The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഒന്നു മുതൽ പത്ത് വരെ ക്ലാസ്സുകളിൽ സമഗ്ര ഗുണമേന്മാ പദ്ധതി നടപ്പിലാക്കും: മന്ത്രി 

സമഗ്രശിക്ഷാ കേരളത്തിന്റെ കീഴിൽ ഒന്നു മുതൽ പത്ത് വരെ ക്ലാസ്സുകളിൽ  ഈ വർഷം സമഗ്ര ഗുണമേന്മാ പദ്ധതി നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഇതിന്റെ ഭാഗമായി ഓരോ…

Kerala03 Jul 2024, 11:35 PM 10,196
ഒന്നു മുതൽ പത്ത് വരെ ക്ലാസ്സുകളിൽ സമഗ്ര ഗുണമേന്മാ പദ്ധതി നടപ്പിലാക്കും: മന്ത്രി 

സമഗ്രശിക്ഷാ കേരളത്തിന്റെ കീഴിൽ ഒന്നു മുതൽ പത്ത് വരെ ക്ലാസ്സുകളിൽ  ഈ വർഷം സമഗ്ര ഗുണമേന്മാ പദ്ധതി നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഇതിന്റെ ഭാഗമായി ഓരോ ക്ലാസ്സിലും കുട്ടികൾ ഓരോ ഘട്ടത്തിലും ആർജ്ജിക്കേണ്ട ശേഷികൾ നേടി എന്ന് ഉറപ്പു വരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കും.


കൂടാതെ പഠനപ്രവർത്തനങ്ങളിൽ പ്രയാസം നേരിടുന്ന വിദ്യാർഥികളെ കണ്ടെത്തി പിന്തുണ നൽകുന്നതിന് അഞ്ച് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ കുട്ടികൾക്കായി ഹെൽപ്പിംഗ് ഹാൻഡ് എന്ന പേരിൽ പഠനപോഷണ പരിപാടി നടപ്പിലാക്കും. കുട്ടികളിൽ വായനാശീലം വളർത്താൻ സ്‌കൂൾ ലൈബ്രറികളെയും ക്ലാസ് ലൈബ്രറികളെയും ശാക്തീകരിക്കും. ലൈബ്രറികളെ കൃത്യമായി ഉപയോഗപ്പെടുത്തുന്നതിലൂടെ കുട്ടികളെ സ്വതന്ത്രവായനക്കാരായി മാറ്റുവാനാകുമെന്ന് മന്ത്രി പറഞ്ഞു.


സംസ്ഥാനത്തെ 14 ഡയറ്റുകളെയും 5 വർഷം കൊണ്ട് മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് പദ്ധതി നടപ്പാക്കും. ഈ വർഷം പാലക്കാട്, തൃശൂർ, ഇടുക്കി എന്നീ മൂന്നു ഡയറ്റുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രവർത്തനങ്ങൾ ആരംഭിക്കും. ഈ മൂന്നു ഡയറ്റുകളെയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്  21.4 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.


സംസ്ഥാനത്തെ 14 ജില്ലകളിലും ഓരോ മോഡൽ ഓട്ടിസം കോംപ്ലക്‌സ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഓരോ മോഡൽ ഓട്ടിസം കോംപ്ലക്‌സും സജ്ജീകരിക്കുന്നതിന് രണ്ട് കോടി എഴുപത് ലക്ഷം രൂപ വീതം ആകെ 37.8 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തീരദേശ മേഖലയിൽ നിന്നും പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ അക്കാദമിക, സാമൂഹിക, കായികപരമായ വികാസം സാധ്യമാക്കുന്നതിന് ബീച്ച് ടു ബെഞ്ച് എന്ന പേരിൽ പദ്ധതി നടപ്പാക്കും. എല്ലാവരെയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി കുട്ടികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് 121. 23 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. സഹായ ഉപകരണങ്ങളുടെ വിതരണം, ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം, പെൺകുട്ടികൾക്കുള്ള സ്റ്റൈപ്പന്റ്, ഓട്ടിസം സെന്ററുകളുടെ പ്രവർത്തനം, തെറാപ്പി സേവനങ്ങൾ, ചങ്ങാതിക്കൂട്ടം, കിടപ്പിലായ കുട്ടികൾക്കുള്ള പരിപാടികൾ എന്നിവയാണ് നടപ്പിലാക്കുന്ന പ്രധാന പ്രവർത്തനങ്ങൾ.


Share this story

Share

Related Stories