The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

സഹകരണ കോൺഗ്രസ്; കൊടിമരജാഥ തുടങ്ങി

തിരുവനന്തപുരത്ത് നടക്കുന്ന ഒൻപതാമത് സഹകരണ കോൺഗ്രസിന്റെ പ്രചാരണാർഥമുള്ള കൊടിമരജാഥയ്ക്കു തുടക്കം. ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തു നടന്ന പരിപാടി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പു ഡയറക്ടറും സ…

Kerala19 Jan 2024, 9:45 PM 26,335
സഹകരണ കോൺഗ്രസ്; കൊടിമരജാഥ തുടങ്ങി

തിരുവനന്തപുരത്ത് നടക്കുന്ന ഒൻപതാമത് സഹകരണ കോൺഗ്രസിന്റെ പ്രചാരണാർഥമുള്ള കൊടിമരജാഥയ്ക്കു തുടക്കം. ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തു നടന്ന പരിപാടി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പു ഡയറക്ടറും സംസ്ഥാന സഹകരണസംഘം രജിസ്ട്രാറുമായ ടി.വി സുഭാഷ് ഉദ്ഘാടനം ചെയ്തു.


സഹകരണമേഖലയിലെ വൈവിധ്യമാർന്ന നേട്ടങ്ങൾ പൊതുജനങ്ങളുടെ മുമ്പാകെ കൊണ്ടുവരാൻ ടെലിവിഷൻ പരിപാടികൾ അടക്കമുള്ള വിപുലമായ പ്രചാരണ പരിപാടികൾ നടപ്പാക്കുമെന്ന് ടി.വി. സുഭാഷ് പറഞ്ഞു. സഹകരണമേഖല സുപ്രധാനമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പ്രതിസന്ധിയുടെ കാരണങ്ങളെ അഭിസംബോധന ചെയ്തു തിരുത്തൽ വരുത്തിയവർക്കു മുന്നോട്ടു പോകാനായിട്ടുണ്ടെന്നാണ് കാലം തെളിയിച്ചിട്ടുള്ളത്. സഹകരണമേഖലയിൽ പുതിയ നിയമപരിഷ്‌കരണവും സമഗ്രമായ ഓഡിറ്റിങ്ങും സോഫ്റ്റ്‌വേർ ഏകീകരണവും നടത്തിയും മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങിൽ ജാഥാ ക്യാപ്റ്റൻകെ.എം രാധാകൃഷ്ണൻ, ജാഥാ മാനേജർ ടി. അയ്യപ്പൻ നായർ എന്നിവരെ ടി.വി സുഭാഷ് ഹാരം അണിയിച്ചു. അഖിലേന്ത്യാ സഹകരണ-വാരാഘോഷത്തിനോട് അനുബന്ധിച്ച്സംസ്ഥാന തലത്തിൽ പ്രസംഗം മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എം.ഡി സെമിനാരി ഹയർസെക്കൻഡറി സ്‌കൂളിലെ നികേത് മനോജിനെ ചടങ്ങിൽ ഫലകം നൽകി അനുമോദിച്ചു.


മീനച്ചിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കിൽ അധ്യക്ഷത വഹിച്ചു. സഹകരണവകുപ്പു കോട്ടയം ജോയിന്റ് രജിസ്ട്രാർ എൻ.വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. സ്വാഗത സംഘം ചെയർമാനും നഗരസഭാംഗവുമായ ഇ.എസ് ബിജു, ജില്ലാ സഹകരണ ആശുപത്രി വൈസ് ചെയർമാൻ കെ.എൻ. വേണുഗോപാൽ, വൈക്കം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.ഹരിദാസ്, കോട്ടയം ഓഡിറ്റ് ജോയിന്റ് ഡയറക്ടർ ജയമ്മ പോൾ, കോട്ടയം ഡെപ്യൂട്ടി രജിസ്ട്രാർ ഷാജി ജെ. ജോൺ, സഹകരണ ബാങ്ക് പ്രസിഡന്റുമാരായ ബിജു ജോസഫ് കമ്പിക്കൽ, പി.കെ ഷാജി, പി.വി മൈക്കിൾ, എം.കെ സോമൻ എന്നിവർ പങ്കെടുത്തു.


കൊടിമര ജാഥയ്ക്ക് ഇന്ന് ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, , അടൂർ, കൊട്ടാരക്കര, കിളിമാനൂർ എന്നിവിടങ്ങളിൽ സ്വീകരണം നൽകും. വൈകിട്ട് ആറുമണിക്ക് തിരുവനന്തപുരം കനകക്കുന്നിൽ എത്തിച്ചേരും.ജനുവരി 21,22 തീയതികളിലാണ് സഹകരണ-കോൺഗ്രസ്.


Share this story

Share

Related Stories