The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് സിപിഐഎമ്മും കോൺഗ്രസും തിരിച്ചറിയണം: വി.മുരളീധരൻ

അടൂർ പ്രകാശിന്‍റേയും വി.ജോയിയുടേയും ആരോപണങ്ങൾക്ക് മറുപടിയുമായി വി.മുരളീധരൻ. പണമൊഴുക്കി വോട്ട് വാങ്ങിയെന്ന് ആരോപണം ഉന്നയിക്കുന്നവർ തെളിവുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കണം. ഹിന്ദുവോട്ടർമാര…

Kerala06 Jun 2024, 1:28 AM 16,988
കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് സിപിഐഎമ്മും കോൺഗ്രസും തിരിച്ചറിയണം: വി.മുരളീധരൻ

അടൂർ പ്രകാശിന്‍റേയും വി.ജോയിയുടേയും ആരോപണങ്ങൾക്ക് മറുപടിയുമായി വി.മുരളീധരൻ. പണമൊഴുക്കി വോട്ട് വാങ്ങിയെന്ന് ആരോപണം ഉന്നയിക്കുന്നവർ തെളിവുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കണം. ഹിന്ദുവോട്ടർമാരുടെ ഇടയിൽ ചാഞ്ചല്യമുണ്ടാക്കി എന്നുപറയുന്ന സിപിഐഎം, ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്.

കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് മനസിലാക്കാതെ എതിർസ്ഥാനാർത്ഥികൾ ആറ്റിങ്ങലിലെ വോട്ടർമാരെ മോശക്കാരാക്കുന്നുവെന്നും വി.മുരളീധരൻ വിമര്‍ശിച്ചു. സ്വന്തം നിയമസഭ മണ്ഡലങ്ങളിൽപ്പോലും വോട്ടർമാർ തിരസ്കരിച്ചതിന് സിപിഎം അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

നരേന്ദ്രമോദിയുടെ പദ്ധതികളെ ജനം സ്വീകരിച്ചതും അഴിമതിക്കെതിരായ ജനവികാരവും ”കാരണഭൂതന്‍റെ” കൊള്ളയോടുള്ള അമർഷവുമാണ് ആറ്റിങ്ങലില്‍ തനിക്ക് ചരിത്രമുന്നേറ്റം സാധ്യമാക്കിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൊഴിൽമേളകളിലും കേന്ദ്രധനമന്ത്രി പങ്കെടുത്ത പരിപാടികളിലുമെല്ലാം സിറ്റിംഗ് എംപി അടൂര്‍ പ്രകാശിന് ക്ഷണമുണ്ടായിരുന്നു. അന്ന് തിരിഞ്ഞുനോക്കാത്തയാള്‍ ഇന്ന് ആരോപണവുമായി വന്നിരിക്കുകയാണ്.

ഒരു കോർപ്പറേറ്റുകളുടേയും മാധ്യമങ്ങളുടെയും യുട്യൂബർമാരുടെയും പിന്തുണയില്ലാതെ ആണ് ആറ്റിങ്ങലില്‍ ബിജെപി മത്സരത്തിനിറങ്ങിയതെന്ന് മുരളീധരന്‍ പറഞ്ഞു.

ശക്തമായ ത്രികോണ മത്സരം കാഴ്ചവക്കാനും ഏഴ് ശതമാനം വോട്ടുയർത്താനും സാധിച്ചു. 2019ലെ പ്രകടനം ബിജെപിക്ക് സാധ്യമല്ല എന്ന പ്രവചനങ്ങള്‍ തെറ്റി. അതിന് ജനങ്ങളോട് നന്ദി പറയുന്നുവെന്നും മണ്ഡലത്തിൽത്തന്നെ തുടരുമെന്നും വി.മുരളീധരൻ പ്രതികരിച്ചു.

Share this story

Share

Related Stories