The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിങ്ങിൻ്റെ മറവിൽ സെക്സ്റാക്കറ്റ്; മുഖ്യപ്രതി സിന്ധുവിന്റെ വാട്‌സാപ്പ് ചാറ്റ് സ്‌ക്രീൻ ഷോട്ട് പുറത്ത്കടലാറിൽ കടുവ പശുവിനെ കടിച്ചുകൊന്നുകോക്രോച്ച് ജനതാ പാര്‍ട്ടി ഏറ്റെടുത്ത് ജെന്‍സി!; 11 മില്യൺ ഫോള്ളോവെർസ് കടന്നുഫസല്‍ വധക്കേസിലെ തൊണ്ടിമുതലായ തൂവാല കോടതിയില്‍ നിന്ന് കാണാതായി59 വർഷത്തിന് ശേഷം തമിഴ്നാട്ടിൽ കോൺഗ്രസിന് മന്ത്രിസ്ഥാനംഎബോള വൈറസ്: ആഫ്രിക്കയിൽ മരണസംഖ്യ ഉയരുന്നുസണ്ണി ജോസഫിന് വൈദ്യുതി, ആരോഗ്യം മുരളീധരന്, വിദ്യഭ്യാസം ലീഗിന്സ്വർണവിലയിൽ വീണ്ടും വർധനവ്; ഒരു പവൻ സ്വർണം വാങ്ങാൻ ഒന്നേകാൽ ലക്ഷംപി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിസംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപചാർട്ടേഡ് വിമാനത്തില്‍ ഗള്‍ഫിലേക്ക് മാമ്പഴം എത്തിക്കാന്‍ ലുലുബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പുടിൻ ഇന്ത്യയിലേക്ക്സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും; മുഖ്യമന്ത്രി വി ഡി സതീശൻ‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിങ്ങിൻ്റെ മറവിൽ സെക്സ്റാക്കറ്റ്; മുഖ്യപ്രതി സിന്ധുവിന്റെ വാട്‌സാപ്പ് ചാറ്റ് സ്‌ക്രീൻ ഷോട്ട് പുറത്ത്കടലാറിൽ കടുവ പശുവിനെ കടിച്ചുകൊന്നുകോക്രോച്ച് ജനതാ പാര്‍ട്ടി ഏറ്റെടുത്ത് ജെന്‍സി!; 11 മില്യൺ ഫോള്ളോവെർസ് കടന്നുഫസല്‍ വധക്കേസിലെ തൊണ്ടിമുതലായ തൂവാല കോടതിയില്‍ നിന്ന് കാണാതായി59 വർഷത്തിന് ശേഷം തമിഴ്നാട്ടിൽ കോൺഗ്രസിന് മന്ത്രിസ്ഥാനംഎബോള വൈറസ്: ആഫ്രിക്കയിൽ മരണസംഖ്യ ഉയരുന്നുസണ്ണി ജോസഫിന് വൈദ്യുതി, ആരോഗ്യം മുരളീധരന്, വിദ്യഭ്യാസം ലീഗിന്സ്വർണവിലയിൽ വീണ്ടും വർധനവ്; ഒരു പവൻ സ്വർണം വാങ്ങാൻ ഒന്നേകാൽ ലക്ഷംപി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിസംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപചാർട്ടേഡ് വിമാനത്തില്‍ ഗള്‍ഫിലേക്ക് മാമ്പഴം എത്തിക്കാന്‍ ലുലുബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പുടിൻ ഇന്ത്യയിലേക്ക്സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും; മുഖ്യമന്ത്രി വി ഡി സതീശൻ‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

മന്ത്രിസഭാ തീരുമാനങ്ങൾ (25/06/2025)

➣ ആഗസ്റ്റ് 31 വരെ ഫയൽ അദാലത്തുകൾസെക്രട്ടറിയേറ്റിലും വകുപ്പ് അധ്യക്ഷൻമാരുടെ കാര്യാലയങ്ങളിലും 31.05.2025 വരെ കുടിശ്ശികയുള്ള ഫയലുകൾ തീർപ്പാക്കുന്നതിന് ജൂലൈ ഒന്ന് മുതൽ ആഗസ്റ്റ് 31 വരെ നീണ്ടു നിൽക്കുന്ന ഫയ…

