The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

മാർച്ച് 22, 23 തീയതികളിൽ സംസ്ഥാന വ്യാപകമായി പൊതുവിടങ്ങളിൽ ശുചീകരണം

‘മാലിന്യ മുക്തം നവ കേരളം’ പരിപാടിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പഞ്ചായത്തുതല പൊതുവിട ശുചീകരണം 22, 23 തീയതികളിൽ നടക്കും. മാലിന്യമുക്ത നവകേരളത്തിന്റെ തദേശസ്ഥാപനതല പ്രഖ്യാപന…

Kerala22 Mar 2025, 6:20 AM 35,502
മാർച്ച് 22, 23 തീയതികളിൽ സംസ്ഥാന വ്യാപകമായി പൊതുവിടങ്ങളിൽ ശുചീകരണം

‘മാലിന്യ മുക്തം നവ കേരളം’ പരിപാടിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പഞ്ചായത്തുതല പൊതുവിട ശുചീകരണം 22, 23 തീയതികളിൽ നടക്കും. മാലിന്യമുക്ത നവകേരളത്തിന്റെ തദേശസ്ഥാപനതല പ്രഖ്യാപനങ്ങൾ 30ന് നടക്കുന്നതിന്റെ മുന്നോടിയായാണിത്.


എല്ലാ പഞ്ചായത്തുകളിലും ഹരിതകർമസേനയുടെ നേതൃത്വത്തിൽ അജൈവമാലിന്യശേഖരണം നടക്കുന്നുണ്ട്. ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ സംസ്‌കരിക്കുന്നതിനുള്ള സംവിധാനങ്ങളും പഞ്ചായത്തുകൾ ഏർപ്പെടുത്തുന്നുണ്ട്. എങ്കിലും ചിലയിടങ്ങളിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്ന പ്രവണത ഇപ്പോഴുമുണ്ട്. നിയമം കർക്കശമാക്കുകയും ഇത്തരത്തിൽ മാലിന്യം തള്ളുന്നവരെ പിടികൂടി പിഴ ഈടാക്കുകയും ചെയ്യന്നുണ്ടെങ്കിലും നേരത്തേ നിക്ഷേപിക്കപ്പെട്ടതുൾപ്പെടെ ചിലയിടങ്ങളിൽ മാലിന്യക്കൂനകൾ അവശേഷിക്കുന്നു.


ഇത്തരത്തിലുള്ള ലെഗസി മാലിന്യം നീക്കം ചെയ്യുന്നതിനാണ് ശനിയും ഞായറും പൊതുജനങ്ങളുടെകൂടി സഹകരണത്തോടെ പഞ്ചായത്ത് തലത്തിൽ മെഗാ ക്ലീനിംഗ് പരിപാടി സംഘടിപ്പിക്കുന്നത്.


ഇത്തരത്തിൽ മാലിന്യം നീക്കം ചെയ്യുന്ന പ്രദേശങ്ങളിൽ സാധ്യമായ സ്ഥലങ്ങൾ പൂന്തോട്ടങ്ങൾ നിർമിക്കുന്നത് ഉൾപ്പെടെയുള്ള പരിപാടികൾ ഓരോ പഞ്ചായത്തുകൾക്കും ആവിഷ്കരിക്കും.


ജനപ്രതിനിധികൾ, വിദ്യാർഥികൾ, ഹരിതകർമസേന, എൻ.എസ്.എസ്, എസ്.പി.സി, സ്‌കൗട് ആൻഡ് ഗൈഡ്സ്, റെസിഡന്റ്സ് അസോസിയേഷനുകൾ, ജനകീയ സംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ശുചീകരണ പരിപാടികൾ നടത്തുന്നത്.


Share this story

Share

Related Stories