The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ബാലാവകാശ നിയമ സാക്ഷരതക്ക് മുൻതൂക്കം നൽകണം : മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് ബലവകാശ നിയമ സാക്ഷരതക്ക് മുൻകൈ എടുക്കണമെന്ന് ടൂറിസം – പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.  സാക്ഷരത വ്യാപകമാക്കിയാൽ മാത്രമേ നിയമ രൂപീകരണലക്ഷ്യം കൈവരിക്കാനാകൂവെന്നും മന്ത…

Kerala24 Oct 2024, 5:30 AM 15,445
ബാലാവകാശ നിയമ സാക്ഷരതക്ക് മുൻതൂക്കം നൽകണം : മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് ബലവകാശ നിയമ സാക്ഷരതക്ക് മുൻകൈ എടുക്കണമെന്ന് ടൂറിസം – പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.  സാക്ഷരത വ്യാപകമാക്കിയാൽ മാത്രമേ നിയമ രൂപീകരണലക്ഷ്യം കൈവരിക്കാനാകൂവെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനും യുണീസെഫും സംയുക്തമായി സംഘടിപ്പിച്ച നിയമസഭാ സാമാജികരുടെയും നയ രൂപീകരണത്തെ സ്വാധീനിക്കുന്നവരുടെയും സംസ്ഥാനതല കൂടിയാലോചനയോഗത്തിന്റെ ഉദ്ഘാടനം ഹോട്ടൽ വിവാന്തയിൽ നിർവ്വഹിക്കുകയായിരുന്നു മന്ത്രി.


നിയമത്തിന്റെ സാങ്കേകത്വങ്ങൾ ലളിതമായ രീതിയിൽ ജനങ്ങളെ പഠിപ്പിക്കണം. ഈ പ്രക്രീയയിൽ  ജനപ്രതിനിധികൾക്ക് മുഖ്യ പങ്ക് വഹിക്കാനാകും.  ജനാധിപത്യ മതേതരത്വ മൂല്യങ്ങളും കുട്ടികളിലേക്ക് പകരേണ്ടതുണ്ട്.  ശൈശവം മുതൽക്കേ മതനിരപേക്ഷാ ബോധ്യവും കുട്ടികളിൽ വളർത്താനാകണം.  ജനാധിപത്യ അവകാശ ബോധം ഓരോ പൗരനിലേക്കും  എത്തിക്കുന്നത് പോലെ കുട്ടികളിൽ ജനാധിപത്യബോധ്യം പകരുന്നതിനു പ്രാധാന്യം നൽകണമെന്നും മന്ത്രി വ്യക്തമാക്കി.


ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ളതും  നിയമവുമായി പൊരുത്തപ്പെടാത്തതുമായ  കുട്ടികളുടെ സമഗ്ര വികസനം ഉറപ്പാക്കുന്നതിന് നിരന്തര ഇടപെടലുകൾ കമ്മിഷൻ നടത്തിവരുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കുട്ടികളുടെ   താൽപര്യങ്ങൾ പരിഗണിക്കുകയും അനിവാര്യമായവ നിറവേറ്റപ്പെടുകയും ചെയ്യുന്ന ഒരു ശിശുസൗഹൃദ ഭരണ മാതൃക ഉറപ്പാക്കപ്പെടുകയാണ് കമ്മിഷന്റെ ലക്ഷ്യം.  കുട്ടികളുടെ അവകാശ സംരക്ഷണത്തിനും ഉന്നമനത്തിനുമുള്ള നൂതന മാർഗ്ഗങ്ങൾ ചർച്ചചെയ്യുന്നതിനും കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങളും നയപരിപാടികളും കൂടുതൽ വിലയിരുത്തുന്നതിനും ശിശുസൗഹൃദ തദ്ദേശ ഭരണം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിയിൽ കുട്ടികളുമായി ബന്ധപ്പെട്ടവയ്ക്ക് മുൻഗണന നൽകേണ്ടതിന്റെ ആവശ്യകത, കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ നിലവിലുള്ള നിയമങ്ങൾ പര്യാപതമാണോ തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു.


പരിപാടിയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യാതിഥിയായിരുന്നു. ബാലാവകാശ  കമ്മിഷൻ ചെയർപേഴ്സൺ കെ.വി. മനോജ്കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ അംഗം ഡോ. എഫ്. വിൽസൺ സ്വാഗതവും  സെക്രട്ടറി ഷൈനി ജോർജ്ജ്  നന്ദിയും അർപ്പിച്ചു. നിയമസഭയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൺ യു. പ്രതിഭ എം.എൽ.എ മുഖ്യപ്രഭാഷണവും യുണിസെഫ് ചീഫ് ഓഫ് സോഷ്യൽ പോളിസി കെ.എൽ. റാവു ആമുഖ പ്രഭാഷണവും നടത്തി. കമ്മിഷൻ അംഗങ്ങളായ എൻ. സുനന്ദ, ജലജമോൾ റ്റി.സി, സിസിലി ജോസഫ്, ബി. മോഹൻകുമാർ തുടങ്ങിയവർ പങ്കെടുത്തു. ചർച്ചയിൽ കമ്മിഷൻ അംഗം കെ.കെ. ഷാജു മോഡറേറ്ററായിരുന്നു. നിയമസഭ ക്ഷേമകാര്യ സബ് കമ്മിറ്റി അംഗങ്ങളും സമൂഹത്തിൽ സ്വാധീനം ചെലുത്തുന്നവരും കർത്തവ്യവാഹകരും പ്രത്യേക ക്ഷണിതാക്കളും വിദ്യാർഥികളും യോഗത്തിൽ പങ്കെടുത്തു. ഉജ്ജ്വല ബാല്യ പുരസ്‌കാര ജേതാക്കളായ യാസീന്റേയും സിദ്ദി വിനായകിന്റേതും കലാ പ്രകടനങ്ങൾക്കും യോഗം വേദിയായി.


Share this story

Share

Related Stories