Kerala25 Jun 2025, 9:45 PM 10,885
മന്ത്രിസഭാ തീരുമാനങ്ങൾ (25/06/2025)

➣ ആഗസ്റ്റ് 31 വരെ ഫയൽ അദാലത്തുകൾ

സെക്രട്ടറിയേറ്റിലും വകുപ്പ് അധ്യക്ഷൻമാരുടെ കാര്യാലയങ്ങളിലും 31.05.2025 വരെ കുടിശ്ശികയുള്ള ഫയലുകൾ തീർപ്പാക്കുന്നതിന് ജൂലൈ ഒന്ന് മുതൽ ആഗസ്റ്റ് 31 വരെ നീണ്ടു നിൽക്കുന്ന ഫയൽ അദാലത്തുകൾ സംഘടിപ്പിക്കും.

ഓരോ വകുപ്പും ആദ്യഘട്ടത്തിൽ സെക്രട്ടറി/ഡയറക്‌ടർ/ സ്ഥാപനമേധാവികൾ സ്റ്റാഫ് മീറ്റിംഗ് വിളിച്ച് അദാലത്തിൻ്റെ പ്രാധാന്യവും ഉദ്ദേശ്യവും നടപ്പാക്കുന്ന രീതിയും ഉത്തരവാദിത്വവും ജീവനക്കാരോട് വിശദീകരിക്കേണ്ടതാണ്. അധിക നിർദ്ദേശങ്ങൾ ആവശ്യമെങ്കിൽ സംസ്ഥാനതലത്തിൽ ചീഫ് സെക്രട്ടറിയും, വകുപ്പുതലത്തിൽ വകുപ്പ് സെക്രട്ടറിമാരും ഉചിതമായ നിർദ്ദേശങ്ങൾ തയ്യാറാക്കി പുറപ്പെടുവിക്കേണ്ടതാണ്.


➣ പ്രത്യേക പാക്കേജ്

ഇൻസ്റ്റിറ്റ്യൂട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിലെ ശാസ്ത്രജ്ഞർക്ക് പ്രത്യേക പാക്കേജ് അനുവദിക്കാൻ തീരുമാനിച്ചു.


➣ കേരള നദീതട സംരക്ഷണ മാനേജ്മെൻറ് ചട്ടക്കൂടിന് അംഗീകാരം

കേരള നദീതട സംരക്ഷണ മാനേജ്മെൻറ് ചട്ടക്കൂടിന് അംഗീകാരമായി. സംസ്ഥാനത്തെ ജലവിഭവ പരിപാലനം കൂടുതൽ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. വിവിധതലങ്ങളിലുള്ള ഭരണ സംവിധാനങ്ങൾ, കാര്യക്ഷമമായ വിഭവ ആസൂത്രണം, കർശനമായ നിരീക്ഷണവും വിലയിരുത്തലുകളും എന്നിവയിലൂടെയാണ് ഉദ്ദേശ്യങ്ങൾ കൈവരിക്കുക. മുഖ്യമന്ത്രി അധ്യക്ഷമായ അപക്സ് കമ്മിറ്റിയിൽ നിയമ-വ്യവസായ, ജലവിഭവ, റവന്യൂ, വൈദ്യുതി ,വനം വന്യജീവി, ധനകാര്യ, തദ്ദേശ സ്വയംഭരണ, കൃഷി, പരിസ്ഥിതി,ഫിഷറീസ്, പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രിമാരും സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാനും ചീഫ് സെക്രട്ടറിയും അംഗങ്ങളാകും ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കൺവീനറാകും. ചീഫ് സെക്രട്ടറി സ്റ്റിയറിംഗ് കമ്മിറ്റി അധ്യക്ഷനും ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടെക്നിക്കൽ കമ്മിറ്റി അധ്യക്ഷനുമാകും.

