The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

സാർവദേശീയ മാതൃഭാഷാദിനാഘോഷവും പരിഷ്‌കരിച്ച പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ ഉദ്ഘാടനവും

സാർവദേശീയ മാതൃഭാഷാദിനമായ ഫെബ്രുവരി 21നു കേരളസംസ്ഥാന സാക്ഷരാതാമിഷന്റെ ആഭിമുഖ്യത്തിൽ മാതൃഭാഷാ ദിനാഘോഷവും പരിഷ്‌കരിച്ച പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ ഉദ്ഘാടനവും സംഘടിപ്പിക്കുന്നു.സാക്ഷരതാമിഷന്റെ…

Kerala20 Feb 2024, 8:50 PM 48,732
സാർവദേശീയ മാതൃഭാഷാദിനാഘോഷവും പരിഷ്‌കരിച്ച പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ ഉദ്ഘാടനവും

സാർവദേശീയ മാതൃഭാഷാദിനമായ ഫെബ്രുവരി 21നു കേരളസംസ്ഥാന സാക്ഷരാതാമിഷന്റെ ആഭിമുഖ്യത്തിൽ മാതൃഭാഷാ ദിനാഘോഷവും പരിഷ്‌കരിച്ച പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ ഉദ്ഘാടനവും സംഘടിപ്പിക്കുന്നു.


സാക്ഷരതാമിഷന്റെ സംസ്ഥാന ഓഫീസ് കോൺഫറൻസ് ഹാളിൽ ബുധനാഴ്ച പകൽ 12.30 ന് നടക്കുന്ന സാർവദേശീയ മാതൃഭാഷാദിനാഘോഷ പരിപാടി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും പരിഷ്‌കരിച്ച പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷും നിർവഹിക്കും. ആന്റണി രാജു എംഎൽഎ അധ്യക്ഷനാകുന്ന പരിപാടിയിൽ അഡ്വ.വി കെ പ്രശാന്ത് എംഎൽഎ, കൗൺസിലർ ശ്രീമതി സി എസ് സുജാദേവി എന്നിവർ സന്നിഹിതരാകും. പരിഷ്‌കരിച്ച പച്ചമലയാളം അടിസ്ഥാനകോഴ്‌സിന്റെ പാഠപുസ്തകപ്രകാശനവും പരിപാടിയുടെ ഭാഗമായി നടക്കും.


കേരള സംസ്ഥാന സാക്ഷരതാമിഷൻ നിലവിലുണ്ടായിരുന്ന നാലുമാസം ദൈർഘ്യമുള്ള പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്‌സ് രണ്ടു ഭാഗങ്ങളായി പൂർത്തിയാകുന്ന രീതിയിൽ (പച്ചമലയാളം അടിസ്ഥാന കോഴ്സ്, പച്ചമലയാളം അഡ്വാൻസ് കോഴ്‌സ്) ഒരു വർഷം ദൈർഘ്യമുള്ള കോഴ്സായി എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിൽ പരിഷ്‌കരിച്ചു. ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിൽ നേടേണ്ട മലയാള ഭാഷാപഠനശേഷികൾ സ്വായത്തമാക്കാൻ പര്യാപ്തമായ രീതിയിലാണ് പരിഷ്‌കരിച്ച പച്ചമലയാളം കോഴ്സ് വിഭാവനം ചെയ്തിട്ടുള്ളത്. സാക്ഷരതാമിഷന്റെ പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്‌സ് ഒരു തുല്യതാ കോഴ്‌സാണ്. സർക്കാർ ജീവനക്കാർക്ക് പത്താം ക്ലാസ് മലയാളപഠനം നിർബന്ധമാണ് എന്ന വസ്തുത കണക്കിലെടുത്താണ് ഈ കോഴ്‌സിന്റെ പരിഷ്‌കരണം. 60 മണിക്കൂർ മുഖാമുഖവും 30 മണിക്കൂർ ഓൺലൈനുമായാണ് പച്ചമലയാളം കോഴ്സിന്റെ ക്ലാസുകൾ വിഭാവനം ചെയ്തിരിക്കുന്നത്. പതിനേഴ് വയസ് പൂർത്തിയാക്കിയവർക്കു വേണ്ടി തയ്യാറാക്കിയ അടിസ്ഥാനകോഴ്സിൽ വിജയിക്കുന്നവർക്ക് അഡ്വാൻസ് കോഴ്‌സിൽ ചേർന്ന് പഠിക്കാം.


മലയാളഭാഷ അനായാസം പ്രയോഗിക്കാൻ അവസരമൊരുക്കുക, മലയാളം പഠിക്കാത്ത വിദ്യാർഥികൾക്ക് മലയാളം പഠിക്കാനും പ്രയോഗിക്കാനുമുള്ള ക്ഷമതയുണ്ടാക്കുക. സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങളിലെ ഔദ്യോഗിക കൃത്യനിർവഹണത്തിന് മലയാളം അറിയാത്ത ജീവനക്കാരെ അതിന് പ്രാപ്തരാക്കുക. ഇതരസംസ്ഥാനങ്ങളിൽനിന്നോ, മറ്റ് രാജ്യങ്ങളിൽനിന്നോ വന്ന് കേരളത്തിൽ താമസിക്കുന്നവർക്ക് മലയാളം പഠിക്കാനുള്ള അവസരം നൽകുക എന്നിവയാണ് കോഴ്സിന്റെ ലക്ഷ്യം.


മലയാളഭാഷ, സാഹിത്യം, കല എന്നിവയിൽ അഭിരുചി വളർത്തുക, സൃഷ്ടികൾ ആസ്വദിക്കാനുള്ള വഴിയൊരുക്കുക, ഭാഷാന്യൂനപക്ഷങ്ങൾക്ക് മലയാളപഠനം സാധ്യമാക്കുക. ഭാഷാസാങ്കേതികവിദ്യയിൽ നൈപുണിയുണ്ടാക്കുക. സമ്പർക്കപഠനം, വായനാശീലം തുടങ്ങിയവയിലൂടെ മലയാളഭാഷയുടെ വ്യാപനവും വളർച്ചയും സാധ്യമാക്കുക, ഭരണനിർവഹണത്തിന്റെ ജനാധിപത്യവൽകരണം നടപ്പാക്കുക, മാതൃഭാഷാപഠനത്തിലൂടെ മാനവവിഭവശേഷി വർധിപ്പിച്ച് നാടിന്റെ വികസനം സാധ്യമാക്കുക, മലയാളഭാഷാപഠനത്തിലൂടെ വൈജ്ഞാനികസമ്പത്ത് വളർത്തുക തുടങ്ങിയവയാണ് പച്ചമലയാളം കോഴ്‌സിന്റെ മറ്റുലക്ഷ്യങ്ങൾ. പച്ചമലയാളം അടിസ്ഥാന കോഴ്സിന്റെ പാഠപുസ്തകത്തിൽ മലയാളഭാഷ സാഹിത്യം, സംസ്‌കാരം, കല, കായികരംഗം, മാധ്യമ രംഗം, കേരളത്തിന്റെ ചരിത്രം, പരിസ്ഥിതി, ഭൂപ്രകൃതി. മലയാളിയുടെ ദൈനംദിന ജീവിതവ്യവഹാരങ്ങൾ എന്നിവ ഉൾച്ചേർത്തിരിക്കുന്നു.


Share this story

Share

Related Stories