The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ചാലക്കുടി മണ്ഡലം സ്ട്രോംഗ് റും, വോട്ടെണ്ണൽ കേന്ദ്രം സജ്ജീകരിക്കൽ: ദർഘാസ് ക്ഷണിച്ചു

ചാലക്കുടി ലോക്സഭാ മണ്ഡലത്തിനു കീഴിൽ വരുന്ന നിയമസഭാ മണ്ഡലങ്ങളായ 069 കൈപ്പമംഗലം, 072 ചാലക്കുടി, 073 കൊടുങ്ങലൂർ, 074 പെരുമ്പാവൂർ, 084 കുന്നത്തുനാട് എന്നിവയുടെ പോളിങ്ങിനു ശേഷമുളള ഇ.വി.എം, വി.വി പാറ്റ് മെഷ…

Kerala17 Apr 2024, 11:40 PM 43,198
ചാലക്കുടി മണ്ഡലം സ്ട്രോംഗ് റും, വോട്ടെണ്ണൽ കേന്ദ്രം സജ്ജീകരിക്കൽ: ദർഘാസ് ക്ഷണിച്ചു

ചാലക്കുടി ലോക്സഭാ മണ്ഡലത്തിനു കീഴിൽ വരുന്ന നിയമസഭാ മണ്ഡലങ്ങളായ 069 കൈപ്പമംഗലം, 072 ചാലക്കുടി, 073 കൊടുങ്ങലൂർ, 074 പെരുമ്പാവൂർ, 084 കുന്നത്തുനാട് എന്നിവയുടെ പോളിങ്ങിനു ശേഷമുളള ഇ.വി.എം, വി.വി പാറ്റ് മെഷിനുകൾ സൂക്ഷിക്കുന്നതിനുളള സട്രോങ് റൂമുകളുടെ ജനലുകളും വാതിലുകളും ഓപ്പണായ മറ്റ് ഭാഗങ്ങളും 8എം.എം കനമുളള പ്ലൈവുഡും പട്ടികകളും ഉപയോഗിച്ച് അടച്ച് ബലപ്പെടുത്തുന്നതിനും ഈ സട്രോങ് റൂമുകൾ വോട്ടേണ്ണലിനു ശേഷം പൂർവ്വ സ്ഥിതിയിൽ ആക്കുന്നതിനുളള ക്വട്ടേഷനുകൾ ജി.എസ്.ടി, പാൻ നമ്പർ ഉളളവരിൽ നിന്നും ക്ഷണിച്ചു. എല്ലാ രീതിയിലുമുളള എല്ലാ നികുതികളും ഉൾപ്പെടെയാണ് സക്വയർഫീറ്റ് നിരക്കിൽ രേഖപ്പെടുത്തേണ്ടത്.


മുകളിൽ പരാമർശിച്ചിട്ടുളള രീതിയിൽ നിരക്കുകൾ രേഖപ്പെടത്തിയിട്ടുളള ക്വട്ടേഷനുകൾ ഏപ്രിൽ 18 ഉച്ചയ്ക്ക് 2 നകം ആലുവ താലൂക്കിൽ ഇലക്ഷൻ വിഭാഗത്തിൽ സൂക്ഷിച്ചിട്ടുളള ക്വട്ടേഷനുകൾ നിക്ഷേപ്പിക്കുന്നതിനുള്ള ഡ്രോപ്പ് ബോക്സിൽ നിക്ഷേപിക്കേണ്ടതും, ലഭിച്ച ക്വട്ടേഷനുകൾ അന്നേ ദിവസം വൈകിട്ട് 3 ന് സന്നഹിതരായിട്ടള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിട്ടുളള ക്വട്ടേഷനുകൾ അംഗീകരിക്കുകയും ആ വ്യക്തിക്ക് / സ്ഥാപനത്തിന് ജോലികൾ നിർവ്വഹിക്കുന്നതിനുളള അനുമതി നൽകുന്നതുമായിരിക്കും. അനുമതി ലഭിക്കുന്ന വ്യക്തി/ സ്ഥാപനം പ്രസ്തുത ജോലികൾ ഏപ്രിൽ 22 നകം പൂർത്തികരിക്കേണ്ടതുമാണ്.


ക്വട്ടേഷനുകൾ സമർപ്പിക്കുന്ന വ്യക്തി/ സ്ഥാപനം നിരതദ്രവ്യമായി ആയിരം രൂപയുടെ ഡിമാൻറ് ഡ്രാഫ്റ്റ് തഹസിൽദാർ, ആലുവ എന്ന പേരിൽ ക്വട്ടേഷനുകളോടൊപ്പം ഉളളടക്കം ചെയ്യേണ്ടതാണ്. വ്യക്തി/ സ്ഥാപനം ഒന്നിലധികം നിരക്കുകളിൽ ക്വട്ടേഷനുകൾ സമർപ്പിക്കുകയാണെങ്കിൽ ഈ വ്യക്തി/ സ്ഥാപനത്തെ അയോഗ്യനാക്കി ക്വട്ടേഷൻ നടപടികൾ പൂർത്തീകരിക്കുന്നതാണ്. ജോലികൾ നിർവ്വഹിക്കുന്നതിനുള്ള അനുമതി ലഭിക്കുന്ന സ്ഥാപനം ഏപ്രിൽ 19 ന് ഉച്ചയ്ക്ക് 12 നകം തഹസിൽദാർ മുമ്പാകെ നേരിട്ട് സമ്മതപത്രം സമർപ്പിക്കേണ്ടതും അല്ലാത്തപക്ഷം തൊട്ട് മുകളിൽ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ള വ്യക്തി/ സ്ഥാപനത്തിന് ജോലികൾ നിർവ്വഹിക്കുന്നതിനുള്ള അനുമതി നൽകുന്നതുമായിരിക്കും.


Share this story

Share

Related Stories