നദീതടത്തിൽ ഏറ്റവും കൂടുതൽ ഭൂവിസ്ത്രിതിയുള്ള ജില്ലയിലെ ജില്ലാ കളക്ടർ നദീതടതല സമിതിയുടെ അധ്യക്ഷനാകും. നദീതടത്തിനുള്ളിൽ വരുന്ന മറ്റ് ജില്ലകളിലെ ജില്ലാകളക്ടർമാർ സഹഅധ്യക്ഷൻമാരായിരിക്കും.


➣ തസ്തിക

കൊട്ടാരക്കര വാളകം മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിലെ കോമേഴ്സ് ബാച്ചിൽ എച്ച്.എസ്.എസ്.റ്റി ജൂനിയറിന്റെ രണ്ട് തസ്തികകൾ, എച്ച്.എസ്.എസ്.റ്റി.യുടെ മൂന്ന് തസ്തികകൾ എന്നിവ സൃഷ്ടിക്കുന്നതിനും എച്ച്.എസ്.എസ്.റ്റി (ഇംഗ്ലീഷ്) ജൂനിയറിന്റെ ഒരു തസ്തിക അപ്ഗ്രേഡ് ചെയ്യുന്നതിനും അനുമതി നൽകി.

മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ ലിമിറ്റഡിൻ്റെ (എംപിഐ) കൊല്ലം ജില്ലയിലെ ഏരൂരിലെ മൂല്യവർദ്ധിത ഇറച്ചി ഉത്പന്ന സംസ്കരണ പ്ലാന്റ്റിലേക്ക് 7 വിഭാഗങ്ങളിലായി 27 തസ്തികകൾ സൃഷ്ടിക്കും.

കിഫ്ബിയുടെ ലീഗൽ യൂണിറ്റിൽ ഒരു ലീഗൽ അസിസ്റ്റൻ്റ് തസ്തിക കൂടി സൃഷ്ടിക്കും.


➣ വാഹനം വാങ്ങും

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് കേന്ദ്ര കാര്യാലയത്തിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി സ്വന്തം ഫണ്ട് ഉപയോഗിച്ച് 2 പുതിയ വാഹനങ്ങൾ വാങ്ങാൻ അനുമതി നൽകി.


➣ ഭരണാനുമതി

വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ, വയനാട്ടിലെ മേപ്പാടി ഗ്രാമപഞ്ചായത്തിലെ പുന്നപ്പുഴ നദിയിൽ അടിഞ്ഞു കൂടിയ ഉരുൾപൊട്ടലിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനായുള്ള പ്രവൃത്തികൾ അംഗീകരിച്ചു. ഇതിന് ഊരാളുങ്കൽ ലേബർ കൊൺട്രാക്ട് സൊസൈറ്റിയെ ചുമതലപ്പെടുത്തി. നൂറ്റിതൊണ്ണുയഞ്ച് കോടി അൻപതഞ്ച് ലക്ഷം രൂപയുടെ പ്രവൃത്തിക്കാണ് ഭരണാനുമതി നൽകിയത്.

കൊല്ലം താമരക്കുളം ഈസ്റ്റ് വില്ലേജിൽ കോർപ്പറേഷൻ നിർമ്മിച്ച നാല് നില വാണിജ്യ കെട്ടിടത്തിൻ്റെ ഒരു നിലയിൽ വർക്ക് നിയർ ഹോം സ്പെയ്സ് ആരംഭിക്കാൻ കൊല്ലം കോർപ്പറേഷന് അനുമതി നൽകി.

കിഫ്ബി ഫണ്ട് ഉപയോഗിച്ച് താമരക്കുളം (ആണ്ടാമുക്കം), കൊല്ലം ഈസ്റ്റ് വില്ലേജിൽ ബ്ലോക്ക് നമ്പർ 183 ലെ കൊല്ലം കോർപ്പറേഷൻ്റെ 3 ഏക്കർ 91 സെന്റ് ഭൂമിയിൽ ഒരു ഇൻഡഗ്രേറ്റഡ് ഐ.ടി/ഐ.ടി.ഇ.എസ് + ബിസിനസ് (കൊമേഴ്ഷ്യൽ) പ്രോജക്ട് ആരംഭിക്കും. നിർമാണപ്രവൃത്തികൾക്കായി കെ.എസ്.ഐ.ടി.ഐ.എൽനെ സ്പെഷ്യൽ പർപ്പസ്സ് വെഹിക്കിളായി നിയമിക്കുന്നതിനും തത്വത്തിൽ ഭരണാനുമതി നൽകി.

