The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

മന്ത്രിസഭാ തീരുമാനങ്ങൾ (31/07/2024)

* ‘മികവിനായുള്ള സ്കൂൾ വിദ്യാഭ്യാസം ഭാഗം II’ തത്വത്തിൽ അംഗീകരിച്ചു2009-ലെ വിദ്യാഭ്യാസ അവകാശ നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നത് സംബന്ധിച്ച് വിദഗ്‌ധ സമിതി സമർപ്പിച്ച റിപ്പോർട്ട് ‘മികവിനാ…

Kerala31 Jul 2024, 9:15 PM 46,180
മന്ത്രിസഭാ തീരുമാനങ്ങൾ (31/07/2024)

* ‘മികവിനായുള്ള സ്കൂൾ വിദ്യാഭ്യാസം ഭാഗം II’ തത്വത്തിൽ അംഗീകരിച്ചു

2009-ലെ വിദ്യാഭ്യാസ അവകാശ നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നത് സംബന്ധിച്ച് വിദഗ്‌ധ സമിതി സമർപ്പിച്ച റിപ്പോർട്ട് ‘മികവിനായുള്ള സ്കൂൾ വിദ്യാഭ്യാസം ഭാഗം II’ ലെ നിർദ്ദേശങ്ങൾ ഓരോന്നും പ്രത്യേകം പരിശോധിച്ച് തീരുമാനം കൈക്കൊള്ളുമെന്ന വ്യവസ്ഥ തത്വത്തിൽ അംഗീകിച്ചു. ഒന്നാം ഭാഗ റിപ്പോര്‍ട്ടില്‍ ഘടനാ പരമായ മാറ്റങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങളാണ് ഉണ്ടായിരുന്നത്. രണ്ടാം ഭാഗത്തില്‍ അക്കാദമിക മികവ് സംബന്ധിച്ച കാര്യങ്ങളാണ് ഉള്ളത്.

—

* ഏഷ്യൻ ഗെയിംസ്: മെഡൽ നേടിയ മലയാളി കായികതാരങ്ങൾക്ക് നിയമനം

2018 ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കുവേണ്ടി മികച്ച പ്രകടനം നടത്തി മെഡൽ നേടിയ 5 മലയാളി കായികതാരങ്ങൾക്ക് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ (AEO) തസ്തികയ്ക്ക് സമാനമായി അസിസ്റ്റൻ്റ് സ്പോർട്‌സ് ഓർഗനൈസർ തസ്തിക സൃഷ്ടിച്ച് നിയമനം നൽകും. ഇതിന് ഉപജില്ല വിദ്യാഭ്യാസ ഓഫീസറുടെ 5 തസ്തികകൾ സൂപ്പർ ന്യൂമററിയായി സൃഷ്ടിക്കും. വിദ്യാഭ്യാസ യോഗ്യതയിൽ ഇളവ് നൽകി നിയമനം നൽകും. പി യു ചിത്ര, വി കെ വിസ്മയ, കുഞ്ഞുമുഹമ്മദ്, വി നീന, മുഹമ്മദ് അനസ് യഹിയ എന്നിവര്‍ക്കാണ് നിയമനം.

—

* സ്വതന്ത്ര്യദിന പരേഡിന് അഭിവാദ്യം സ്വീകരിക്കുന്ന മന്ത്രിമാർ

തിരുവനന്തപുരം – പിണറായി വിജയൻ, മുഖ്യമന്ത്രി.

കൊല്ലം – വി.ശിവൻകുട്ടി

പത്തനംതിട്ട – വീണാ ജോർജ്ജ്

ആലപ്പുഴ – സജി ചെറിയാൻ

കോട്ടയം – ജെ. ചിഞ്ചുറാണി

ഇടുക്കി – റോഷി അഗസ്റ്റിൻ

എറണാകുളം – പി. രാജീവ്

തൃശ്ശൂർ – ഡോ. ആർ. ബിന്ദു

പാലക്കാട് – എം.ബി. രാജേഷ്

മലപ്പുറം – കെ. രാജൻ

കോഴിക്കോട് – എ. കെ. ശശീന്ദ്രൻ

വയനാട് – ഒ. ആര്‍. കേളു

കണ്ണൂർ – രാമചന്ദ്രൻ കടന്നപ്പള്ളി

കാസറഗോഡ് – കെ. കൃഷ്‌ണൻകുട്ടി

—

* ശമ്പള പരിഷ്കരണം

ഇംഹാൻസിലെ അധ്യാപകേതര ജീവനക്കാർക്കുള്ള 11-ാം ശമ്പള പരിഷ്കരണത്തിന് നിബന്ധനകളോടെ അംഗീകാരം നൽകി.

