The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

പരണിയം സ്‌കൂളിന് കളിസ്ഥലം വിട്ടുനൽകാൻ ബാലാവകാശ കമ്മിഷൻ ഉത്തരവ്

തിരുപുറം ഗ്രാമപഞ്ചായത്തിന് ഉടമസ്ഥാവകാശം ഇല്ലാത്തതും പരണിയം സർക്കാർ വി.എച്ച്.എസ്.എസിന്റെ സ്വന്തവുമായ കളിസ്ഥലം സ്‌കൂളിന് വിട്ടുനൽകാൻ ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ വിദ്യാഭ്…

Kerala28 Jun 2024, 4:20 AM 41,998
പരണിയം സ്‌കൂളിന് കളിസ്ഥലം വിട്ടുനൽകാൻ ബാലാവകാശ കമ്മിഷൻ ഉത്തരവ്

തിരുപുറം ഗ്രാമപഞ്ചായത്തിന് ഉടമസ്ഥാവകാശം ഇല്ലാത്തതും പരണിയം സർക്കാർ വി.എച്ച്.എസ്.എസിന്റെ സ്വന്തവുമായ കളിസ്ഥലം സ്‌കൂളിന് വിട്ടുനൽകാൻ ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ഉത്തരവ് അടിയന്തരമായി നടപ്പിലാക്കാനും കമ്മിഷൻ അംഗം ഡോ. എഫ്. വിൽസൺ നിർദ്ദേശം നൽകി. സ്‌കൂൾ മൈതാനത്ത് തിരുപുറം കുട്ടികൾ കയറാതിരിക്കാൻ ഗ്രാമപഞ്ചായത്ത് ഫെൻസിംഗ് നിർമ്മിച്ചതായും  സ്‌കൂൾ സമയത്ത് പുറത്തുള്ളവർ മൈതാനത്ത് കളിക്കുന്നതിനാൽ കുട്ടികൾക്ക് കളിസ്ഥലത്ത് പോകുവാനോ, കളിക്കുവാനോ കഴിയുന്നില്ലെന്നും സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും  കളിസ്ഥലം യഥേഷ്ടം ഉപയോഗിക്കാൻ അനുവദിക്കണമെന്നും പ്ലസ്‌വൺ വിദ്യാർഥി നൽകിയ പരാതിയിലാണ് കമ്മിഷൻ ഉത്തരവ്.  തിരുപുറം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ടും  വാദവും നിലവിലെ നിയമങ്ങൾക്കും വസ്തുതകൾക്കും പഞ്ചായത്ത് രാജ് ആക്ടിലെ വ്യവസ്ഥകൾക്കും  വിരുദ്ധമാണെന്ന് കമ്മിഷൻ നിരീക്ഷിച്ചു.


സ്‌കൂൾ മൈതാനത്തെ മരങ്ങളിൽ നിന്നുള്ള ആദായം നിയമാനുസൃതം      വിനിയോഗിക്കേണ്ടതാണ്. വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെ ഒരു തരത്തിലുളള നിർമ്മാണ പ്രവർത്തനങ്ങളും നടത്താൻ പാടില്ല. സ്‌കൂൾ അധികാരിയുടെ അനുമതി ഇല്ലാതെ മൈതാനത്ത് അതിക്രമിച്ചു കയറുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാനും കമ്മിഷന്റെ ശുപാർശകളിൽ ബന്ധപ്പെട്ട അധികാരികൾ സ്വീകരിച്ച നടപടി റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കാനും ഉത്തരവിൽ നിർദ്ദേശിച്ചു.


Share this story

Share

Related Stories