കേരള നിയമസഭാ മന്ദിരത്തിൻ്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി, നിയമസഭാ മന്ദിരത്തിലെ സെല്ലാറിലുള്ള ഡൈനിംഗ് ഹാളിന്റെ നവീകരണം അക്രെഡിറ്റഡ് ഏജൻസി മുഖേന നോൺ പി.എം.സി.യായി നിർവ്വഹിക്കുന്നതിന് 7,40,40,000 രൂപയുടെ ഭരണാനുമതി നൽകി.


➣ ടെണ്ടർ അംഗീകരിച്ചു

“SASCI CWSS to Moopainad, Meppadi and Vythiri Panchayaths in Wayanad District – Supply, Laying, Testing and Commissioning of RWPM, Pumpset, Transformer & Design, Construction and Commissioning of 15 MLD Water Treatment Plant at Nathankuni Meppadi GP – General Civil Work” എന്ന പ്രവൃത്തിക്ക് 19,48,72,544 രൂപയുടെ ടെണ്ടർ അനുവദിക്കാൻ കേരള വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടർക്ക് അനുമതി നൽകി.

കോട്ടയം ജില്ലയിലെ പരിപ്പ് തൊള്ളായിരം – മാഞ്ചിറ റോഡ് പ്രവൃത്തിയുടെ അവശേഷിച്ച പ്രവർത്തിക്കായി 600.70 ലക്ഷം രൂപയുടെ ടെൻഡർ അംഗീകാരിച്ചു.


➣ സ്റ്റാമ്പ് ഡ്യൂട്ടി/ രജിസ്ട്രേഷൻ ഫീസ് ഇളവ്

വ്യവസായ നയം 2023 പ്രകാരം, സ്വകാര്യ വ്യവസായ പാർക്കുകളിലെ സംരംഭകർക്ക് നൽകുന്ന 100% സ്റ്റാമ്പ് ഡ്യൂട്ടി / രജിസ്ട്രേഷൻ ഫീസ് ഇളവുകൾ ലോജിസ്റ്റിക് നയത്തിനനുസൃതമായി സംസ്ഥാനത്ത് സ്ഥാപിക്കുന്ന സർക്കാർ വിജ്ഞാപനം ചെയ്യപ്പെടുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ളത് ഉൾപ്പെടെയുള്ള ലോജിസ്റ്റിക് പാർക്കുകളിലെ സംരംഭകർക്കും ലോജിസ്റ്റിക്ക് നയം വിജ്ഞാപനം ചെയ്യുന്ന തീയതി മുതൽ മൂന്ന് വർഷത്തേക്ക് അനുവദിക്കാൻ തീരുമാനിച്ചു.


➣ പേര് മാറ്റം

സംസ്ഥാനത്തെ ഒ.ഇ.സി വിഭാഗങ്ങൾക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ അനുവദിക്കുന്നതിനുള്ള പിന്നാക്ക സമുദായങ്ങളുടെ പട്ടികയിൽ ക്രമ നം. 14-ൽ ‘Ezhuthachan’ എന്നതിന് പകരം Ezhuthachan, Ezhuthassan, Kadupattan’ എന്നാക്കി മാറ്റി ഉത്തരവ് പുറപ്പെടുവിക്കും. സംസ്ഥാന ഒ.ബി.സി. പട്ടികയിലെ ഇനം നമ്പർ 26 ആയ ‘Kadupattan’ എന്നത് നീക്കം ചെയ്ത്, ഇനം നമ്പർ 18 ‘Ezhuthachan’ എന്നത് ‘Ezhuthachan, Ezhuthassan, Kadupattan’ എന്നാക്കി മാറ്റം വരുത്തിയതിനെ തുടർന്നാണിത്.


Share this story

Share

Related Stories