയുവാക്കളെ കണ്ടെത്തി അവര്‍ക്ക് സൗജന്യ പരിശീലനവും ഈ മേഖലയിലെ ഉന്നതവിദ്യാഭ്യാസത്തിന് ആവശ്യമായ സ്‌കോളര്‍ഷിപ്പുകളും നല്‍കുക എന്നതാണ് ക്രിയേറ്റീവ് സ്‌കില്‍ ഫെസ്റ്റിവല്‍ വിഭാവനം ചെയ്യുന്നത്.


പദ്ധതിയുടെ ഭാഗമായി 100 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പരിശീലനം നല്‍കും. പ്ലസ് ടു, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പഠനം പൂര്‍ത്തീകരിച്ച യുവജനങ്ങള്‍ക്കും അഭിരുചി നിര്‍ണയ പരീക്ഷ നടത്തുന്നുണ്ട്. അതില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഏപ്രില്‍, മെയ് മാസങ്ങളിലായി സൗജന്യ പരിശീലനം നല്‍കും. കോഴ്‌സുകളില്‍ തുടര്‍ന്നു പോകാന്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും അനുവദിക്കും. 40 വനിതകള്‍ക്കും 10 ട്രാന്‍സ് വ്യക്തികള്‍ക്കും സോഷ്യല്‍ മീഡിയ ഡിസൈനില്‍ സൗജന്യ പരിശീലനം നല്‍കും. ഇതിനായി കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള എല്ലാ ക്ലബ്ബുകളിലും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടക്കുന്നുണ്ട്. ഡിസൈനില്‍ താത്പര്യമുള്ള 100 അധ്യാപകര്‍ക്കും സൗജന്യ പരിശീലനം നല്‍കും.

എലപ്പുള്ളി ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ എം. പദ്മിനി അധ്യക്ഷയായി. കേരള നോളജ് ഇക്കോണമി മിഷന്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ. ഫൈസല്‍, വേള്‍ഡ് ഡിസൈന്‍ കൗണ്‍സില്‍ ഇന്ത്യാ ഹെഡ് എ. ഫിലിപ്പ് തോമസ്, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ എ. വിശാലാക്ഷി, സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് കെ. രാജകുമാരി, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. വത്സല, ഹെഡ്മിസ്ട്രസ് സി. ഗിരിജ എന്നിവര്‍ പങ്കെടുത്തു.


Share this story

Share

Related Stories