കേരള ഫീഡ്‌സ് ലിമിറ്റഡ് കമ്പനിയിലെ വർക്ക്മെൻ തസ്തികയിലെ സർക്കാർ അംഗീകൃത ജീവനക്കാർക്ക് 01.01.2021 പ്രാബല്യത്തിൽ ശമ്പള പരിഷ്കരണം അനുവദിച്ചു.

—

* സേവന കാലാവധി ദീർഘിപ്പിച്ചു

ഹോർട്ടിക്കോർപ്പ് മാനേജിംഗ് ഡയറക്ടർ ജെ.സജീവിൻ്റെ സേവന കാലാവധി 25.03.2024 മുതൽ ഒരു വർഷത്തേയ്ക്ക് കൂടി ദീർഘിപ്പിച്ചു നൽകി.

—

* തസ്തിക മാറ്റം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജില്‍ നിന്നും വയനാട് സര്‍ക്കാര്‍ മേഡിക്കല്‍ കോളേജിലേക്ക് രണ്ട് തസ്തികകള്‍ മാറ്റും. റീപ്രൊഡക്റ്റീവ് മെഡിസിൻ വിഭാഗത്തിനു വേണ്ടി സൃഷ്ടിച്ച തസ്തികകളിൽ ഒരു അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികയും ഒരു സീനിയർ റസിഡന്റ് തസ്തികയമാണ് വയനാട് സർക്കാർ മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗത്തിനായി മാറ്റുക. വയനാട് സർക്കാർ മെഡിക്കൽ കോളേജിലെ കാത്ത് ലാബിന്റെ സുഗമമായ പ്രവർത്തനത്തിനും, കാർഡിയോളജി വിഭാഗം ചികിത്സ ശക്തിപ്പെടുത്തുന്നതിനുമാണിത്.

* ടെൻഡർ സ്വീകരിക്കാൻ അനുമതി

വർക്കലയിൽ അരിവാളത്തിനും തൊട്ടിൽപാലത്തിനും ഇടയിലുള്ള കനാൽ തീരത്ത് നടപ്പാതനിർമ്മാണം, കനാൽ സൗന്ദര്യവൽക്കരണം, ലാൻഡ്സ്കേപ്പിംഗ്- ഒന്നാം ഘട്ടം എന്ന പ്രവൃത്തിയ്ക്കായി ടെൻഡർ സ്വീകരിക്കുന്നതിന് ക്വിൽ മാനേജിംഗ് ഡയറക്ടർക്ക് അനുമതി നൽകാൻ തീരുമാനിച്ചു.

—

* തസ്തിക സൃഷ്ടിക്കും

കോഴിക്കോട് യുണൈറ്റഡ് ഡിസ്റ്റിലറി, തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് എന്നിവിടങ്ങളിൽ 2 എക്സൈസ് ഇൻസ്പെക്ടർ തസ്തിക സൃഷ്ടിക്കും.

—

* ദുരിതാശ്വാസ നിധിയിൽ നിന്നുള്ള തുക വിതരണം

2024 ജൂലൈ 24 മുതൽ 30 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 3,33,68,000 രൂപയാണ് വിതരണം ചെയ്തത്. 966 പേരാണ് വിവിധ ജില്ലകളിൽ നിന്നുള്ള ഗുണഭോക്താക്കൾ.

ജില്ലതിരിച്ചുള്ള വിവരങ്ങൾ:

തിരുവനന്തപുരം 88 പേർക്ക് 35,99,000 രൂപ

കൊല്ലം – 24 പേർക്ക് 8,80,000 രൂപ

പത്തനംതിട്ട 23 പേർക്ക് 5,89,000 രൂപ

ആലപ്പുഴ 70 പേർക്ക് 16,93,000 രൂപ

കോട്ടയം 31 പേർക്ക് 12,28,000 രൂപ

ഇടുക്കി 41 പേർക്ക് 13,21,000 രൂപ

എറണാകുളം 24 പേർക്ക് 14,58,000 രൂപ

തൃശ്ശൂർ 379 പേർക്ക് 1,21,62,000 രൂപ

പാലക്കാട് 111 പേർക്ക് 47,46,000 രൂപ

മലപ്പുറം 29 പേർക്ക് 9,28,000 രൂപ

കോഴിക്കോട് 53 പേർക്ക് 9,18,000 രൂപ

വയനാട് 19 പേർക്ക് 10,90,000 രൂപ

കണ്ണൂർ 38 പേർക്ക് 16,22,000 രൂപ

കാസറഗോഡ് 36 പേർക്ക് 11,34,000 രൂപ എന്നിങ്ങനെയാണ് വിതരണം ചെയ്തത്.


Share this story

Share

Related Stories