The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

സഹകരണബാങ്ക്  നിക്ഷേപ പലിശ നിരക്കിൽ മാറ്റം, മുതിർന്ന പൗരൻമാർക്ക് 8.75 ശതമാനം

സഹകരണ മേഖലയിലെ നിക്ഷേപ പലിശ നിരക്കിൽ മാറ്റം വരുത്തി. സഹകരണ മന്ത്രി വി.എൻ വാസവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പലിശ നിർണ്ണയം സംബന്ധിച്ച ഉന്നതതലയോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.ദേശസാൽകൃത ബാങ്കുകളിലെയു…

Kerala15 Mar 2024, 6:00 PM 16,934
സഹകരണബാങ്ക്  നിക്ഷേപ പലിശ നിരക്കിൽ മാറ്റം, മുതിർന്ന പൗരൻമാർക്ക് 8.75 ശതമാനം

സഹകരണ മേഖലയിലെ നിക്ഷേപ പലിശ നിരക്കിൽ മാറ്റം വരുത്തി. സഹകരണ മന്ത്രി വി.എൻ വാസവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പലിശ നിർണ്ണയം സംബന്ധിച്ച ഉന്നതതലയോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.


ദേശസാൽകൃത ബാങ്കുകളിലെയും ഇതര ബാങ്കുകളിലേക്കാളും കൂടുതൽ പലിശ സഹകരണ ബാങ്കുകളിലെ നിക്ഷേപകർക്ക് ലഭ്യമാക്കും വിധമാണ് പലിശനിരക്ക് ക്രമീകരിച്ചിരിക്കുന്നത്.


പ്രാഥമിക സഹകരണസംഘങ്ങളിലെ സ്ഥിരനിക്ഷേപ പലിശ നിരക്കിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. കറണ്ട് അക്കൗണ്ടുകൾക്കും സേവിംഗ്‌സ് അക്കൗണ്ടുകൾക്കും പലിശ നിരക്കിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. കേരളബാങ്കിലെ രണ്ടുവർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങളുടെയും അതിന് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെയും പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല.


കേരളബാങ്ക് പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്ന് സ്വീകരിക്കുന്ന നിക്ഷേപങ്ങൾക്ക് നൽകിവരുന്ന വരുന്ന പലിശയിൽ ഒരു മാറ്റവും  വരുത്തിയിട്ടില്ല.  നിക്ഷേപസമാഹരണ കാലത്തെ നിക്ഷേപങ്ങൾക്ക് ആ സമയത്ത് നൽകിയിരുന്ന പലിശ തുടർന്നും ലഭിക്കും. പുതുക്കിയ നിരക്ക് ഇന്നലെ മുതലാണ് പ്രാബല്യത്തിൽ വന്നത്. പ്രാഥമിക സഹകരണ ബാങ്കുകളിലെ മുതിർന്ന പൗരൻമാരുടെ നിക്ഷേപങ്ങൾക്ക് പരാമാവധി 8.75 ശതമാനം വരെ പലിശ ലഭിക്കും.


 പലിശ നിർണ്ണയ സമിതി യോഗത്തിൽ സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ, സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ് , സഹകരണസംഘം രജിസ്ട്രാർ ടി വി സുഭാഷ് ഐ.എ.എസ് , കേരളബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടർ കെ.സി സഹദേവൻ, പാക്‌സ് അസോസിയേഷൻ സെക്രട്ടറി പി.പി ദാമോദരൻ, പാക്‌സ്  അസോസിയേഷൻ വൈസ് പ്രസിഡന്റ്  അഡ്വ : എം.സി ബിനുകുമാർ എന്നിവർ പങ്കെടുത്തു.


പ്രാഥമിക സഹകരണസംഘങ്ങളിലെ നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്



  • 15 ദിവസം മുതൽ 45 ദിവസം വരെ 6%.

  • 46 ദിവസം മുതൽ 90 ദിവസം വരെ 6.50%.

  • 91 ദിവസം മുതൽ 179 ദിവസം വരെ 7.25%.

  • 180 ദിവസം മുതൽ 364 ദിവസം വരെ 7.50%.

  • ഒരു വർഷം മുതൽ രണ്ടു വർഷം വരെ 8.25%.

  • രണ്ടു വർഷത്തിൽ കൂടുതലുള്ളവയക്ക് 8%.


 (മുതിർന്ന പൗരൻമാരുടെ സ്ഥിര നിക്ഷേപങ്ങൾക്ക് 50% (1/2 അരശതമാനം) പലിശ കൂടുതൽ ലഭിക്കും)


കേരള ബാങ്കിലെ വ്യക്തിഗത നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്



  • 15 ദിവസം മുതൽ 45 ദിവസം വരെ 5.50%.

  • 46 ദിവസം മുതൽ 90 ദിവസം വരെ 6%.

  • 91 ദിവസം മുതൽ 179 ദിവസം വരെ 6.25%.

  • 180 ദിവസം മുതൽ 364 ദിവസം വരെ 7%.

  • ഒരു വർഷം മുതൽ രണ്ടു വർഷം വരെ 8%.

  • രണ്ടു വർഷത്തിൽ കൂടുതലുള്ളവയക്ക് 7.75%.


 (മുതിർന്ന പൗരൻമാരുടെ സ്ഥിര നിക്ഷേപങ്ങൾക്ക് 50% (1/2 അരശതമാനം) പലിശ കൂടുതൽ ലഭിക്കും)


പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പഴയ പലിശ നിരക്ക്



  • 15 ദിവസം മുതൽ 45 ദിവസം വരെ 6%.

  • 46 ദിവസം മുതൽ 90 ദിവസം വരെ 6.50%.

  • 91 ദിവസം മുതൽ 179 ദിവസം വരെ 7.50%.

  • 180 ദിവസം മുതൽ 364 ദിവസം വരെ 7.75%.

  • ഒരു വർഷം മുതൽ രണ്ടു വർഷം വരെ 9%.

  • രണ്ടു വർഷത്തിൽ കൂടുതലുള്ള നിക്ഷേപങ്ങൾക്ക് 8.75%.


കേരള ബാങ്കിലെ വ്യക്തിഗത നിക്ഷേപങ്ങളുടെ പഴയ പലിശ നിരക്ക്



  • 15 ദിവസം മുതൽ 45 ദിവസം വരെ 5.50%.

  • 46 ദിവസം മുതൽ 90 ദിവസം വരെ 6%.

  • 91 ദിവസം മുതൽ 179 ദിവസം വരെ 6.75%.

  • 180 ദിവസം മുതൽ 364 ദിവസം വരെ 7.25%.

  • ഒരു വർഷം മുതൽ രണ്ടു വർഷം വരെ 8%.

  • രണ്ടു വർഷത്തിൽ കൂടുതലുള്ള നിക്ഷേപങ്ങൾക്ക് 7.75%.


Share this story

Share

Related Stories